Sunday, May 12, 2019

ഭഗവദ് ഗീതാ - സാംഖ്യയോഗം - 67

അപ്പൊ ഞാൻ സത്ത്  അനുഭവിക്കുന്ന വസ്തുക്കൾ ഒക്കെ അസത്ത്. ദൃക്കു സത്ത് ദൃശ്യം അസത്ത്. കാണുന്നവൻ സത്ത് കാണപ്പെടുന്ന വസ്തുക്കൾ അസത്ത്. അസത്ത് തല്ക്കാലം ഉണ്ടെങ്കിലും ഭഗവാൻ പറയണത് അതില്യാ എന്നു കണക്കാക്കിക്കോളൂ അർജ്ജുനാ. തന്റെ ശരീരവും മറ്റുള്ളവരുടെ ശരീരവും ഇപ്പൊ ഉണ്ട് എന്നു തോന്നുന്നുണ്ടെങ്കിലും വെറും സ്വപ്നമാണ്. ദീർഘ സ്വപ്നം എന്നാണ്. സ്വപ്നത്തില്  കുറച്ച് നേരത്തില് പോണു. ഇപ്പൊ നമ്മുടെ കൺസപ്റ്റ് ഓഫ് ടൈം വച്ച് നോക്കിയാൽ ദീർഘ സ്വപ്നം. കുറച്ചു കാലം കൂടി നിൽക്കും കഴിഞ്ഞു എത്ര അത്ഭുതമാ നമ്മള് മുമ്പില് കാണണ താ ണെ .നമുക്ക് വളരെ വേണ്ടപ്പെട്ടവര് മരിച്ച് കഴിഞ്ഞ് ഡി സി പിയർ ആവുണൂ. കുറച്ചു ദിവസം കരയും അത് കഴിഞ്ഞാൽ മറന്നു പോണു. കുറച്ചുകഴിഞ്ഞാൽ അത് മറന്നു പോണു. ആ മരിച്ച പോയ ആളെ കുറിച്ചുള്ള വിചാരമേ  ഉള്ളിൽ നിന്നും പോയി. Naturally we accepted. എന്താ അതിനു ഭാവം ഇല്ല. അത് ശാശ്വതമായിട്ട് നിൽക്കില്ല. അത് വരും നിൽക്കും പോകും.അസത്തിനു ഭാവം ഇല്ല. ഇനി മറ്റുള്ളവരിൽ അറിയാനല്ല മുഖ്യമായി എന്നിൽ ഞാൻ അറിയണം. അപ്പൊ ഴേ ദു:ഖം മാറി കിട്ടൂ. എല്ലാവരും വേണ്ടപ്പെട്ടവര് മരിച്ചു എന്നു വച്ചാൽ ഇപ്പൊ കരയണ്ട എന്നല്ല അതിനർത്ഥം. എന്റെ ശരീരം, മനസ്സ്, ബുദ്ധി ഇതൊക്കെ അസത്താണ് എന്നറിഞ്ഞാൽ അതിനോടുള്ള ആസക്തി കുറഞ്ഞു വരും. അതിനാണ് അത്. അപ്പൊ ഈ അസത്തായ ശരീരത്തിന് ശാശ്വതമായ ഭാവം ഇല്ല.

No comments: