Thursday, March 28, 2019

ആകാശത്ത് വിളങ്ങുന്ന ആദിത്യ നാൽ പ്രകാശിപ്പിക്കപ്പെടുന്നതാണ് ജഗത്തും ജഗത്തിലെ എല്ലാ പദാർത്ഥങ്ങളും. ഒരു ചുമരിനെയും അതിൽ ഒരിടത്തു തൂക്കിയ കണ്ണാടിയേയും നാം പ്രത്യേകമായി നോക്കുമ്പോൾ അവ രണ്ടും ആദിത്യ പ്രകാശത്താൽ വിളങ്ങുന്നതായിക്കാണും. ചുമരിന് മേലും കണ്ണാടി മേലും സാമാന്യമായി എല്ലായിടത്തും ആദിത്യപ്രകാശം വിളങ്ങുന്നുണ്ട്. എന്നാൽ അതേ സമയത്ത് ആദിത്യ രശ്മികൾ കണ്ണാടിക്കുള്ളിൽ തട്ടി ഒരു വിശേഷ ചൈതന്യം കണ്ണാടിക്കുള്ളിലും അതിൽ നിന്നു കണ്ണാടിയുടെ ചുറ്റുപാടും ചുമരിന് മേലും വിളങ്ങുന്നതായും കാണാം. അപ്പോൾ കണ്ണാടിയിലും , കണ്ണാടിക്കു ചുറ്റുമുള്ള ഭിത്തിയിലും സാമാന്യ പ്രകാശത്തിനു പുറമേ ഒരു വിശേഷ ചൈതന്യം കൂടി ഉള്ളതായി കാണപ്പെടുന്നു. ഇതു പോലെ ശരീരവും അന്ത: ക്കരണവും മുഴുവൻ കൂടസ്ഥനാകുന്ന സാമാന്യ ചൈതന്യത്തിൽ വിളങ്ങുന്നു. അതേ സമയത്തു കൂടസ്ഥ ചൈതന്യം തന്നെ അന്ത: ക്കരണത്തിൽ തട്ടി അന്ത: ക്കരണത്തിലും അതിനു ചുറ്റുപാടും ഒരു വിശേഷ ചൈതന്യമായും പ്രകാശിക്കുന്നു. അതാണ് ചിദാഭാസൻ അല്ലെങ്കിൽ ജീവൻ. സാമാന്യ ചൈതന്യവും വിശേഷ ചൈതന്യവും ഒന്നു തന്നെ.എന്നാൽ ഉപാധി ഭേദം കൊണ്ടു വ്യത്യാസമുണ്ടായിത്തീർന്നു .
(പഞ്ചദശി ).
sunil  namboodiri

No comments: