ഹരേ ഗുരുവായൂരപ്പാ ശരണം
ഇന്ന് പ്രഭാത്തിൽ കണ്ണൻ പീതാംബരപട്ടും പാവ് മുണ്ടും പട്ട് കോണകത്തിന് മുകളിൽ ചുറ്റി,തൃക്കെയ്യിൽ താമരയോടൊപ്പം പൊന്നോടക്കുഴൽ പിടിച്ച്, മാറിടത്തിൽ കൊസ്തുഭ രത്നം പോലെ പ്രകാശിക്കുന്ന ആഭരണം ധരിച്ച്, ചുറ്റും താമരമൊട്ടും വെള്ളപൂവും ഇടകലർന്ന ഉണ്ടമാല ധരിച്ച് പുഞ്ചിരി തൂകി വളരെ അതി മനോഹരമായി ശ്രീലകത്തിൽ പ്രശോഭിക്കുന്നു......

പ്രശ്നോപനിഷത്ത്, പ്രഥമ പ്രശ്നം ശ്ലോകം രണ്ട്
" താൻ ഹ സ ഋഷിരുവാച, ഭൂയ ഏവ തപസാ ബ്രഹ്മചര്യേണ ശ്രദ്ധയാ സംവത്സരം സംവത്സ്യഥ യഥാകാമം പ്രശ്നാൻ പൃച്ഛത യദി വിജ്ഞാസ്യാമ: ഹ വോ സർവം വക്ഷ്യാമ ഇതി"
അവരോട് ഋഷി പറഞ്ഞു ഒരു വർഷം തപസ്സോടെ ബ്രഹ്മചര്യയായി ശ്രദ്ധയോടെ ഇവിടെ താമസിക്കുക.അതിനു ശേഷം ജിജ്ഞാസക്കനുസരിച്ച് ചോദ്യം ചോദിച്ചു കൊള്ളുക. എന്റെ അറിവിനനുസരിച്ച് പറഞ്ഞു തരാം.
ഗുരുവായൂരപ്പനും ഇതേ ഭാവത്തിലാണ് ഭക്തനെ അനുഗ്രഹിക്കുക.പുന്താനത്തെയും ഭട്ടതിരിയെയും ഭജനം ഇരുത്തി അവരുടെ മനസ്സ് പലേ വിധ പരിക്ഷണങ്ങൾ കൊണ്ട് പരിക്ഷിച്ച് ശുദ്ധമാക്കി, അതിനു ശേഷം തന്നിലുള്ള ഭക്തി ദൃഢത വരുത്തിയാണ് അനുഗ്രഹിക്കുക. മഹാത്മാക്കൾ പറയും ഗുരുവായൂരപ്പനെ ഭജിച്ച് അനുഗ്രഹിതരായവരെ "ഭാഗ്യം ഭാഗ്യം പാഹിമാം മാരുതേശാ" എന്ന് പറയാറുണ്ടത്രെ! ഒന്നാമത്തെ ഭാഗ്യം അവരുടെ കാമനകൾക്കനുസരിച്ച് അനുഗ്രഹിച്ച ഭാഗ്യം, രണ്ടാമത്തെ ഭാഗ്യം കാമനകൾ പൂർത്തികരിക്കാൻ ഭഗവാനെ ഭജിച്ച് ഭഗവാനിൽ പ്രേമം ഉണ്ടായി ഗുരുവായൂരപ്പനെ ആശ്രയിപ്പിച്ച ഭഗവാന്റെ കാരുണ്യം. ഇത്ര കാരുണ്യ വത്സലനാണ് ഗുരുവായൂരപ്പൻ .....
ഗുരുവായൂരപ്പാ ... ഗുരുവായൂരപ്പ...... ഹരേ ഹരേ.
sudhir chulliyil
No comments:
Post a Comment