Thursday, March 28, 2019

പഞ്ചമുഖ #ഹനുമാൻ

പഞ്ചമുഖ ഹനുമാൻറെ രൂപം നമ്മള്‍ പലയിടത്തും കണ്ടിട്ടുണ്ട്‌. പക്ഷെ എങ്ങിനെയാണ് ആ രൂപം ഹനുമാന്‌ കിട്ടിയത്‌..?? പലർക്കും ആ കഥ ‌ അറിയില്ല. 
രാമരാവണയുദ്ധം നടക്കുന്ന സമയം. ഒരിക്കൽ പാതാള വാസികളായ അഹി രാവണനും, മഹിരാവണനും കൂടി ശ്രീരാമനെയും, ലക്ഷ്മണനെയും ബന്ധനസ്ഥരാക്കി പാതാളത്തിലേക്ക്‌ കൊണ്ടുപോയി..!! 

മായാജാലങ്ങൾ ഒട്ടേറെ വശമുള്ളവരാണ് അഹി-മഹി രാവണന്മാർ..!! 
രാമലക്ഷ്മണന്മാരെ അന്വേഷിച്ചു ചെന്ന ഹനുമാൻ, അവർ പാതാളത്തിലുണ്ടെന്ന് എന്ന് മനസ്സിലാക്കി..!! പാതാളത്തിലേക്ക്‌ ചെന്ന ഹനുമാൻ അവരുടെ കോട്ട വാതിലിൻറെ കാവല്ക്കാരനായ മകരധ്വജനെ കണ്ടുമുട്ടി..!! പാതി വാനരനും, പാതി ഉരഗരൂപവും ആയിരുന്നു മകരധ്വജന്..!! 

യഥാർത്ഥത്തിൽ അദ്ദേഹം ഹനുമാന്റെ പുത്രൻ തന്നെ ആയിരുന്നു..!! ദ്രോണഗിരി പർവ്വതം എടുത്തു ഹനുമാൻ പറക്കുന്നതിനിടയിൽ കടലിൽ വീണ ഒരുതുള്ളി വിയർപ്പിൽ നിന്നാണ് പോലും മകരധ്വജൻ ജനിക്കുന്നത്..!! എന്നാൽ ആ ബന്ധത്തിന്റെ പേരിൽ മകരധ്വജൻ തന്റെ കർത്തവ്യം മറക്കുന്നില്ല..!! ഹനുമാനുമായി യുദ്ധം ചെയ്തു പരാജയപ്പെടുന്നു

..!! മകരധ്വജനെ കാരാഗ്രഹത്തിൽ അടച്ചശേഷം, ഹനുമാൻ മഹി രാവണന്മാരുമായി യുദ്ധം തുടങ്ങുന്നു...
എന്നാൽ അവരുടെ മായാജാലങ്ങൾക്ക് മുൻപിൽ ജയിക്കുക അത്ര എളുപ്പമായിരുന്നില്ല..!! 
ആ അസുരന്മാരുടെ വർദ്ധിച്ച വീര്യത്തിനു കാരണം ഒരിക്കലും കെടാതെ കത്തുന്ന അഞ്ചു വിളക്കുകളാണെന്ന് ഹനുമാന് മനസ്സിലായി..!!

 ഒരേസമയത്ത് ആ അഞ്ചു വിളക്കുകളും കെടുത്തിയായ മാത്രമേ അവരെ വധിക്കാൻ കഴിയൂ...!! കാലവിളംബം കൂടാതെ തന്നെ ഹനുമാൻ പഞ്ചമുഖരൂപം സ്വീകരിച്ചു..!! വരാഹമൂർത്തി വടക്കും, നരസിംഹ മൂർത്തി തെക്കും, ഗരുഡൻ പശ്ചിമദിക്കും, ഹയഗ്രീവൻ ആകാശത്തേക്കും, സ്വന്തം മുഖം പൂർവ്വദിക്കിലേക്കും ദർശിച്ചുകൊണ്ടുള്ള പഞ്ചമുഖം ആയിരുന്നു അത്..!! ഒരേസമയം അഞ്ചു മുഖങ്ങളും കൂടി അഞ്ച് വിളക്കുകളും ഊതിക്കെടുത്തുന്നു...!! 

തുടർന്ന് അഹി-മഹി രാവനന്മാരെ നിഗ്രഹിച്ചു രാമനെയും ലക്ഷ്മണനെയും മോചിപ്പിക്കുന്നു..!! മകരധ്വജനെയും കാരാഗ്രഹത്തിൽ നിന്നും മോചിതനാക്കി പാതാളത്തിൻറെ അധിപനായി വാഴിക്കുന്നു...!!

 പഞ്ചമുഖ ഹനുമാൻ പരമശിവൻ തന്നെയാണ് ശ്രീഹനുമാൻ ആയി അവതരിച്ചത്. മഹാബലവാനായ വായൂപുത്രനാണ് ഹനുമാൻ എന്നാണ് വിശ്വാസം.

രാമനാമം ജപിക്കുന്നിടത്തു ഹനുമാന്റെ സാന്നിധ്യം ഉണ്ടാകുമെന്നും, നവഗ്രഹദോഷങ്ങൾ പോലും ഹനുമാന് ബാധകമല്ലെന്നും ആണ് ഭക്തരുടെ വിശ്വസം.

അഞ്ചു തലകളുള്ള ഹനുമാന്റെ വിരാട് രൂപത്തെ "പഞ്ചമുഖ ഹനുമാൻ" എന്നറിയപ്പെടുന്നു. വരാഹ മൂർത്തി വടക്കും, നരസിംഹ മൂർത്തി തെക്കും, ഗരുഡൻ പശ്ചിമ ദിക്കും, ഹയഗ്രീവൻ ആകാശത്തേക്കും, സ്വന്തം മുഖം പൂർവ ദിക്കിലേക്കും ദർശിച്ചു കൊണ്ടുള്ള പഞ്ച മുഖം ആണ് ഇത്. പഞ്ചമുഖ ഹനുമാനെ ആരാധിക്കുന്നത് സർവരക്ഷാകരമാണ് എന്നാണ് ഹിന്ദു വിശ്വാസം. 

അഹി-മഹി രാവണന്മാരെ നിഗ്രഹിച്ചു പാതാളത്തിൽ നിന്നും രാമലക്ഷ്മണന്മാരെ മോചിപ്പിക്കാൻ ആണ് ഹനുമാൻ ഈ രൂപം സ്വീകരിച്ചത്.
ശനി, വ്യാഴം, ചൊവ്വ എന്നിവ ഹനുമാന് പ്രാധാന്യമുള്ള ദിവസങ്ങൾ ആണ്.

No comments: