നിങ്ങളുടെ കുഞ്ഞിനെ നന്നായി വളര്‍ത്തിക്കൊണ്ടു വരണമെന്ന് നിങ്ങള്‍ക്ക് ആഗ്രഹമുണ്ടെങ്കില്‍ നിങ്ങള്‍ സന്തോഷവാനായിരിക്കയാണ് ആദ്യം വേണ്ടത്. പക്ഷേ നിങ്ങള്‍ക്ക് സ്വയം സന്തോഷവാനായിരിക്കേണ്ടതെങ്ങനെയെന്ന് അറിയില്ല. സംഘര്‍ഷം, കോപം, ഭയം, ഉത്കണ്ഠ, അസൂയ എന്നിവയുടെ ഓരോ പ്രകടനങ്ങളാണ് ദിനംപ്രതി നിങ്ങളുടെ വീട്ടില്‍ അരങ്ങേറുന്നത്. ഈ കാര്യങ്ങള്‍ മാത്രമാണ് നിങ്ങളുടെ കുഞ്ഞിനോട് പ്രകടിപ്പിക്കപ്പെടുന്നത്. അവന് എന്താണ് സംഭവിക്കുക? അവന്‍ ഇതുമാത്രമേ പഠിക്കുകയുള്ളൂ. നിങ്ങളുടെ കുഞ്ഞിനെ നന്നായി വളര്‍ത്തിക്കൊണ്ടുവരാന്‍ നിങ്ങള്‍ ആത്മാര്‍ത്ഥമായും ചിന്തിക്കുന്നുവെങ്കില്‍ നിങ്ങളുടെ പ്രകാരത്തില്‍ ആദ്യം നിങ്ങള്‍ മാറ്റം വരുത്തണം. സ്‌നേഹമുള്ള, ആനന്ദവാനായ, ശാന്തചിത്തനായ, സ്‌നേഹവാനായ ഒരു മനുഷ്യനായിരിക്കുന്നതെങ്ങനെയെന്ന് നിങ്ങള്‍ക്കറിയില്ലെങ്കില്‍ നിങ്ങളുടെ കുഞ്ഞിനുവേണ്ടി നിങ്ങള്‍ക്കെന്തു ചെയ്യാന്‍ കഴിയും. നിങ്ങളുടെ സംഘര്‍ഷങ്ങളും കോപവും, ഉത്കണ്ഠയും, മറ്റ് അസംബന്ധങ്ങളും മാത്രമേ അവന്‍ ഉള്‍ക്കൊള്ളുകയുള്ളൂ. നിങ്ങള്‍ നിങ്ങളുടെ കുഞ്ഞിനെപ്പറ്റി ശരിക്കും ഉത്കണ്ഠപ്പെടുന്നുവെങ്കില്‍ ആദ്യം നിങ്ങള്‍ സ്വയം മാറാന്‍ മനസ്സുള്ളവനാകണം. സ്വയം മാറാന്‍ നിങ്ങള്‍ക്ക് കഴിവില്ലെങ്കില്‍ നിങ്ങളൊരു കുഞ്ഞിനെ വളര്‍ത്തി വലുതാക്കുന്ന പ്രശ്‌നമേ ഉദിക്കുന്നില്ല. അതുകൊണ്ടുതന്നെ, ഒരു കുഞ്ഞിന് ജന്മം നല്‍കുന്നതിനുമുമ്പ്, നിങ്ങള്‍ക്കതിനുള്ള കഴിവുണ്ടോ എന്ന്, നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ക്കതാവശ്യമുണ്ടോ എന്ന് ചിന്തിക്കുന്നത് നല്ലാതായിരിക്കും. അങ്ങനെയല്ലേ?
No comments:
Post a Comment