Saturday, March 30, 2019

എന്താണ് #ശ്രീ #ചക്രം ?

 ശ്രീ ലളിത പരമേശ്വരി ദേവി യുടെ പ്രത്യക്ഷ രൂപമാണ് ശ്രീചക്രം എന്ന് പറയാം.
കാരണം ശ്രീ ഭഗവതി യുടെ ആവാസ സ്ഥലമായ മഹാമേരു പര്‍വതത്തിന്റെ ഒരു ചെറു രൂപമാണ്‌ ശ്രീചക്രം.
ശ്രീ ശങ്കരാചാര്യര്‍ ശ്രീച്ചക്രോ  ഉപാസകനായിരുന്നു.അദ്ദേഹം സ്ഥാപിച്ച പല ക്ഷേത്രങ്ങളിലും ശ്രീച്ചക്രത്തില്‍ ആണ് ദേവിയെ ആവാഹിച്ചു പ്രതിഷ്ടിച്ചിരുന്നത്.അതില്‍ പ്രധാനം ആണ് കൊല്ലൂര്‍ ശ്രീ മൂകാംബിക ക്ഷേത്രം.
ശ്രീചക്രം വീടുകളില്‍ പൂജികുന്നതിനു തടസ്സം ഇല്ല.പക്ഷെ വളരെ സൂക്ഷ്മത വേണം എന്ന് മാത്രം.
ശ്രീച്ചക്രത്തില്‍ ലളിതാസഹസ്രനാമം കൊണ്ട് പുഷ്പാഭിഷേകം ചെയുന്നത് വളരെ വിശിഷ്ടമാണ്.
അഗസ്ത്യ മാമുനികു ശ്രീ ഭഗവാന്‍(( ( ശ്രീ വിഷ്ണു  ) ഉപദേശിച്ചു കൊടുത്തതാണ് ലളിതാസഹസ്രനാമം .
ശ്രീ ഭഗവതി യെ പൂജികുന്നവര്ക് വളരെ വേഗം അനുഗ്രഹം നല്‍കുന്ന മന്ത്രമാണ്‌ ലളിതാസഹസ്രനാമം.

രാവിലെ അല്ലെങ്ങില്‍ സന്ധ്യക് കത്തിച്ച നിലവിളകിനു മുന്‍പില്‍ തടുക്കയുടെ മേല്‍ ഇരുന്നു ശുദ്ധമായ ശരീരത്തോടെ യും 
മനസോടെയും ഇരുന്നു ജപിച്ചു നോക്കൂ.തീര്‍ച്ചയായും മാറ്റം നമുക്കനുഭവപ്പെടും.എന്നാല്‍ ശ്രീച്ചക്രത്തിനു മുന്‍പില്‍ ഇരുന്നു ആണെങ്ങില്‍ 
ഗുരു ഉപദേശം വേണം. ഇതു യന്ത്രങ്ങളും കൈകാര്യം ചെയുന്നത് അലക്ഷ്യത്തോടെ ആണെങ്ങില്‍ നല്ല ഫലത്തെ ക്കാള്‍ ദോഷ ഫലങ്ങള്‍ ആയിരിക്കും 
അനുഭവപ്പെടുക. അതിനാലാണ് ഗുരു ഉപദേശം വേണം എന്ന് പറയുന്നത്.യന്ത്രങ്ങള്‍ കൈകാര്യം ചെയുമ്പോള്‍ താഴെ പറയുന്ന കാര്യങ്ങള്‍
തീര്‍ച്ചയായും പാലികുക
1) യന്ത്രങ്ങള്‍ കൈ കൊണ്ട് പിടിച്ചുകൊണ്ടു സംസാരികരുത്.
2) മറ്റു മന്ത്രങ്ങള്‍ യന്ത്രത്തിന് മുന്‍പില്‍ വച്ച് ജപികരുത്.
3) അതതു യന്ത്രത്തിന് അതതു മന്ത്രങ്ങള്‍ മാത്രമേ പറയാവൂ.
4) യന്ത്രങ്ങള്‍ വെറും നിലത്തു വയ്ക്കരുത്‌, അതുപോലെ തറയില്‍ വീണു പോകരുത്.
5) യന്ത്രത്തില്‍ അഭിഷേകം /നിവേദ്യം എന്നിവ ഉണ്ടെങ്കില്‍ ഇടയ്ക് വെച്ച് നിര്‍ത്തരുത്.
6) കാറ്റില്‍ ആടുന്ന തരത്തിലോ എപ്പോഴും എപ്പോഴും അനക്കുകയോ മറ്റോ ചെയരുത്.
7) ശുദ്ധമായ സ്ഥലത്തും പരിസരത്തും മാത്രം  സൂക്ഷികുക.
ദേവീ ഉപാസനയ്ക്ക് ഉപയോഗിക്കപ്പെടുന്ന അതി മഹത്തായ ഒരു യന്ത്രമാണ് ശ്രീചക്രം അഥവാ ശ്രീയന്ത്രം. ഒരു വൃത്താകാരത്തിൽ കേന്ദ്രീകൃതമായ ബിന്ദുവിനു ചുറ്റും പല വലുപ്പത്തിലുള്ള 9 ത്രികോണങ്ങൾ തമ്മിൽ യോജിപ്പിച്ചിരിക്കുന്നു ശ്രീയന്ത്രത്തിൽ. ഇതിൽ ശക്തിയെപ്രതിനിധാനം ചെയ്യുന്ന അഞ്ചു ത്രികോണങ്ങൾ അധോമുഖമായും. ശിവനെ പ്രതിനിധാനം ചെയ്യുന്ന നാലു ത്രികോണങ്ങൾ ഊർധ്വമുഖമായും ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. നൂറുയാഗം ചെയുന്നതിന്റെയും പതിനാറുവിധമുള്ള മഹാദാനം ചെയുന്നതിന്റെയും മൂന്നരക്കോടി തീർഥങ്ങളിൽ കുളിക്കുന്നതിന്റെയും ഫലം കേവലം ശ്രീചക്രദർശനം കൊണ്ട് കിട്ടുമെന്നാണ് 'തന്ത്രസാര'ത്തിൽ പറഞ്ഞിട്ടുള്ളത്. സൗന്ദര്യലഹരീസ്‌തോത്രത്തിൽ ആദിശങ്കരാചാര്യരും ശ്രീയന്ത്രത്തിനെ നിരവധി പ്രാവശ്യം പരാമർശിച്ചിട്ടുണ്ട്.

