ശ്രീമദ് ഭാഗവതം 142
അത് കൊണ്ട് പ്രഹ്ലാദൻ പറഞ്ഞു.
അച്ഛാ, അസദ്ഗ്രഹത്തിനെ വിടണം.
ഹിത്വാ സദാ സമുദ്വിഗ്നധിയാമസദ്ഗ്രഹാത്
അസത്തിനെ പിടിച്ചിട്ടുള്ളതുകൊണ്ടാണ് നമുക്ക് സമുദ്വേഗം. ഉദ്വേഗം എന്നാൽ agitation. എപ്പോഴും പട പട പടാ ഒരു പേടി. ന്താ ഈ പേടിയ്ക്ക് കാരണം? ഈ ശരീരം ഞാനാണെന്നുള്ള ഭാവം ആണ്. ഈ ശരീരത്തിനെ സുഖിപ്പിക്കലാണ് ലക്ഷ്യം എന്നൊരു ഭാവം. ആഗ്രഹങ്ങളൊക്കെ നിത്യം ആണെന്നുള്ള ഭാവം. ഇതൊന്നും ഇല്ലെങ്കിൽ എനിക്ക് ജീവിക്കാൻ പറ്റില്ല്യ എന്നൊരു ഭയം. രാഗഭയക്രോധം. വസ്തുക്കളോട് attachment. ഇത് നമുക്ക് കിട്ടാതെ വരോ അഥവാ കിട്ടിയത് പോവോ എന്നൊരു പേടി. അതിനെ ആര് എടുക്കാൻ നില്ക്കണോ അവരോട് കോപം.
അസത്ത് വസ്തുക്കൾ ഉണ്മയാണെന്ന് ധരിച്ചതാണ് ഇതിനൊക്കെ കാരണം. അതിന്
കാരണം എന്താ?
അന്ധകൂപം ഗൃഹം.
പ്രഹ്ലാദൻ പറയാണ് അച്ഛാ ഇത് പൊട്ടക്കിണറാണ് ഈ വീട്(ശരീരം).
എന്താ ഈ പൊട്ടക്കിണറ്? പൊട്ടക്കിണറ്റിലെ തവള. ആ തവള ആ കിണറ്റിൽ ജനിച്ചു വളർന്ന് പരമ്പരയായി ആ കിണറ്റിലാണ് വസിക്കുന്നത്. ഒരു ദിനം പുറം ലോകത്തിൽ നിന്ന് ഒരു തവള കിണറ്റിലേയ്ക്ക് വന്നു. ഈ തവളയോട് കിണറ്റിലെ തവള ചോദിച്ചു
"എവിടുന്നാ വരണത്?"
"സമുദ്രത്തിൽ നിന്ന്."
" സമുദ്രം എങ്ങനെ ണ്ടാവും?"
"ധാരാളം ജലം."
അപ്പോ ഈ പൊട്ടക്കിണറ്റിലെ തവള കൈകാണിച്ച് ചോദിച്ചു.
"ഇത്ര ണ്ടാവോ ജലം"
"യ്യോ അതിനോടൊന്നും ഉപമിക്കാൻ പറ്റില്ല്യ" "ഇത്ര ണ്ടാവോ"
"അങ്ങനെ ഒന്നും പറയാനൊക്കില്ല്യ"
"ഇത്ര ണ്ടാവോ"
അവസാനം ഈ കിണറ്റിന്റെ പകുതി,
മുഴുവൻ കിണറിന്റെ അത്ര വെള്ളം ണ്ടാവില്ല്യ എന്നാണ് തവളയുടെ വാദം.
അപ്പോ ആ സമുദ്രത്തിലെ തവള പറഞ്ഞു .
"ആ ആകാശം നോക്കൂ, എത്ര അനന്തമായ ആകാശം. ഇത്രയും ണ്ട് വെള്ളം."
അപ്പോ കിണറ്റിലെ തവള പറയാണ്.
"ആകാശം തന്നെ എന്റെ കിണറ്റിന്റെ വട്ടക്കെട്ടിന്റെ ഉള്ളിലാണല്ലോ."
ഈ തവള ചോട്ടിൽ നിന്ന് നോക്കുമ്പോ, ഈ കിണറ്റിന്റെ വട്ടക്കെട്ടിന്റെ ഉള്ളിലാണേ ആകാശം കാണണതേ. അതേപോലെ അനന്തമായ 'വസ്തു' ഈ ശരീരമാകുന്ന പൊട്ടക്കിണറ്റിന്റെ വട്ടക്കെട്ടിന്റെ ഉള്ളിലാണ് നമുക്കിപ്പോ കാണണത്. നമ്മുടെ ഉള്ളിലേക്ക് നമ്മൾ നോക്കി ക്കൊണ്ടിരിക്കണു. കുറച്ച് കഴിയുമ്പോ ഉള്ളില് പോയി നോക്കുമ്പോ മനസ്സിലാകും അതിലാണ് ഈ കിണറാകുന്ന ഈ ശരീരം നില്ക്കണത്.
അപ്പോ ഈ സമുദ്ര തവള, ഈ കൂപമണ്ഡൂകത്തിന്റെ കൈ പിടിച്ച് മൂന്ന് വട്ടക്കെട്ടുകൾ കയറ്റി മുകളിൽ പാരപ്പറ്റിലേയ്ക്ക് കൊണ്ട് പോയി. *ജാഗ്രത്, സ്വപ്നം, സുഷുപ്തി എന്ന് മൂന്നു വട്ടക്കെട്ട്. Parapet wall എന്ന അനന്തചിദാകാശം.* അത്രയും പോകണമെങ്കിൽ ഈ മൂന്നു വട്ടക്കെട്ടും കടക്കണമല്ലോ.
ഹിത്വാ ആത്മപാതം ഗൃഹം അന്ധകൂപം
വനം ഗതോയദ്ധരിം അശ്രയേത
അച്ഛാ കാട്ടിലെവിടെയെങ്കിലുമൊക്കെ ചെന്ന് ഹരിയെ ഭജിക്കൂ. ഹരി ഭജനം ചെയ്യൂ ഭഗവദ് ഭജനം ചെയ്യൂ. ഇങ്ങനെ പ്രഹ്ലാദൻ കുറച്ച് അച്ഛന് പറഞ്ഞു കൊടുത്തു
ഹിരണ്യകശിപു സംശയത്തോട് ഒന്ന് നോക്കി. ഇവനെ ആരാ ഇതൊക്കെ പഠിപ്പിച്ചത്? ഞാൻ വളരെ strict ആയിട്ട് ഒരു syllabus ണ്ടാക്കി കൊടുത്തതാ. അതിൽ എവിടെയോ ഒരു interpolation. എന്തൊക്കെയോ extra കടത്തിയിരിക്കണു. ശണ്ഡാമർക്കന്മാരെ വിളിച്ചു.
ശ്രീനൊച്ചൂർജി
*തുടരും. ..*
lakshmi Prasad
No comments:
Post a Comment