*യാഗവും യജ്ഞവും*
ബ്രഹ്മാവിന്റെ മാനസപുത്രന്മാരിൽ ഒരാളായിരുന്നു അത്രി മഹർഷി. അദ്ദേഹത്തെ ബ്രഹ്മാവ് സൃഷ്ടികർമ്മത്തിനു നിയോഗിച്ചു. സൃഷ്ടികർമ്മത്തിനുള്ള കഴിവും ശക്തിയും ലഭിക്കുന്നതിനായി അത്രി ‘അനുത്തരം’ എന്ന തപസു തുടങ്ങി. ഏതാനും സംവത്സരങ്ങൾക്കകം സച്ചിദാനന്ദ ബ്രഹ്മം മഹർഷിയുടെ ഹൃദയത്തിൽ ശോഭാവലയത്തോടു കൂടി പ്രതിബിംബിച്ചു. ഇരു കണ്ണുകളിലും നിന്ന് ജലം ഒഴുകിത്തുടങ്ങി. സകല ലോകങ്ങളെയും പ്രശോഭിപ്പിച്ച ആ ജലധാരയെ ദിക്കുകൾ കാമിച്ചു. സ്ത്രീരൂപം പുത്രജനനത്തിനു വേണ്ടി കുടിച്ചു. അങ്ങിനെ അവർ ഗർഭിണികളായി. എന്നാൽ അത്രി സംഭൂതമായ ആ ഗർഭത്തെ വഹിക്കുന്നതിനു അവർ അശക്തകളായിരുന്നു. അവർ അതിനെ പുറത്ത് കളഞ്ഞു. ബ്രഹ്മാവ് ആ ഗർഭത്തെ എടുത്ത് ഒന്നാക്കി സർവ്വായുധ പാണിയായ ഒരു യുവാവാക്കി
തീർത്തു. അതിനു ശേഷം ചന്ദ്രനെ രഥത്തിൽ കയറ്റി തന്റെ ലോകത്തേക്കു കൊണ്ടുപോയി. ഋഷികൾ, ദേവന്മാർ, ഗന്ധർവ്വന്മാർ, അപ്സരസ്സുകൾ മുതലായവർ ചന്ദ്രനെ സാമവേദം ചൊല്ലി സ്തുതിച്ചപ്പോൾ, ആ യുവാവിനു തേജസ് വർദ്ധിച്ചു വന്നു. അതിൽ നിന്നാണ് ഭൂമിയിൽ ഔഷധികൾ ഉണ്ടായത്. ഈ കാരണത്താലാണ് ചന്ദ്രനെ ഔഷധ ധീരനായും ദ്വിന്ദനായും വേദസ്വരൂപനായും ഒക്കെ കണക്കാക്കുന്നത്. ചന്ദ്രന്റെ മണ്ധലം രസമയമാണ്. അതു ശുക്ല കൃഷ്ണ പക്ഷങ്ങളിൽ വർദ്ധിക്കുകയും ക്ഷയിക്കുകയും ചെയ്യുന്നു.
(വൃദ്ധിക്ഷയങ്ങൾ) ചന്ദ്രന് ദക്ഷൻ സൗന്ദര്യവതികളായ ഇരുപത്തിയേഴ് കന്യകമാരെ വേളി കഴിച്ചു കൊടുത്തു. അവർ
⭐
അശ്വതി, ഭരണി, കാർത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണർതം,പൂയ്യം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം,തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം,അവിട്ടം, ചതയം, പൂരുരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിങ്ങനെയാണ്. (ഈ ഇരുപത്തി ഏഴുപേരുകളിലാണ് ജന്മന ക്ഷത്രമായി അറിയപ്പെടുന്നത്.) അതിനു ശേഷം ചന്ദ്രൻ പതിനായിരം കൽപ്പം മുഴുവൻ മഹാവിഷ്ണുവിനെ ധ്യാനിച്ചു
തപസ്സു ചെയ്തു. *ഒടുവിൽ തപസിൽ പ്രീതി കൊണ്ട ജഗന്നാഥൻ മഹാ വിഷ്ണു പ്രത്യക്ഷപ്പെട്ടു.* *ചന്ദ്രന് ആവശ്യമായ വരം എന്തെന്നു ചോദിച്ചു. ചന്ദ്രൻ പറഞ്ഞു.* *“അല്ലയോ ജഗത് കാരണനായ പരംപൊരുളെ, ഞാൻ സ്വർഗ്ഗത്തിൽ െവച്ച് ഒരു രാജസൂയ യാഗം നടത്താൻ ആഗ്രഹിക്കുന്നു. ആ യാഗത്തിൽ ബ്രഹ്മാദികളായ എല്ലാ ദേവന്മാരും പ്രത്യക്ഷമായിത്തന്നെ എന്റെ ഭവനത്തിൽ വന്നു യാഗഭാഗം ഭുജിക്കുകയും ശൂലപാണി ആ രാജസൂയത്തിൽ കാവൽക്കാരൻ ആവുകയും വേണം. ഇതാണ് എനിക്ക് വേണ്ടുന്ന വരം.*
മഹാവിഷ്ണു സന്തോഷത്തോടെ അതിനു സമ്മതിച്ചു. യാഗവും യജ്ഞവും തീർത്തും പൂർണ്ണമാകണമെങ്കിൽ ബ്രഹ്മാദികളുടെയും മഹാദേവന്റെയും മഹാവിഷ്ണുവിന്റെയും സാന്നിദ്ധ്യവും സജീവതയും ഉണ്ടാകണം എന്ന് ഇവിടെ സൂചിപ്പിക്കുന്നു.🕉
No comments:
Post a Comment