പവിത്രതയുടെ അനുഭൂതി....
നിർമ്മലത, ശുദ്ധി, പവിത്രത തുടങ്ങിയ ശബ്ദം ഓരോ വ്യക്തിയ്ക്കും നല്ലതായി തോന്നുന്നു. എന്നാൽ ദേഹത്തിൽ നിന്നും ദേഹധാരികളിൽ നിന്നുമുള്ള സ്നേഹത്തിന്റെയും ആനന്ദത്തിന്റെയും പ്രാപ്തിയുടെ അനുഭവം ചെയ്ത് ഇന്നത്തെ മാനവൻ അപവിത്രവും ദുഃഖിയും ആയി
ത്തീർന്നിരിക്കുന്നു. അവനിൽ വിഷയവികാരം വർദ്ധിച്ചിരിക്കുന്നു. പവിത്രതയിൽ ഒരു മഹത്തായ ശക്തിയുണ്ട്.
അത് മുഴുവൻ വിശ്വത്തിന്റെയും പരിവർത്തനം ചെയ്യും.
ജീവിതത്തിൽ പവിത്രതയുടെ അനുഭവം ചെയ്യുന്നതിനു വേണ്ടി ദേഹ ത്തിന്റെയും ദേഹത്തിന്റെ ലോകത്തിൽ
നിന്നും ഉള്ള സ്നേഹവും ആനന്ദവും പ്രാപ്തമാക്കുന്നതിന്റെ ആകാംക്ഷ വയ്ക്കാതെ ആത്മീയ സ്മൃതിയിലും
ആത്മചിന്തനത്തിലും കൂടി സ്നേഹവും ആനന്ദവും അനുഭവിക്കണം. താൻതന്നെ ആത്മാവെന്ന് നിശ്ചയിക്കുന്ന
വ്യക്തി സ്വാഭാവിക രൂപത്തിൽ തന്നെ ദേഹത്തിൽ നിന്നും
ദേഹ ആകർഷണങ്ങളിൽ നിന്നും മുക്തമാകും. വെണ്ണയിൽ നിന്നും മുടിനാര് എത്രമാത്രം സഹജമായി എടു
ക്കാൻ കഴിയുന്നു അത്രയും തന്നെ സഹജമായി വിഷയ
വികാരങ്ങളിൽ നിന്നും അവർ മുക്തി പ്രാപിക്കുന്നു.
ഇപ്പോൾ ഒരു വ്യക്തി ഒരു പ്രാവശ്യം പവിത്രതയുടെ സ്വാദ് അനുഭവിച്ചാൽ അവന് ലോകത്തിലെ എല്ലാ സുഖവും
ഒന്നുമല്ലാതായിത്തോന്നും.
- പവിത്രതയുടെ അനുഭൂതിക്ക് വേണ്ടി ഇതും മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. എന്റെ പരമപിതാ പരമാത്മാവ് പവിത്രതയുടെ സാഗരമാണ്. ആരുടെ അച്ഛനാണോ പവിത്രതയുടെ സാഗരം അവർ സ്വയം എത്രയോ
പവിത്രമായിരിക്കും.
No comments:
Post a Comment