ശ്രീചക്രം ദേവി ഉപാസനയ്ക്ക് ഉപയോഗിക്കൂന്ന മഹത്തായ ഒരു യന്ത്രമാണ് ശ്രീചക്രം അഥവാ ശ്രീയന്ത്രം.ഒരു വൃത്താകാരത്തില്‍ കേന്ദ്രികൃതമായ ബിന്ദുവിനുചുറ്റും പല വലിപ്പത്തിലുള്ള 9 ത്രികോണങ്ങള്‍ തമ്മില്‍ യോജിപ്പിച്ചിരിക്കുന്നു.ഇതില്‍ ശക്തിയെ പ്രധാനം ചെയ്യുന്ന അഞ്ചു ത്രികോണങ്ങള്‍ അധോമുഖമായും,ശിവനെ പ്രതിനിധാനം ചെയ്യുന്ന നാലു ത്രികോണങ്ങള്‍ ഊര്‍ധമുഖമായും ചിത്രികരി ക്കപെട്ടി രിക്കുന്നു .അതു കൊണ്ടു ത്തന്നെ ശ്രീചക്രം ശക്തിയുടെയും സൗന്ദര്യത്തിന്റെയും സംയോജനമാണെന്ന് അനുമാനിക്കാം.ശ്രീ ചക്രങ്ങളില്‍ അടങ്ങിയിരിക്കുന്ന ഒന്‍പതു ത്രികോണങ്ങളെ നവയോനി എന്നറിയപ്പെടുന്നു. ശ്രീചക്രത്തില്‍ അടങ്ങിയിരിക്കുന്ന ഒന്‍പതു ത്രികോണങ്ങളും കൂടിച്ചേര്‍ന്നു 43 ചെറിയ ത്രികോണങ്ങള്‍ രൂപപെടുന്നു.ഇത്തരം 43 ത്രികോണങ്ങള്‍ ദ്വന്ദമല്ലാത്ത അഥവാ അദൈദത്തെ സൂച്ചിപ്പിക്കുന്നു.ധ3പഈ ത്രികോണങ്ങള്‍ മുഴുവന്‍ 8 താമരഇതളുകളാല്‍ വലയം ചെയ്യപ്പെട്ടിരിക്കുന്നു.തുടര്‍ന്ന് 16 താമരഇതളുകള്‍ കാണപ്പെടുന്നു.ഏറ്റവും ഒടുവിലായി നാലുവാതിലുകളുള്ള ചതുരം സ്ഥിതിചെയ്യുന്നു. ശ്രീ ശ്രീ ചക്രം ഭൂപ്രസ്തരം, മേരുപ്രസ്താരം, കൈലസപ്രസ്താരം, എന്നിങ്ങനെ മൂന്നു തരത്തിലുണ്ട്. മേരുവില്‍ തന്നെ അര്‍ദ്ധമേരു, കൂര്‍മമേരു, ലിന്ഗമേരു, പൂര്‍ണമേരു എന്നിങ്ങനെയും വകഭേദങ്ങള്‍ ഉണ്ട്. ശ്രീചക്രം നവചക്രം എന്നപേരിലും അറിയപ്പെടുന്നു. നവ എന്ന സംസ്‌കൃത പദത്തിനര്‍ത്ഥം ഒന്‍പതു എന്നാകുന്നു.അതുകൊണ്ടുത്തന്നെ ശ്രീചക്രം ഒന്‍പതു സ്ഥിതികളെ സൂചിപ്പിക്കുന്നുധ6പ.ശ്രീചക്രത്തിന്റെ ഒന്‍പതു സ്ഥിതികള്‍ ഇവയാണ്. ത്രിലോകമോഹനം - ശ്രീചക്രത്തിന്റെ ഏറ്റവും പുറത്തായി കാണുന്ന മൂന്നുവരകള്‍. സര്‍വ്വാശപരിപൂരക - ശ്രീചക്രത്തില്‍ കാണുന്ന 16 താമരയിതളുകള്‍. സര്‍വസന്‌ക്ഷോഭഹന - ശ്രീചക്രത്തില്‍ കാണുന്ന 8 താമരയിതളുകള്‍. സര്‍വസൗഭാഗ്യദായക - ശ്രീചക്രത്തില്‍ കാണുന്ന 14 ചെറിയ ത്രികോണങ്ങള്‍. സര്‍വഅര്‍ത്ഥ സാധക - ശ്രീചക്രത്തില്‍ കാണുന്ന 10 ചെറിയ ത്രികോണങ്ങള്‍. സര്‍വരക്ഷാകര - ശ്രീചക്രത്തില്‍ കാണുന്ന 10 ചെറിയ ത്രികോണങ്ങള്‍. സര്‍വരോഗഹാര - ശ്രീചക്രത്തില്‍ കാണുന്ന 8 ചെറിയ ത്രികോണങ്ങള്‍. സര്‍വസിദ്ധിപ്രധ - ശ്രീചക്രത്തില്‍ കാണുന്ന 1 ചെറിയ ത്രികോണങ്ങള്‍. സര്‍വഅനന്തമയ - ശ്രീചക്രത്തില്‍ കാണുന്ന വൃത്തബിന്ദു. തന്ത്രവിദ്യയുടെ പ്രതീകമാണ് ശ്രീചക്രം അഥവാ ശ്രീയന്ത്രം. തത്വശാസ്ത്രത്തില്‍ അധിഷ്ഠിതമായാണ്.യന്ത്രം രൂപകല്പന ചെയ്തിരിക്കുന്നത്. ശ്രീ വിദ്യാദേവി ഉപാസനയുമായി ശ്രീചക്രംബന്ധപെട്ടിരിക്കുന്നു.മഹാത്രിപുരസുന്ദരി അഥവാ

ശ്രീപാര്‍വ്വതിദേവിയുടെ പ്രതീകമായാണ് ശ്രീചക്രം കണക്കാക്കപെട്ടിരിക്കുന്നത്. ശ്രീ എന്നതിന് ഐശ്വര്യം എന്ന് സാമാന്യ അര്‍ത്ഥവും, ലക്ഷ്്മി എന്ന് മന്ത്ര അര്‍ത്ഥവും കല്പിക്കുന്നു. നൂറു യാഗം ചെയ്യുന്നതിന്റെയും പതിനാറുവിധമുള്ള മഹാദാനം ചെയ്യുന്നതിന്റെയും മൂന്നരകോടി തീര്‍ത്ഥങ്ങളില്‍ കുളിക്കുന്നതിന്റെയും ഫലം കേവലം ശ്രീചക്ര ദര്‍ശനം കൊണ്ട് കിട്ടുമെന്നാണ് തന്ത്രശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്നത്.സൗന്ദര്യലഹരി സ്‌ത്രോത്രത്തിലും ആദിശങ്കരനും ശ്രീയന്ത്രത്തിനെ പലപ്രാവശ്യം പരാമര്‍ശിച്ചിടുണ്ട്. ശ്രീ യന്ത്രത്തിന്റെ നിര്‍മാണം യോഗിനി ഹൃദയത്തില്‍ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്.

No comments: