Saturday, May 04, 2019

ശ്രീമദ് ഭാഗവതം 140* 

എല്ലാവരെ പോലെയും ശാപ്പിടുകാ നടക്കാ എല്ലാം ചെയ്തിട്ടും  ഞാൻ ചെയ്യുന്നു എന്ന ഭാവമേ പ്രഹ്ലാദന്  ഇല്ല്യ. 
 
ന അനുസന്ധത്ത ഏതാനി ഗോവിന്ദ പരിരംഭിത:
ക്വചിദ്രുദതി വൈകുണ്ഠചിന്താശബളചേതന 
ചിലപ്പോ കരയണു! 

ക്വചിദ് ഹസതി തച്ചിന്താഹ്ലാദ ഉദ്ഗായതി ക്വചിത് 
ചിലപ്പോ ഉറക്കെ ചിരിക്കണു!!

ക്വചിത് തത് ഭാവനായുക്തസ്തന്മയോഽനുചകാര ഹ ക്വചിദ് ഉത്പുളകസ്തൂഷ്ണീമാസ്തേ സംസ്പർശനിർവൃത
ചിലസമയത്ത് ആ ഭഗവദ് അനുഭൂതിയിൽ തന്മയഭാവത്തിൽ അനേകം മുദ്രകൾ കാണിക്കണു!!! 

ചിലപ്പോ യാതൊരു ചലനവും ഇല്ലാതെ, 
അസ്പന്ദപ്രണയാനന്ദ സലിലാമീലിതേക്ഷണ:
നിശബ്ദമായി നിശ്ചലമായി ഇരിക്കണു!!!!

അടിത്തട്ടിലുണ്ടാവുന്ന ഭാവാവേശം ഒരു തടാകത്തിന്റെ ചുവട്ടിൽ ഒരു മത്സ്യം സഞ്ചരിച്ചാൽ ജലത്തിന്റെ ഉപരിതലത്തിൽ അലയുണ്ടാവുന്നത് പോലെ, ഹൃദയത്തിന്റെ അഗാധത്തിൽ ഭാവം ണ്ടാവുമ്പോ, സ്പന്ദനം ഇല്ലാതെ ഇരിക്കുന്നുവെങ്കിലും കണ്ണുകൾ ആനന്ദാശ്രുപൊഴിക്കുന്നു. 

ആനന്ദം കൊണ്ട് കണ്ണീര് വരുമ്പോ കണ്ണ് മുഴുവൻ നനച്ച് കടക്കണ്ണിലൂടെ ഒഴുകും അത്രേ. ദു:ഖം കൊണ്ട് കണ്ണീര് വരുമ്പോ മൂക്കിലൂടെ ഒഴുകും. ആനന്ദാശ്രുവിന് മാധുര്യം ണ്ടാവും ന്നാണ്. ഭർതൃഹരി പറയണത് യോഗികൾ ബ്രഹ്മാനന്ദം അനുഭവിക്കുമ്പോ കുരുവികളൊക്കെ ആ മടിയിൽ ഇരുന്ന് ആ കണ്ണീര് കുടിക്കും അത്രേ😥

ഇവിടെ പ്രഹ്ലാദൻ ആ ആനന്ദസ്ഥിതിയിൽ ഇരുന്ന് സ്പന്ദനമില്ലാതെ ആ ആനന്ദത്തിനെ അനുഭവിച്ച് കൊണ്ടിരിക്കുന്നു. ഇത്രയൊക്കെ ഭക്തി ണ്ടായിട്ടും ഹിരണ്യകശിപു പ്രഹ്ലാദനെ എങ്ങനെ വെറുതെ വിട്ടു? പ്രഹ്ലാദന്റെ ഈ ഭക്തി ഒന്നും ഹിരണ്യകശിപു അറിഞ്ഞില്ല്യ. അയാള് രാഷ്ട്രീയ പ്രവർത്തനങ്ങളിലൊക്കെ മുഴുകിയിരിക്കാണ്. 

അമ്മയാണ് പ്രഹ്ലാദനെ  വളർത്തിയത്. കയാധു പരമഭക്തയായതു കൊണ്ട് നാരദന്റെ ശിഷ്യയായതുകൊണ്ട് കുട്ടിയുടെ ഭക്തിയെ പോഷിപ്പിച്ച് വളർത്തിക്കൊണ്ടിരുന്നു. 

പ്രഹ്ലാദന് സ്ക്കുളിൽ ചേരാനുള്ള വയസ്സായി. പാഠശാലയിൽ കൊണ്ട് പോയി ചേർക്കാൻ തീരുമാനിച്ചു . അവിടെ ഒരു പാഠശാല ണ്ട്.പാഠശാലയുടെ ആചാര്യൻ ശുക്രാചാര്യരാണ്. ശുക്രാചാര്യർ പറഞ്ഞു നാം ഒരു തീർത്ഥയാത്രയ്ക്ക് പുറപ്പെടാണ്. എപ്പോ വരും പറയാൻ പറ്റില്ല്യ. *നരസിംഹസ്വാമി* വന്നിട്ടേ വരുള്ളൂ എന്ന് തീരുമാനിച്ചിരിക്കാണേ ഉള്ളില്.ഇവിടെ നിന്നാൽ പ്രഹ്ലാദനെ വേണ്ടാത്തരം ഒക്കെ പഠിപ്പിക്കാൻ പറയും.  അദ്ദേഹം പഠിപ്പിച്ചിട്ട് ശരിയാകാത്ത രണ്ടു മക്കളുണ്ട്. ശണ്ഡാമർക്കന്മാര്. അവരെ പാഠശാലയുടെ in-charge ആക്കി ശുക്രാചാര്യർ അവിടെ നിന്ന് പുറപ്പെട്ടു.
ശ്രീനൊച്ചൂർജി 
 *തുടരും. ..*
Lakshmi Prasad

No comments: