Friday, September 27, 2019

വെളിച്ചമേ നയിച്ചാലും

മധുഛന്ദാ വിശ്വാമിത്ര ഋഷി, അഗ്നിര്‍ ദേവത, ഗായത്രീ ഛന്ദ, ഷഡ്ജ സ്വര
ഓം അഗ്നിമീളെ പുരോഹിതം
യജ്ഞസ്യദേവമൃത്വിജം
ഹോതാരം രത്നധാതമം
ഋഗ്വേദം (1.1.1.) ആദ്യ മന്ത്രം
അന്വയം:
പുരോഹിതം.   യജ്ഞസ്യ ദേവം ഹോതരം.   രത്നധാതമം.  അഗ്നിം ഈളെ.  (ഈള്ഹേ – ഈഡ്ഏ)
അര്ത്ഥം:
പുരോഹിതനും, യജ്ഞത്തിന്റെ ദേവനും ഋതുക്കള്‍ക്ക് കാരണഭൂതനും മഹാദാനിയും
രത്നനിര്മാതാവും അഗ്രണിയായ നായകനും ഞാന്‍ സ്തുതി പാഠം ചെയ്യുന്നു
ആചാര്യനരേന്ദ്രഭൂഷന്റെ ലഘു വ്യാഖ്യാനം:
ഋഗ്വേദത്തിന്റെ ആദി മന്ത്രമാണിത്. അഗ്രണി അഥവാ ആദിശക്തിയായ അഗ്നിയെ സ്തുതിക്കുകയും അഗ്നിയുടെ വിവിധഭാവങ്ങളെയും ഗുണഗണങ്ങളെയും വ്യഞ്നിപ്പിക്കുന്ന വിശേഷണ പദങ്ങള്‍ നല്‍കുകയും ചെയ്യുന്നതാണ്‌ ഈ മന്ത്രം.  ഈ രീതിയില്‍ വേണം ജഗത്തിലെ വിവിധ ശക്തികളെ ഈശ്വരിയമായി ദര്‍ശിക്കാനും ഗണിക്കാനും അഗ്നി എന്ന സംജ്ഞയുടെ വിശേഷണങ്ങളാണ് മറ്റ് അഞ്ചു പദങ്ങള്‍. അഗ്നി പുരോഹിതനാണ്, യജ്ഞത്തിന്റെ ദേവനും ഋതുക്കളെ നിയതമാക്കുന്നവനും ഹോതാ(ദാതാ)വും രത്നങ്ങളെ നിര്മിക്കുനവനും ആകുന്നു. എല്ലാത്തിനും മുന്‍പേ ഉണ്ടായിരുന്നതിനാല്‍ പുരോഹിതന്‍. സൃഷ്ടിയജ്ഞത്തിന്റെ പ്രകാശകനും സൃഷ്ടിയിലെമ്പാടും നിറഞ്ഞുനില്‍ക്കുന്നവനും ആകയാല്‍ യജ്ഞദേവന്‍.  ഋതുക്കളെ കവിതയിലെ ചന്ദസ്സു പോലെ നിയതമാക്കി സ്രിഷികാവ്യം രചിച്ചിരിക്കയാല്‍ ഋത്വിക്ക്. തനിക്കുവേണ്ടി ഒന്നും ഉണ്ടാക്കാതെ എല്ലാം സൃഷ്ടിച്ചു സ്വപ്രജകളായ ജീവാത്മക്കള്‍ക്ക് നല്‍കുന്നതിനാല്‍ ഹോതാവ്.  സമസ്ത ജഗത്തിനും രത്നഖനിയാണ്. സുര്യചന്ദ്രനക്ഷത്രാദികളും ജല ഭുമിവായ്‌വാദികളും രത്നങ്ങളാണ്. അവയെ നിര്‍മ്മിച്ച് ധാരണം ചെയ്കയാല്‍ രത്നധാതമം. അവന്‍ അഗ് + നി = ഗതിയില്‍ നയിക്കുന്ന അഗ്നിയകുന്നു. നേര്‍വഴിക്കു എന്നെ നയിച്ചാലും അഗ്നേ എന്നാ വൈയക്തിക പ്രാര്‍ത്ഥനയുമായി വേദം ആരംഭിക്കുന്നു. അനെകാര്‍ത്ഥങ്ങള്‍ ഈ മന്ത്രത്തില്‍ അന്തര്‍നിഹിതമാണ്.

No comments: