Monday, March 25, 2019

മായ
ന വിദ്യതേ യാ സാ മായാ
വിദ്യാ/വിദ്യാ പരാ/പരാ
തമ: പ്രധാനം പ്രകൃതിർ -
ബഹുധാ സൈവ ഭാസതേ
(നാരായണ ഗുരു)
(എന്താണോ ഇല്ലാത്തതു അതുമായയാകുന്നു .
ആ മായതന്നെ വിദ്യ അവിദ്യ പര അപര തമസ്സ് പ്രധാനം പ്രകൃതി എന്നിങ്ങനെ നാനാതരത്തിൽ പ്രകാശിതമായിരിക്കുന്നു അഥവാ പ്രകടഭാവം കൈെക്കൊള്ളുന്നു
പ്രപഞ്ച രൂപത്തിലിരിക്കുന്നു)
ഇല്ലാത്തതാണല്ലൊ മായ .ആ മായ എങ്ങിനെ അഥവാ ഇല്ലാത്ത ഒന്നു മേൽ പറഞ്ഞ വിദ്യയായും അവിദ്യയായും ഒക്കെ എങ്ങിനെ പ്രകാശിക്കുo .മായ അസത്താണല്ലൊ .അസത്തു പ്രകാശിക്കുകയേ ഇല്ല .മായ സ്വയം സത്യമല്ല പിന്നെയോ ഏക സത്യമായ സത്വസ്തുവിൽ പ്രതീതമായ അഥവാ ആരോപിതമായ അൽഭുതമാണു.ഇവളെ നാരായണ ഗുരുവിശേഷിപ്പിച്ചിരിക്കുന്നതു "സകലം പെറും ആദി ബീജം "എന്നാണു. ആ സകലവുമാണു മുകളിൽ പറഞ്ഞ വിവിധ ഭാവങ്ങൾ .
കടപ്പാട് - നടരാജഗുരു...maya lekha

No comments: