Wednesday, March 27, 2019

'ശ്രീമദ് ഭഗവദ്ഗീത*
🙏🙏🙏🙏🕉🕉.'🙏🙏🙏🙏
*406-ാം ദിവസം*
*അദ്ധ്യായം: പതിനൊന്ന്*

*വിശ്വരൂപം*
*ശ്ലോകം :45*


*അദൃഷ്ടപൂർവം ഹൃഷിതോഽസ്മി ദൃഷ്ട്വാ* 

*ഭയേന ച പ്രവ്യഥിതം മനോ മേ*                  

*തദേവ മേ ദർശയ ദേവ രൂപം*                      

*പ്രസീദ ദേവേശ ജഗന്നിവാസ*                        

    അദൃഷ്ടപൂർവം - മുമ്പ് കണ്ടിട്ടില്ലാത്ത; (തവരൂപം) - അങ്ങയുടെ രൂപം; ദൃഷ്ട്വാ - ദർശിച്ചിട്ട്; ഹൃഷിതഃ അസ്മി - ഞാൻ സന്തുഷ്ടനാണ്; ഭയേന – ഭയംകൊണ്ട്; മേ - എന്റെ; മനഃ  - മനസ്സ; പ്രവൃഥിതം ച -അസ്വസ്ഥമായിരിക്കുകയുംചെയ്യുന്നു; ദേവ - ഹേ ദേവാ; (നിജ) രൂപം - അങ്ങയുടെ സ്വന്തം രൂപത്തെ തന്നെ; മേ – എനിക്ക്; ദർശ്യ - കാണിച്ചാലും; ദേവേശ - ഹേ ദേവേശ്വരാ; ജഗന്നിവാസ - ജഗന്നിവാസാ; പ്രസീദ - പ്രസാദിച്ചാലും.

*വിവർത്തനം*

   മുമ്പ് കാണാത്ത ഈ വിശ്വരൂപം കണ്ടിട്ട് ഞാൻ സന്തുഷ്ടനായിരിക്കുന്നു. അതേ സമയത്തു തന്നെ എന്റെ മനസ്സ് ഭയാകുലവുമാണ്. അതുകൊണ്ട്, പ്രപഞ്ചത്തിന് ആശയമായ ദേവദേവാ, വീണ്ടും മുമ്പുണ്ടായിരുന്ന രൂപം തന്നെ സ്വീകരിക്കുവാൻ കനിവുണ്ടാകേണമേ.

*ഭാവാർത്ഥം:*

   കൃഷ്ണന്റെ ഉറ്റ മിത്രമെന്ന നിലയിൽ അർജുനന് അദ്ദേഹത്തിൽ ദൃഢവിശ്വാസമുണ്ട്. ഒരു സുഹൃത്തിന്റെ ഐശ്വര്യത്തിൽ സന്തോഷിക്കാത്തവരില്ല. തന്റെ സുഹൃത്തായ കൃഷ്ണൻ പരമദിവ്യോത്തമപുരുഷനാണെന്നും ആശ്ചര്യകരമായ വിശ്വരൂപത്തെ കാണിക്കാൻ അദ്ദേഹത്തിന് കഴിവുണ്ടെന്നും മനസ്സിലാക്കിയ അർജുനൻ വളരെ സന്തുഷ്ടനായി. പിന്നീട് കലർപ്പില്ലാത്ത മൈത്രീബന്ധത്താൽ തന്നെ എത്രയെത്ര തെറ്റുകൾ താൻ കൃഷ്ണനോട് ചെയ്തതുപോയിരിക്കാമെന്നോർത്ത് അദ്ദേഹം ഭയാക്രാന്തനാകുന്നു. ഭയക്കേണ്ടുന്ന കാര്യമില്ലെങ്കിൽ കൂടി അദ്ദേഹത്തിന്റെ മനസ്സ് ആകുലമായിത്തീർന്നു. അതുകൊണ്ടാണ് നാരായണരൂപം കൈക്കൊള്ളുവാൻ കൃഷ്ണനോട് അപേക്ഷിക്കുന്നത്. അദ്ദേഹത്തിന് ഏതു രൂപവുമെടുക്കാമല്ലോ. ഭൗതികലോകം ക്ഷണികമാണ്; അതുപോലെ ക്ഷണികമാണ് ഭൗതികമായ വിശ്വരൂപവും. എന്നാൽ വൈകുണ്ഠലോകത്തിൽ കൃഷ്ണന് ചതുർഭുജങ്ങളോടുകൂടിയ നാരായണാകൃതിയാണുള്ളത്. അതീന്ദ്രിയമാണ്, ആ രൂപം. ആത്മീയാന്തരീക്ഷത്തിൽ കണക്കറ്റ ഗ്രഹങ്ങളുണ്ട്. ഓരോന്നിലും വ്യത്യസ്ത നാമങ്ങളോടുകൂടി കൃഷ്ണന്റെ സമഗ്രമായ ആവിർഭാവങ്ങളുമുണ്ട്. ഓരോ ഗ്രഹത്തിലും നാരായണാകൃതി, നാലു ബാഹുക്കളോടുകൂടിയതത്രേ. പക്ഷേ, ഓരോ കരങ്ങളിലുമുള്ള ശംഖചക്രഗദാപദ്മങ്ങൾക്ക് സ്ഥാനവ്യത്യാസങ്ങൾ കാണപ്പെടും. ഇവയെ ഓരോന്നിനേയും വഹിക്കുന്നതേതേത് കൈ എന്നതനുസരിച്ച് അതാത് നാരായണാകൃതിക്ക് വെവ്വേറെ നാമധേയം നൽകി വരുന്നു. ഈ എല്ലാ രൂപങ്ങളും കൃഷ്ണൻ തന്നെയാണ്. അതു കൊണ്ട് ഭഗവാന്റെ ചതുർഭുജ നാരായണരൂപം കാണണമെന്ന് അർജുനൻ ആഗ്രഹിക്കുന്നു.

 

*ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ* 
*ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ*

No comments: