Saturday, May 04, 2019

ഓതുന്ന ഗീതകളിതെല്ലാമിതെന്ന പൊരു-
ളേതെന്നു കാണ്‍മതിനു പോരാ മനോബലവു-
മേതെങ്കിലും കിമപി കാരുണ്യമിന്നു തവ
സാധിക്കവേണ്ടു ഹരിനാരായണായ നമ:
തത്ത്വദര്‍ശികള്‍ എഴുതിയിട്ടുള്ള വേദന്തസാരസര്‍വസ്വങ്ങളായ തിരുമൊഴികളാണ് ഗീതകള്‍. ഭഗവദ്ഗീത, രുദ്രഗീത, ബ്രഹ്മഗീത, കുമാരഗീത, സനല്‍ക്കുമാരഗീത, ഗോപികാഗീത, വേണുഗീത, ഭ്രമരഗീത, ശ്രുതിഗീത, ശങ്കരഗീത തുടങ്ങി ഒട്ടേറെ ഗീതകളുണ്ട്. ഒരേ പരമാത്മാവ് തന്നെയാണ് എല്ലാവരിലും എല്ലായിടത്തും നിറഞ്ഞുനില്‍ക്കുന്നത് എന്ന സത്യമാണ് വ്യത്യസ്ത വ്യാഖ്യാനങ്ങളിലൂടെയെങ്കിലും, ഓരോ ഗീതയും ഉദ്ഘോഷിക്കുന്നത്. എന്നാല്‍ ആ ചിരന്തന സത്യത്തെ ചിന്തിച്ച് അനുഭവിച്ചറിയാനുള്ള കഴിവ് എനിക്ക് ഇല്ല. എങ്കിലും അല്ലയോ ഭഗവാനേ, അവിടുത്തെ കാരുണ്യത്താല്‍ അത് നേടുവാന്‍ കഴിയും എന്ന വിശ്വാസമുണ്ട്. ആ കാരുണ്യത്തിനായി നാരായണ!  അങ്ങയെ ഞാന്‍ നമസ്‌കരിക്കുന്നു.

No comments: