Tuesday, March 26, 2019



*ശ്രീമദ് ഭാഗവതം 102* 

ഏകവും അദ്വതീയവുമായ ആ ഭഗവദ് സ്വരൂപം, ആ ഭഗവാൻ തന്നെ ജീവാത്മാവായി വേഷം കെട്ടി ഒരു വശത്ത്  എന്റെ പ്രയത്നം എന്ന് പറയണു . ഞാൻ ദുഖിക്കണു എന്ന് പറയുന്നു മറ്റൊരു വശത്ത്. 

ഇവിടെ ദുഖവും ഇല്ല്യ പ്രയത്നവും ഇല്ല്യ. *ലോകവത്തു ലീലാകൈവല്യം.* ലോകം എന്നവണ്ണം ഇവിടെ ഒരു ലീലാകൈവല്യം എന്നാണ്. സുഖിക്കുന്നവനായും ദുഖിക്കുന്നവനായും പ്രവർത്തിക്കുന്നവനായും അനുഭവിക്കുന്നവനായും എല്ലാം നില്ക്കുന്നത് ഒരേ ഭഗവദ് സ്വരൂപം തന്നെയാണ്. ദുഖിക്കുന്നതും ആനന്ദിക്കുന്നതും അനുഭവിക്കുന്നതും പ്രയത്നിക്കുന്നതും ഒക്കെ ഭഗവാൻ തന്നെ. *ആ ഭഗവാൻ അല്ലാതെ രണ്ടാമതൊരു വസ്തു ഉണ്ടെങ്കിലല്ലേ ഇവിടെ വിധിയോ പ്രയത്നമോ ഉള്ളൂ.* 

കുറച്ച് ചോട്ടില് വന്നു നോക്കിയാൽ വേറൊരു തത്വം നമുക്ക് മനസ്സിലാവും. ശരീരത്തിന്റെ തലത്തിൽ വിധി ണ്ട്. ശരീരമെന്ന ഉപാധിയുടെ തലത്തിൽ നമ്മളൊക്കെ വിധിക്ക് അടിമപ്പെട്ടവരാണ്. ശരീരത്തിന്റെ തലത്തിൽ നമ്മൾ വെറും കളിപ്പാട്ടങ്ങളാണ്. ഭാഗവതത്തിൽ പറയുന്നു ഈശസ്യഹ്യവശേ ലോക: യോഷാ ദാരുമയീ യഥാ. ഈശ്വരന്റെ കൈയ്യിൽ ഈ പാവകൂത്തിൽ ഒരാളിങ്ങനെ പുറകേ നടത്തിപ്പിക്കും.  അതുപോലെ രാമനായിട്ട് രാവണനായിട്ട് ഒക്കെ നാടകം ആണ്. ആ പുറകേ നിന്ന് ചരട് വലിക്കുന്ന ആളുടെ ഇഷ്ടത്തിന് അനുസരിച്ച്. നർത്തനം ചെയ്യുന്നത് ആ പാവകളാണെന്ന് കാണുന്നവർക്ക് തോന്നും.

രാമകൃഷ്ണദേവൻ പറയും സാമ്പാറ് തിളച്ച് അതിലുള്ള ഉരുളക്കിഴങ്ങും മുരിങ്ങയ്ക്കയും വെണ്ടയ്ക്കയും ഒക്കെ ഡാൻസ് കളിക്കുമ്പോൾ അവരാണ് ചെയ്യുന്നതെന്ന് തോന്നും എന്നാണ്. അടുപ്പിലെ തീ മാറ്റിയാൽ ബ്ലും. പുറമേക്ക് നോക്കുമ്പോ ഞാനാണ് ചെയ്യണത് ഞാനില്ലെങ്കിൽ ഒന്നും നടക്കില്ല്യ. ഈ ശബ്ദം നിന്ന് പോവാൻ എത്ര നേരം വേണം?എത്ര നേരം വേണം ബുദ്ധി അസ്തമിച്ചു പോകാൻ? വലിയ വലിയ ബുദ്ധിശാലികൾ അവരവരുടെ പേര് പോലും മറന്ന് പോയണ്ട്. എന്തിന് Dr. Radhakrishnan അദ്ദേഹത്തിന് അവസാനകാലത്ത് അദ്ദേഹത്തിന്റെ പേര് പോലും ഓർമ്മ ണ്ടായിരുന്നില്ല്യ. എന്ത് ചെയ്യാൻ പറ്റും.?

 *യാ ദേവീ സർവ്വഭൂതേഷു ബുദ്ധി രൂപേണ സംസ്ഥിതാ*, പിൻവലിച്ചാൽ കഴിഞ്ഞു. ഊണ് കഴിച്ചാൽ വയറ്റില് പോയിട്ട് എന്തു സംഭവിക്കുന്നുന്ന് അറിയോ?എന്തോ പ്രവൃത്തി അവിടെ നടക്കണു. എന്റെ വയറ് ,എന്റെ ശരീരം എന്നൊക്കെ പറയണു. അതിനുള്ളിൽ ഉള്ളതൊന്നും നമുക്കറിയില്ല്യ. ഉറക്കം എങ്ങനെ വരണു എന്നറിയില്ല്യ. ഉണരുന്നത് എങ്ങനെ എന്നറിയില്ല്യ. അപ്പോ, *ശരീരതലത്തിൽ ശരീരം ആണ് ഞാൻ എങ്കിൽ വിധി സത്യം* . പക്ഷേ ഞാൻ ശരീരം ആണോ എന്ന് ചിന്തിച്ചു നോക്കിയാൽ ഞാൻ ശരീരമേ അല്ല *ശരീരത്തിൽ നിന്ന് സ്വതന്ത്രമായി 'ഞാൻ' 'ഞാൻ' 'ഞാൻ' എന്ന അനുഭവം നമുക്ക് ണ്ട്. ആ അനുഭവം ശരീരത്തിൽ പെട്ടിട്ടേ ഇല്ല്യ. സ്വതന്ത്രമായ വസ്തു.* അങ്ങനെ അറിഞ്ഞാൽ നമ്മൾ ഇപ്പൊ തന്നെ സ്വതന്തരാണ് . *ഞാൻ ആത്മാവാണെങ്കിൽ ഞാൻ സ്വതന്ത്രനാണ്. ഞാൻ ശരീരം ആണെങ്കിൽ ഞാൻ വിധിക്ക് അടിമപ്പെട്ടവനാണ്.* അപ്പോ വിധിയും പ്രയത്നവും ഒരേ തലത്തിൽ നില്ക്കണു. ശരീരതലത്തിൽ വിധി ണ്ട്. സ്വരൂപതലത്തിൽ പ്രയത്നം ണ്ട്. പ്രയത്നം എവിടെ? ജ്ഞാനത്തിൽ, ശ്രദ്ധയിൽ. ഈ തലത്തിൽ അറിയാണെങ്കിൽ നമ്മളുടെ അദ്ധ്യാത്മ പ്രശ്നങ്ങൾ ഒക്കെ അസ്തമിച്ചു. *ജ്ഞാനം സമ്പാദിക്കുന്നതിൽ ശ്രദ്ധിക്കൂ. ശരീരത്തിനെ മാറ്റി മറിക്കരുത് .ഇതാണ് ഭാഗവതസിദ്ധാന്തം.*.................lakshmi prasad


No comments: