Sunday, May 05, 2019

പുഞ്ചിരി.
ജീവിതത്തിലെ പ്രതിസന്ധികളെ പുഞ്ചിരിയോടെ അഭിമുഖീകരിക്കാന്‍ നമുക്ക് കഴിയണം. പുഞ്ചിരി ആത്മാവിന്റെ സംഗീതമാണ്. ചിരിച്ചാലും കരഞ്ഞാലും ജീവിതം മുന്നോട്ടുപോയ്ക്കൊണ്ടിരിക്കും..നാം ജീവിച്ചിരിപ്പുണ്ടെന്നതിന്റെ കൊട്ടിഘോഷമാണ് പുഞ്ചിരി. വീര്‍പ്പിച്ച മുഖമേന്തി നടക്കുന്നവര്‍ മാറാല കെട്ടിക്കിടക്കുന്ന ദുര്‍ഗന്ധപ്പുരകള്‍ക്ക് തുല്യമാണ്. അങ്ങോട്ടടുക്കാന്‍ പോലും ആരും താല്‍പര്യപ്പെടുകയില്ല.
പുഞ്ചിരി. ചെറുചിരി, സന്തോഷം മൂലം മുഖത്തിനുണ്ടാകുന്ന വികാസം, പുഞ്ചിരി. ഒരായിരം താരകമുദിച്ച പോലെ. നിന്‍ ചുണ്ടില്‍ വിരിഞ്ഞൊരാ പുഞ്ചിരി. ചുട്ടു പൊള്ളുന്ന മരുഭൂവില്‍ പെയ്തിറങ്ങിയ ചെറു മഴ പോലെ. എന്‍ ഹൃദയത്തെ ആര്‍ദ്രമാക്കുന്നു. അവിടെ പൂക്കള്‍ വിരിയുന്നു.....കാലങ്ങളെ മാത്രകളാക്കി, ചന്ദ്രികാജ്യോതിയുടെ ഒരായിരം ദിനങ്ങള്‍ കവര്‍ന്നെടുത്ത് നീ വരും, ഒരു പൂവാടിയുടെ പുഞ്ചിരി നിന്നില്‍ ... നിന്നെ ഉണര്‍ത്തുന്ന ഈ നിമിഷങ്ങളില്‍ കവിതയുടെ ഗന്ധമുണ്ടെങ്കിലത് ഓര്‍മകളുടെ തംബുരുവില്‍ മധുരമാം.,
പുഞ്ചിരി. അയാൾ ആരാണെന്നറിയില്ല മുൻപ് കണ്ടിട്ടുപോലുമില്ല എന്നെ കണ്ടപ്പോൾ പുഞ്ചിരിച്ചു എന്റെ ചുണ്ടുകളും വിടർന്നു കാരണം ഞങ്ങളുടെ ഹൃദയങ്ങൾക്ക് ജീവനുണ്ടായിരുന്നു... - ...പുഞ്ചിരി തൂകുന്ന മുഖ:വുമായി എന്റെ ജീവിത യാത്രയിൽ കൂട്ടായി വന്നവർ ഓരോരോ ജീവിത വേളയിലും താങ്ങായി നിന്നവർ…… എൻ പ്രിയ കൂട്ടുകാർ. പിച്ചവെച്ചോടാൻ പഠിച്ചോരു കാലത്ത് പിഞ്ചിളം കാൽകളാൽ മണ്ണിലൂടോടവെ.

No comments: