ഉഗ്രകോപിയും ക്ഷിപ്രപ്രസാദിയുമാണ് ശ്രീപരമേശ്വരന്‍. മഹേശ്വര പ്രീതിയ്ക്കുള്ള ദിവ്യമന്ത്രമാണ് 'ഓംനമ:ശിവായ' എന്ന ശിവപഞ്ചാക്ഷരി. ഞാന്‍ ശിവനെ നമിക്കുന്നു എന്ന് അര്‍ഥം. പാപങ്ങളില്‍ നിന്നും രോഗങ്ങളില്‍ നിന്നും ഈ മന്ത്രം വിമുക്തി നല്‍കുന്നു.
പ്രപഞ്ചശക്തികളെല്ലാം നിറച്ചുവെച്ച മന്ത്രമെന്ന പ്രത്യേകതകൂടിയുണ്ട് പഞ്ചാക്ഷരിക്ക്. 'ഓം' എന്നാല്‍ നശിക്കാത്തതെന്ന് അര്‍ഥം. 'ന' ഭൂമിയെ സൂചിപ്പിക്കുന്നു. 'മ' ജലത്തെയും 'ശി' അഗ്‌നിയെയും 'വ' വായുവിനേയും 'യ' ആകാശത്തേയും പ്രതിനിധാനം ചെയ്യുന്നു. അതായത് പഞ്ചഭൂതങ്ങളുടെ സമന്വയ മന്ത്രം. അഹംഭാത്തെ ഇല്ലാതാക്കി മനസ്സിന്റെ മാലിന്യങ്ങളെ നീക്കാനുള്ള കഴിവും പഞ്ചാക്ഷരിക്കുണ്ട്.
പഞ്ചാക്ഷരി ജപിച്ചാല്‍ ഏത് പ്രതിസന്ധികളേയും തരണം ചെയ്യാം. നൂറ്റൊന്നു തവണ ജപിക്കുന്നത് ഉത്തമമാണ്. ഗ്രഹദോഷബാധയില്‍ നിന്ന് മുക്തി നേടാനും പഞ്ചാക്ഷരി ചൊല്ലാം.
No comments:
Post a Comment