ഓടക്കുഴലായ് ഞാൻ മാറിയെങ്കിൽ
<><><><><><><><><><><><><><><><
<><><><><><><><><><><><><><><><
നമ്മുടെ ശരീരം ഭഗവാന്റെ ഓടകുഴലായി മാറട്ടെ, ഭഗവാന്റെ ഉപകരണമായി നാം മറുമ്പോൾ നമ്മളിൽ നിന്നും ആത്മാവിന്റെ സംഗീതം നിർഗളിക്കുന്നത് അനുഭവിക്കാൻ നമ്മുക്ക്കഴിയും. ഭഗവന്റെ ഓടകുഴൽ സ്വാതന്ത്ര്യത്തിന്റെ ചിഹ്നമാണ്. അതിന്റെ നാദം പ്രണവമന്ത്രമാണ്. ഭക്തന്റെ ആത്മാവിൽ നിന്നും ഒഴുകി വരേണ്ട നാദമാണ് ഓങ്കാരം. ആത്മാവിന്റെ വിളിയാണ് ഓടകുഴൽനാദം. അത് ശരീരവും മനസ്സും പരമാത്മാവിൽ ലയിക്കുന്നു. അത് ഏവരേയും ബ്രഹ്മാനന്ദത്തിന്റെ പരമകോടിയിൽ എത്തിക്കുന്നു.
അതിനാൽ നമുക്കും ഭഗവാന്റെ ചുണ്ടുകളോട് ചേർന്നിരുന്ന് അമൃത് നുകരുന്ന വേണുവായി തീരാൻ ശ്രമിക്കാം...
അതിനായി നമ്മുടെ ഉള്ളിലുള്ള എല്ലാ തടസ്സങ്ങളും മാലിന്യങ്ങളും നീക്കി അകം ശൂന്യവും നിർമ്മലവുമാക്കി. വളരെ പരിശുദ്ധമാക്കണം
നമ്മളിൽ അന്തർലീനമായിരിക്കുന്ന തടസ്സങ്ങളായ രാഗ-ദോഷങ്ങളെയും, ഇഷ്ടാനിഷ്ടങ്ങളെയും, അഹംങ്കാരത്തെയും, മറ്റ് മാലിന്യങ്ങളെയും ഇല്ലായ്മ ചെയ്താലേ അന്തർഗതമായിരിക്കുന്ന ആത്മാവിന്റെ സംഗീതം അനർഗ്ഗളമായി ഒഴുകിവരൂ. അത് നിയന്ത്രണത്തിലാക്കിയാൽ ഭഗവന്റെ ചുണ്ട് അവിടെ സ്പർശിക്കുന്നു. ഓടത്തണ്ടുപോലെ അകംപൊള്ളയും നിർമ്മലവുമായ മനസ്സോടുകൂടി വേണം ഭഗവാനെ പ്രാപിക്കൻ. അതിനാൽ നമ്മളും ഈ ഓടകുഴലിന്റെ അകം പോലെ നമ്മുടെ അകവും പരിശുദ്ധമാക്കി ഭഗവാനിൽ പൂർണ്ണസമർപ്പണം ചെയ്യൂ അപ്പോൾ അതിലൂടെ ജീവന്റെ മധുര സംഗീതം പ്രവഹിക്കും.

rajeev kunnekkat
No comments:
Post a Comment