അംഗപൂജ
ഭഗാവാന്റെ പാദാദികേശമോ കേശാദിപാദമോ ഓരോ അംഗങ്ങളായി മനസ്സിൽ കണ്ട് ആ അംഗത്തിനെ പൂജിക്കുന്നതാണ് അംഗപൂജ. പാദാദികേശം വർണിച്ച് പാദകമലങ്ങൾ തൊട്ട് തിരുമുഖവും ശിരസ്സും വരെ ഭഗവാന്റെ ഓരോ ശരീര ഭാഗങ്ങളേയും പൂജിക്കുന്ന അംഗ പൂജയിൽ നിന്നും വ്യത്യസ്തമായ ഒരു പൂജയാണ് അംഗാർച്ചന.
അംഗാർച്ചനയിൽ ഭക്തന്റെ ഓരോ അവയവങ്ങളേയും ഓരോ കമലമാ യി സങ്കല്പിച്ച് ഭഗവാന്റെ പാദകമലങ്ങളിൽ അർപ്പിക്കുന്നു.
ഏത് രാജാവ് ഭരിച്ച കാരണമാണോ ഭൂമിക്ക് പൃഥ്വി എന്ന പേർ ലഭിച്ചത് , ആ പൃഥു മഹാരാജാവ് ഇങ്ങനെ ഭഗവാന് അംഗാർച്ചന ചെയ്തിരുന്നു വത്രെ.
നമുക്കും എല്ലാ അംഗങ്ങളും ഭഗവാന്റെ പാദകമലങ്ങളിൽ അർപ്പിക്കാം. ആ പാദകമലങ്ങളിൽ
ശരണാഗതിയടഞ്ഞ് കലവറയില്ലാതെ, ഉപാധികളില്യാതെ സ്നേഹിക്കാം.
ഏത് രാജാവ് ഭരിച്ച കാരണമാണോ ഭൂമിക്ക് പൃഥ്വി എന്ന പേർ ലഭിച്ചത് , ആ പൃഥു മഹാരാജാവ് ഇങ്ങനെ ഭഗവാന് അംഗാർച്ചന ചെയ്തിരുന്നു വത്രെ.
നമുക്കും എല്ലാ അംഗങ്ങളും ഭഗവാന്റെ പാദകമലങ്ങളിൽ അർപ്പിക്കാം. ആ പാദകമലങ്ങളിൽ
ശരണാഗതിയടഞ്ഞ് കലവറയില്ലാതെ, ഉപാധികളില്യാതെ സ്നേഹിക്കാം.
1. ഓം കൂർമമായ നമ: അഹം പാദകമലം സമർപ്പയാമി
ഞാൻ എന്റെ പാദമാകുന്ന കമലം കൂർമ്മ രൂപിയായ ഭഗവാന്റെ പാദകമലങ്ങളിൽ സമർപ്പിക്കുന്നു.
2. ഓം നരസിംഹായ നമ: അഹം ഗുൽഫകമലം സമർപയാമി
എന്റെ ഞെരിയാണിയാകുന്ന കമലലം നരസിംഹരൂപിയായ ഭഗവാന്റെ പാദകമലങ്ങളിൽ സമർപ്പിക്കുന്നു.
3. ഓം ഗോപാലായ നമ: അഹം ജംഘകമലം സമർപ്പയാമി
ഞാൻ എന്റെ കണങ്കാലാകുന്ന കമലം ഗോപാലനായ ഭഗവാന്റെ പാദകമലങ്ങളിൽ സമർപ്പിക്കുന്നു.
4. ഓം ഗോവിന്ദായ നമ: അഹം ജാനുകമലം സമർപ്പയാമി.
എന്റെ മുട്ടാകുന്ന കമല o ഗോവിന്ദ ഭഗവാന്റെ പാദകമലങ്ങളിൽ സമർപ്പിക്കുന്നു.
5- ഓം പീതാംബരായ നമ: അഹം ഊരുകമലം സമർപയാമി
ഞാൻ എന്റെ തുടയാകുന്ന കമലം പീതാംബരധാരിയുടെ പാദകമലങ്ങളിൽ സമർപിക്കുന്നു.
6. ഓം മധുസൂദനായ നമഃ അഹം ജഘന കമലം സമർപ്പയാമി
എന്റെ പൃഷ്ഠമാകുന്ന കമലം മധുസൂദനഭഗവാന്റെ പാദകമലങ്ങളിൽ സമർപ്പിക്കുന്നു
7. ഓം നന്ദനന്ദനായ നമ: അഹം കടികമലം സമർപയാമി
എന്റെ അക്കെട്ട് ആകുന്ന കമലം നന്ദനന്ദനനായ ഭഗവാന്റെ പാദകമലങ്ങളിൽ സമർപ്പിക്കുന്നു
8. ഓം ദാമോദരായ നമ: അഹം ഉദര കമലം സമർപ്പയാമി
എന്റെ ഉദരമാകുന്ന കമലം ദാമോദരനായ ഭഗവാന്റെ പാദകമലങ്ങളിൽ സമർപ്പിക്കുന്നു
9. ഓം ലക്ഷ്മീപതയേ നമഃ അഹം ഹൃദയകമലം സമർപ്പയാമി
എന്റെ ഹൃദയം ആകുന്ന കമലം ലക്ഷ്മീപതിയായ ഭഗവാന്റെ പാദകമലങ്ങളിൽ സമർപ്പിക്കുന്നു
10. ഓം ഗോപീജനവല്ലഭായ നമ: അഹം സ്തന കമലം സമർപ്പയാമി.
എന്റെ സ്തനം ആകുന്ന കമലം ഗോപീജനവല്ലഭനായ ഭഗവാന്റെ പാദകമലങ്ങളിൽ സമർപ്പിക്കുന്നു
11. ഓം ശംഖചക്രഗദാപത്മപാണിനേ നമഃ അഹം ഹസ്തകമലം സമർപ്പയാമി.
എന്റെ ഹസ്തമാകുന്ന കമലം ശംഖചക്രഗദാപത്മധാരിയായ ഭഗവാന്റെ പാദകമലങ്ങളിൽ സമർപ്പിക്കുന്നു
12. ഓം നീലകണ്ഠപ്രിയായ നമ: അഹം ഗളകമലം സമർപ്പയാമി
എന്റെ കണ്ഠമാകുന്ന കമലം നീലകണ്ഠപ്രിയനായ ഭഗവാന്റെ പാദകമലങ്ങളിൽ സമർപ്പിക്കുന്നു
13. ഓം (ശീ കൃഷ്ണായ നമ: അഹം മുഖകമലം സമർപയാമി
എന്റെ മുഖം ആകുന്ന കമലം ശ്രീകൃഷ്ണഭഗവാന്റെ പാദകമലങ്ങളിൽ സമർപ്പിക്കുന്നു
14. ഓം വാരിജാക്ഷായ നമ: അഹം നേത്രകമലം സമർപ്പയാമി
എന്റെ നേത്രമാകുന്ന കമലം വാരിജാക്ഷനായ ഭഗവാന്റെ പാദകമലങ്ങളിൽ സമർപ്പിക്കുന്നു
15. ഓം പുരുഷോത്തമായ നമ: അഹം ശിരകമലം സമർപ്പയാമി
എന്റെ ശിരസ്സ് ആകുന്ന കമലം പുരുഷോത്തമനായ ഭഗവാന്റെ പാദകമലങ്ങളിൽ സമർപ്പിക്കുന്നു
16. ഓം കാരുണ്യവാരിധേ. നമഃ അഹം സർവ്വാംഗകമലം സമർപയാമി
എന്റെ സർവാംഗങ്ങളും ആകുന്ന കമലം കാരുണ്യവാരിധിയായ ഭഗവാന്റെ പാദകമലങ്ങളിൽ സമർപ്പിക്കുന്നു
|savithri puram
No comments:
Post a Comment