കർമ്മം
നല്ലതാകട്ടെ ചീത്തയാകട്ടെ എന്തു കർമ്മവും ചെയ്യുന്നത് ആത്മാവു തന്നെയാണ്.കർമ്മത്തിന്റെ ഫലം നിഴൽ പോലെ ആത്മാവിനെ പിന്തുടരും. ദുഷിച്ച ഭക്ഷണം കഴിച്ചാൽ അജീർണ്ണം ഉറപ്പാണ് .അതേ പോലെ ദുഷ്കർമ്മം ചെയ്താൽ അതിന്റെ ഫലം ഇന്നല്ലെങ്കിൽ നാളെ അനുഭവിച്ചേ പറ്റു കർമ്മ നിയമം അലംഘനീയമാണ്. അതിൽ നിന്നും രക്ഷപ്പെടാൻ ആർക്കും സാദ്ധ്യമല്ല. ശരീരം ധരിച്ചുവോ കർമ്മം ചെയ്തേ പറ്റു. ആഹാരം കഴിക്കുക, കളിക്കുക, ഉറങ്ങുക എന്നതു പോലും കർമ്മമാണ്. ഇവിടെ വരാതിരിക്കുവാനോ ശരീരം ധരിക്കാതിരിക്കുവോനോ സാദ്ധ്യമല്ല. ബാഹ്യമായ രീതിയിൽ നമ്മുടെ പാർട്ട് ഉയർന്നതാണോ താഴ്ന്നതാണോ എന്നു നോക്കേണ്ട. ആത്മാവിന്റെ സ്വധർമ്മം വെടിയാതെ കർമ്മം ചെയ്താൽ മതി.
No comments:
Post a Comment