Wednesday, September 25, 2019

     *സുഭാഷിതം*

▫▫▫▫▫▫▫▫▫▫▫
*അവിസ് മൃതിഃ* *കൃഷ്ണപദാരവിന്ദയോഃ* *ക്ഷിണോത്യഭദ്രാണി ശമം*
*തനോതി ച* I
*സത്ത്വസ്യ ശുദ്ധിം* *പരമാത്മഭക്തിം ജ്ഞാനം* *ച വിജ്ഞാന*
*വിരാഗയുക്തം* II
▫▫▫▫▫▫▫▫▫▫▫
*ഭഗവാനായ ശ്രീകൃഷ്ണന്‍െറ പാദാരവിന്ദങ്ങളെ നിരന്തരം സ്മരിക്കുന്നതുകൊണ്ട് സകല പാപങ്ങളും നശിക്കും. ശാന്ത്യാദിഗുണങ്ങളുണ്ടാകും. അന്തഃകരണം പരിശുദ്ധമാകും. പരമാത്മാവില്‍ പരമപ്രേമമുണ്ടാകും. അനുഭവപര്യവസായിയായ ജ്ഞാനവും അതിനു് കാരണമായ വിഷയവൈരാഗ്യവും സിദ്ധിക്കും*

*ശ്രീ കൃഷ്ണ ഗോവിന്ദ ഹരേ മുരാരേ*
*ഹേ നാഥ് നാരായണ വാസുദേവാ* 🙏🙏🙏

*ശ്രീകൃഷ്ണനെ അറിയുക, മടി കൂടാതെ നിത്യവും വന്ദിക്കുക*

*ഓം ശ്രീകൃഷ്ണ പരമാത്മനേ നമ:* 🙏

🙏🌹🌺🌸💐🌹🙏

*ശ്രീകൃഷ്ണൻ ആരാണ് എന്ന് അറിയുവാനും കൃഷ്ണനെ അറിയുവാനും കൃഷ്ണന്റെ ലീലകൾ അറിയുവാനും ശ്രീകൃഷ്ണനെ കൂടുതൽ അറിയുവാനും തെറ്റിദ്ധാരണകൾ മാറുവാനും എല്ലാവർക്കും കഴിയട്ടെ*.......

*ബ്രഹ്മാവും മഹേശ്വരനും മഹാവിഷ്ണുവും ഉള്ള ഈ പ്രപഞ്ചത്തിൽ 5000 വർഷം മുൻപ് എന്തിനാ ഒരു ശ്രീകൃഷ്ണൻ? ആരാണ് ശ്രീകൃഷ്ണൻ*?

*നാരദമഹർഷി പറയുന്നു*.....

*അധർമികളുടെ എണ്ണം ഭുമിയിൽ പെരുകിയപ്പോൾ ഭൂമിദേവി ഒരു പശുവിന്റെ രൂപം ധരിച്ച് അനാഥയെപൊലെ കരഞ്ഞുകൊണ്ട് ബ്രഹ്മാവിനെ സമീപിച്ചു. സൃഷ്ടിക്ക് മാത്രം അവകാശമുള്ള ബ്രഹ്മാവ് ഭുമിദേവിയെയും കൂട്ടി മഹാദേവനെ സമീപിച്ചു. സംഹരത്തിന്റെ മൂർത്തിയാണങ്കിലും ഇത്രയും അധർമികളെ ഒരുമിച്ചു നിഗ്രഹിക്കാനുള്ള ശക്തി തനിക്കില്ലെന്നും അതിന് മഹാവിഷ്ണുവിനെ കാണണമെന്നും പറഞ്ഞു. അങ്ങിനെ മഹാവിഷ്ണുവിനെ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു. പരമാത്മാവിന് മാത്രമേ ഇത്രയും അധർമികളെ ഒരുപോലെ നിഗ്രഹിക്കാൻ അധികാരമുള്ളു. എല്ലാവർക്കും ആകാംഷയായി*....

*ത്രിമുർത്തികൾക്കും മുകളിൽ ആരാണ്*....?

*മഹാവിഷ്ണു പറഞ്ഞു.... ശ്രീകൃഷ്ണനാണ് പരമാത്മാവ്. ദശാവതാരത്തിൽ പൂർണാവതാരം. അദ്ദേഹമാണ് കോടാനുകോടി ബ്രഹ്മാന്ധത്തിന്റെ അധിപൻ. അദ്ദേഹം തീരുമാനിക്കണം*......

*ബ്രഹ്മാവ് ചോദിച്ചു...... എവിടെയാണ് അദ്ദേഹം?  എവിടെയാണ് വാസസ്ഥലം*....?

*മഹാവിഷ്ണു പറഞ്ഞു. ഗോലോകം. അതുകൊണ്ട് അനന്തകോടി ബ്രഹ്മാണ്ഡപതിയായ ശ്രീകൃഷ്ണനെ സമീപിക്കാൻ മഹാവിഷ്ണു അദ്ദേഹത്തെ ഉപദേശിച്ചു*. 

*അപ്പോൾ ബ്രഹ്മാവ് പറഞ്ഞു. മഹാവിഷ്ണുവിനും ഉപരിയായി മറ്റൊരു ദേവനെ തനിക്കു പരിചയമില്ലന്നും അതുകൊണ്ട് ശ്രീകൃഷ്ണ സന്നിധിയിലേയ്ക്കുള്ള മാർഗം കാണിച്ചുതരുവാൻ കനിവുണ്ടാകണമെന്നും ബ്രഹ്മാവ് അപേക്ഷിച്ചു*.

*ബ്രഹ്മാണ്ഡതിന്റെ മുകളിൽ ശ്രീവാമനമുർത്തിയുടെ ഇടത്തേ കാലിന്റെ പെരുവിരൽ തട്ടിയുണ്ടായതും ബ്രഹ്മദ്രവം ഒഴുകിവരുന്നതുമായ വഴി അവര്ക്ക് കാണിച്ചുകൊടുത്തു. മഹാവിഷ്ണുവും അവരുടെ കൂടെ പുറപ്പെട്ടു*.

*വിഷ്ണുവും ബ്രഹ്മാവും ദേവന്മാരും ജലവാഹനം വഴി ബ്രഹ്മാണ്ഡത്തിനു പുറത്തെത്തി. അവിടെയെത്തി നോക്കുമ്പോൾ ജലത്തിൽ പന്തുകൾപോലെ പൊങ്ങികിടക്കുന്ന നിരവധി ബ്രഹ്മാണ്ഡങ്ങൾ അവർക്ക് കാണാൻ കഴിഞ്ഞു*...

*അവിടെനിന്നും കോടികണക്കിന് യോജന അകലെ വിരജാനദിയുടെ തീരത്തെത്തി. വിരജാനദിയുടെ കരയിൽ ആയിരം ഫണങ്ങൾ ഉള്ള ആദിശേഷനേയും ആദിശേഷന്റെ മടിയിൽ ഗോലോകവും അവർക്ക് ദൃശ്യമായി. പിന്നീട് അങ്ങോട്ട്‌ ശ്രീകൃഷ്ണപാർഷ്വദൻമാരാൽ തടയപ്പെട്ടതുകൊണ്ട് അവർക്ക് പോകാൻ കഴിഞ്ഞില്ല*.

*ബ്രഹ്മാവും ദേവന്മാരും വന്നവിവരം അന്തപ്പുരത്തിൽ ചെന്ന് അറിയിച്ചപ്പോൾ ചന്ദ്രാനന എന്ന ശ്രീകൃഷ്ണസഖി പുറത്തുവന്ന് അവരോട് ചോദിച്ചു. ഇവിടെ വന്നിരിക്കുന്ന നിങ്ങൾ ഏതു ബ്രഹ്മാണ്ഡത്തിൽ നിന്നാണ്. ഞാൻ നിങ്ങൾ വന്ന വിവരം ഭഗവാനെ അറിയിക്കാം. ഈ ചോദ്യം കേട്ട ദേവന്മാർ പകച്ചുനിന്നു. ഇനിയും ബ്രഹ്മാണ്ഡങ്ങളോ*...?

*അമ്പരന്നു നില്ക്കുന്ന ദേവന്മാരോടു ചന്ദ്രാനന പറഞ്ഞു. ബ്രഹ്മാണ്ഡങ്ങൾ കോടികണക്കിനുണ്ട്. സ്വന്തം വസതിയുടെ പേരുകൂടി അറിയാത്ത നിങ്ങൾ വിഡ്ഢികൾ തന്നെ..... ഇതൊക്കെ കേട്ടുകൊണ്ടുനിന്ന മഹാവിഷ്ണു പറഞ്ഞു. ഏതൊരു ബ്രഹ്മാണ്ഡത്തിൽ* *ആണോ പൃശ്നീഗർഭൻ അവതരിച്ചത്. വാമനമൂർത്തിയുടെ കാൽ നഖം തട്ടിയുടഞ്ഞ ആ ബ്രഹ്മാണ്ഡത്തിൽ ആണ് ഇവരുടെ വാസം. ഇതുകേട്ട ചന്ദ്രാനന വിഷ്ണുവിനെ അഭിനന്ദിച്ചു. അവർക്ക് പ്രവേശിക്കാൻ അനുമതിനൽകി*. 

