Wednesday, March 27, 2019

യഥാർത്ഥ ദിവ്യജ്ഞാനം ഒരു സാധകനിൽ ഉദിക്കുന്ന
തോടെ അയാളിലുള്ള സഞ്ചിതവും 
ആഗാമിയും ആയ കർമ്മങ്ങൾ ദഹിപ്പിക്ക
പ്പെട്ടു.വിവേക ചൂഡാമ
ണിയിൽ ശങ്കര ഭഗവത്പാദർ പ്രാരാബ്ധ കർമ്മത്തെ
ഇങ്ങനെ വിവരിക്കുന്നു.
വില്ലിൽ നിന്ന് അയയ്ക്കപ്പെട്ട അസ്ത്രം അതിന്റെ
ലക്ഷ്യത്തിലേക്ക് കുതിക്കുന്ന പോലെയാണ് പ്രാരബ്ധ
കർമ്മത്തിന്റെ ഗതി.ഈ
പ്രാരബ്ധ കർമ്മ അനു
ഭവിക്കുവാനായി നാം
ഈ ദേഹം പ്രത്യേകരൂപ
ത്തോടു കൂടി സ്വീകരിച്ചു.ഈ ദേഹം
പ്രാരബ്ധം അനുഭവിച്ചു
തീർക്കാനുള്ള തീവ്ര പ്രയത്നത്തിൽപ്പെട്ടിരിക്കുകയാണ്.ഈ യത്നത്തെ ,- കർമ്മഗതി
യെ ജ്ഞാനത്തിനു കൂടി ഇല്ലാതാക്കുവാൻ
സാധ്യമല്ല. വില്ലിൽ നിന്ന്
അസ്ത്രം തൊടുത്തുവിട്ട ശേഷം
ഞാൻ നരിയെയല്ല
ഉന്നം വെച്ചത് ,പശുവിനെ
യായിരുന്നു എന്ന ബോധം ഉണ്ടായാലും
അസ്ത്രം അതിന്റെ
ലക്ഷ്യത്തെ പ്രാപിക്കാതിരിക്കുക
യില്ല.

ചുരുക്കത്തിൽ ഒരു
യഥാർത്ഥ ഭക്തൻ താൻ തന്റെ ഹൃദയത്തിൽ സാക്ഷാത്കരിച്ച ഭഗവാ
നെ മാത്രം കേന്ദ്രീകരിച്ച്
പരിപൂർണ്ണ സമർപ്പണ
ബുദ്ധിയോടും ശരണാ
ഗതിയോടും കൂടി ഒരു
ദിവ്യ ജീവിതം നയിക്കുന്നു. മറ്റെല്ലാം തന്നെ അദ്ദേത്തിന്
അപ്രധാനങ്ങളും നിസ്സാ
രവുമാണ്. ആ ഭക്തൻ
പൂർണ്ണമായി ഭഗവന്മയ
മായിത്തന്നെ തീരുന്നു.

No comments: