വൈശാഖമാസത്തിലും മറ്റു മാസങ്ങളിലും ഏ കാദശീവ്രതമെടുത്ത് ഹരി വാസരമല്ലാത്ത സമയത്ത് മാത്രം പഴങ്ങളും കിഴങ്ങുകളും മാത്രം ഭക്ഷിച്ച് പിറ്റേ ദിവസം പ്രഭാതസ്നാനം ചെയ്ത് ബ്രഹ്മചര്യവ്രതത്തിലുള്ള കുട്ടികൾക്ക് ഭക്ഷണവും ദക്ഷിണയും മറ്റും നൽകുന്ന പതിവ് നമ്മുടെയിടയിലുണ്ടായിരുന്നു. ഇന്നും അങ്ങനെ ഏകാദശീവ്രതമെടുക്കുന്നവർ ആരുമില്ലാതായിട്ടില്ലല്ലോ. അയ്യായിരം വർഷങ്ങൾക്ക് മുമ്പ് സാക്ഷാൽ ശ്രീവല്ലഭ ക്ഷേത്രം എന്ന മഹാ ക്ഷേത്രം തന്നെയുണ്ടായത് ഈ ചടങ്ങുമായി (ചംക്രോത്ത മ്മയുടെ ഏകാദശീവ്രതവും ദ്വാദശീ പൂജയും) ബന്ധപ്പെട്ടാണ് ആരും ചുരുങ്ങിയത് ഒരു വർഷത്തെ ഉപനയനം പോലും നടത്താതെയായപ്പോൾ ഇപ്പോൾ ദ്വാദശിക്ക് ബ്രഹ്മചാരിയെ മരുന്നിനു പോലും കിട്ടാതായി. (ആരും ഏകാദശിയും നോ ല്ക്കാതായപ്പോൾ വളരെ കുറച്ചു പേർക്കേ ഈ ബുദ്ധിമുട്ട് വരുന്നുള്ളു എന്നതും സത്യം ) പഴയ രീതിയിൽ വിവാഹം നടത്തുന്നവർക്ക് പഞ്ചമേഹനിക്ക് വേണ്ട ബ്രഹ്മചാരിയെയും തീരെ കിട്ടാതായി. ഗോദാനം ശുക്രിയം മുതലായ വ്രതങ്ങൾ തീരെ കുറഞ്ഞപ്പോൾ അതിനോടനുബന്ധിച്ച മന്ത്രങ്ങളും ഓത്തുകളും (ഉദ്ധന്യമാനവും മറ്റും ) പുരോഹിതന്മാർക്കു പോലും അറിയാതായി. വ്രതാദികളുടെ മുഹൂർത്ത നിർണ്ണയവും ആർക്കും അറിയാതായി. പുണ്യാഹം അറിയുന്നവർ പോലും കഷ്ടിയായി. നമുക്ക് തുല്യരായ തമിഴ് ബ്രാഹ്മണർ ഇംഗ്ലീഷ് പഠിച്ചും ഉയർന്ന ആധുനിക വിദ്യാഭ്യാസവും ഉദ്യോഗവും നേടിയും സമൂഹത്തിന്റെ എല്ലാ മണ്ഡലങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ചും ബ്രാഹ്മണസംസ്ക്കാരവും കർമ്മങ്ങളും അറിവും നിലനിർത്തുന്നു. ആധുനിക വിദ്യാഭ്യാസം ഇതിനൊന്നും തടസ്സമല്ലെന്ന് അവർ തെളിയിക്കുന്നു. നമ്മൾ ആവശ്യമില്ലാത്ത ആഢ്യ ത്തവും അനാചാരവും വിഡ്ഢിത്തവും പറഞ്ഞ് ആവശ്യമുള്ള കർമ്മങ്ങളും മന്ത്രവും വ്രതവും ജപവുമെല്ലാം ഉപേക്ഷിച്ച് നാസ്തികരായി അധ:പതിക്കുന്നു. വിധിവൈപരീത്യം തന്നെ. വെറുതെ കൊട്ടിഘോഷിക്കുന്നതല്ലാതെ ആരും കർമ്മങ്ങളൊന്നും ചെയ്യാതായപ്പോൾ സത്യത്തിൽ നമ്മുടെ ബ്രാഹ്മണ്യത്തെ നശിപ്പിച്ചത് നാം തന്നെയല്ലേ.------ ഹരേ കൃഷ്ണ- കാരക്കാട്
No comments:
Post a Comment