*അത്യുൽകൃഷ്ടമായ ഗോലോകത്തിന്റെ അന്തർഭാഗംകണ്ട് അവരെല്ലാം വിസ്മയംപൂണ്ടു. ഗിരിരാജനായ* *ഗോവര്ധനം, കോടി കണക്കിന് പശുക്കൾ, കൽപവൃക്ഷങ്ങൾ, ലതാ നികുന്ജങ്ങൾ, ഗോപീജനങ്ങൾ, പരമരമണീയമായ വൃന്ദാവനം.... എന്നിവയെല്ലാം അവർക്ക് കാണാൻ കഴിഞ്ഞു. വൃന്ദാവനത്തിന്റെ മദ്ധ്യത്തിലായി 32 വനങ്ങളോടുകൂടിയ നിജനികുന്ജം എന്നൊരു വള്ളികുടിൽ അക്ഷയ വടം എന്ന വലിയ ഒരു പേരാൽമരം പടർന്നു പന്തലിച്ചുനിൽക്കുന്നു. രത്നങ്ങൾ പാകിയതും മുകളിൽ വിതാനിച്ചതുമായ വിസ്തൃതമായ ഒരങ്കണം. നിജനികുന്ജതിന്റെ മധ്യത്തിലെത്തി ദേവന്മാർ വിനയാന്വിതരായിനിന്നു. അവിടെ ആയിരം ഇതളുകൾ ഉള്ള ഒരു താമരപൂവും അതിനുമീതെ 8 ഇതളുകൾ ഉള്ള മറ്റൊരു താമരപൂവും അതിനു മുകളിൽ 3 ചവിട്ടു പടികളുള്ള ഒരു സിംഹാസനവും അവർക്ക് കാണാറായി. ആ ദിവ്യ സിംഹാസനത്തിൽ രാധാദേവിയോട് ഒന്നിച്ചു ഇരുന്നരുളുന്ന ശ്രീകൃഷ്ണനെ അവർ കണ്ടു*.

*മോഹിനി മുതലായ 8 സഖിജനങ്ങളും, സുദാമാവ് തുടങ്ങിയ 2 ഗോപസഖാക്കളും അവരെ പരിചരിക്കുന്നു. നീല മേഘവർണ്ണനായി പീതാംബരധാരിയായി, കയ്യിൽ മുരളിയും ധരിച്ച് പുഞ്ചിരിചിരിച്ചു കൊണ്ടിരിക്കുന്ന ശ്രീകൃഷ്ണനെ കണ്ട് അവർ എല്ലാവരും അവിടെത്തന്നെ സാഷ്ടാംഗം വീണു നമസ്കരിച്ചു*.

*എല്ലാവരും നോക്കിനില്ക്കെ തന്നെ മഹാവിഷ്ണു അവരുടെ കൂട്ടത്തിൽനിന്നും മുന്നോട്ടുനീങ്ങി ശ്രീകൃഷ്ണ വിഗ്രഹത്തിൽ ലയിച്ചു ചേർന്നു..... ഉടൻതന്നെ പൂർണ്ണനായ നരസിംഹമൂർത്തിയും സ്വേദാധിപനായ ശ്രീഹരിയും* *സീതാസമേതനായ ശ്രീരാമനും ദക്ഷിണ എന്ന പത്നിയോടുകൂടി യജ്ഞമൂർത്തിയായ നാരായണനും ആ ശ്രീകൃഷ്ണ വിഗ്രഹത്തിൽ ലയിച്ചു ചേർന്നു. ഇതെല്ലാം കണ്ട് ആശ്ച്ചര്യംപൂണ്ട ബ്രഹ്മാവും ദേവന്മാരും ശ്രീകൃഷ്ണൻ പരിപൂർണ്ണതമനെന്നറിഞ്ഞു ഭഗവാനേ സ്തുതിച്ചു*.....

*ഓം നമോ നാരായണായ* :🙏
  *ഓം നമോ ഭഗവതേ വാസുദേവായ* 🙏

No comments: