ഭാരതം അതിന്റെ സ്വന്തം നിലയില്‍ തുടരണം. ഭാരതത്തിനെങ്ങനെ ജപ്പാനെപ്പോലെയാകാന്‍ കഴിയും? എന്തിന്, വേറേയേതെങ്കിലും ജനതയെപ്പോലെയാകാന്‍? ഓരോ ജനതയിലുമുണ്ട് സംഗീതത്തിലെന്നപോലെ ഒരു ആധാരശ്രുതി, ഒരു കേന്ദ്രവിഷയം; മറ്റെല്ലാം അതിനെ ചുറ്റിത്തിരിയുന്നു. ഓരോ ജനതയ്ക്കുമുണ്ട് ഓരോ പ്രകൃതി; ബാക്കിയെല്ലാം അപ്രധാനമാണ്. ഭാരതത്തിന്റെ പ്രകൃതി മതമത്രേ. സമുദായപരിഷ്‌കരണവും മറ്റു സര്‍വ്വവും രണ്ടാമതേ വരുന്നുള്ളൂ. അതുകൊണ്ട്, ഭാരതത്തിനു ജപ്പാനെപ്പോലെയാകാന്‍ നിവൃത്തിയില്ല. 'നെഞ്ചകം പൊട്ടുമ്പോള്‍' ചിന്താ പ്രവാഹമുണ്ടാകുന്നുവെന്നു പറയപ്പെടുന്നു. ഭാരതത്തിന്റെ നെഞ്ചകം പിളര്‍ക്കണം, അപ്പോള്‍ അദ്ധ്യാത്മപ്രവാഹം നിര്‍ഗ്ഗളിക്കും. ഭാരതം ഭാരതമാണ്. നാം ജപ്പാന്‍കാരരെപ്പോലെയല്ല, നാം ഹിന്ദുക്കളാണ്. ഭാരതത്തിന്റെ അന്തരീക്ഷംതന്നെ ശാന്തിദായകമാണ്. ഞാനിവിടെ നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു; അതിനിടയ്ക്കും എനിക്കു വിശ്രാന്തി കിട്ടുന്നുണ്ട്. ആദ്ധ്ര്യാത്മികപ്രവര്‍ത്തനത്തില്‍നിന്നു മാത്രമേ ഭാരതത്തില്‍ നമുക്കു വിശ്രമം കിട്ടുകയുള്ളൂ. ഇവിടെ നിങ്ങളുടെ പ്രവൃത്തി ഭൗതികമാണെങ്കില്‍, നിങ്ങള്‍ മരിക്കുന്നു- പ്രമേഹം പിടിപ്പെട്ട്.
No comments:
Post a Comment