ഭഗവദ് ഗീതാ - സാംഖ്യയോഗം - 4 2
ഇന്നലത്തെ രണ്ടു ശ്ലോകങ്ങളിൽ ഉള്ള പൊരുൾ ദ്വന്ദ്വങ്ങളെ കടന്നു നിൽക്കാനുള്ള വഴിയാണ് ഭഗവാൻ പറഞ്ഞത്. ദേഹി അതായത് ജീവന് ദേഹത്തിനോടുള്ള ബന്ധം വാസ്തവമല്ല. ദേഹത്തിന് അവസ്ഥകളുണ്ട്. കൗമാരം, യൗവനം, ജര. ദേഹം ജനിക്കുണൂ, വളരുണൂ , ക്ഷയിക്കുണൂ, നശിക്കുണൂ. പക്ഷേ ഞാൻ , ദേഹി എന്നൊക്കെ പറഞ്ഞാൽ വല്ലതും ഇമാജിൻ ചെയ്യും. ഭാവന ചെയ്യും അതുകൊണ്ടാണ് ഞാൻ എന്നു പറയണത്. ആളുകൾക്കൊക്കെ ആത്മാ, സോൾ, സെൽഫ് എന്നൊക്കെ പറഞ്ഞാൽ ഇവിടെ എവിടെയെങ്കിലും ഒക്കെ ലൈറ്റുപോലെയുള്ള എന്തോ ഉണ്ടോ എന്നൊരു ഭാവനയൊക്കെ തോന്നും. ആ ഭാവന ഒക്കെ നീക്കാൻ വേണ്ടീട്ടാ പറയണത് ഞാൻ ദേഹം. ദേഹത്തിന്റെ യജമാനനാണ് ദേഹി . ഈ വസ്ത്രം, എന്റെ വസ്ത്രം പക്ഷേ വസ്ത്രം ഞാനല്ല. എനിക്കും വസ്ത്രത്തിനും തമ്മിലുള്ള ബന്ധം ഞാനും എന്റെയും. അതുപോലെ എന്റെ പുസ്തകം പക്ഷേ പുസ്തകം ഞാനല്ല. അതുപോലെ എന്റെ കൈ , കൈ ഞാനാണോ? കൈ ഞാനല്ല, എന്റെ കാല് പക്ഷേ കാല് ഞാനല്ല. കൈയും കാലും ഒക്കെ മുറിച്ച് കളഞ്ഞതുകൊണ്ട് ഞാൻ ഇല്ലാതാവുകയൊന്നും ഇല്ല. കാലും കൈയും ഒക്കെ ആമ്പ്യൂട്ടേറ്റ് ചെയ്ത തെടുത്താൽ അവർക്ക് ഞാൻ എന്നുള്ളത് അല്പം കുറഞ്ഞതായിട്ട് തോന്നുമോ? കാലു കുറച്ച് പോയത് കൊണ്ട് ഞാനിന്റെ ഒരു പേഴ്സന്റ് പോയി എന്നു തോന്നുമോ? വ്യക്തിബോധത്തിൽ ഒരു മാറ്റവും ഇല്ലാതെ ഞാൻ എന്നുള്ളത് കാലു പോയാലും കൈയ്യ് പോയാലും നിൽക്കും. അപ്പൊ ഈ കാലിനും കൈക്കും ഞാനിനും തമ്മില് ബന്ധമില്ല. ഞാൻ എന്നുള്ള സ്ഫൂർത്തിക്കും തമ്മില് ബന്ധം ഇല്ല.
(നൊച്ചൂർ ജി ).
sunil namboodiri
No comments:
Post a Comment