Thursday, September 26, 2019


ഭക്തിരസ സിന്ധുവിൽ ഒരു കഥ പറയുന്നു. കഥയല്ല. ഒരു സംഭവം. ഒരു ബ്രാഹ്മണൻ അദ്ദേഹം വലിയ ഭക്തനായിരുന്നു. അദ്ദേഹം  മന്ദിരത്തിൽ ഉള്ള പൂജയിലെ സേവയിലും അർച്ചനയിലും വളരെ തൽപരനായിരുന്നു എന്നാൽ അദ്ദേഹത്തിന്റെ അടുത്ത് പണമൊന്നും ഉണ്ടായിരുന്നില്ല. ഒരു ദിവസം ഭാഗവത സംഗത്തിൽ ഇരുന്നപ്പോൾ കൃഷ്ണന്റെ പൂജ മനസ്സിന്റെ ഉള്ളിലും ചെയ്യാമെന്നു പറയുന്നതു കേട്ടു .അതുകൊണ്ട് അദ്ദേഹം ഈ അവസരത്തെ ഉപയോഗിച്ചു. കാരണം അദ്ദേഹം വളരെയധികം ആലോചിച്ചിരുന്നു താനെങ്ങിനെ വളരെ ഭവ്യമായി ഭഗവാനെ പൂജിയ്ക്കുമെന്ന് .  അദ്ദേഹത്തിന്റെ കയ്യിൽ പണമില്ലായിരുന്നു. അതു കൊണ്ട് ഈ കാര്യമറിഞ്ഞപ്പോൾ അദ്ദേഹം മനസ്സിനുള്ളിൽ കൃഷ്ണന്റെ പൂജ ചെയ്യാനായി ഗോദാവരി നദിയിൽ സ്നാനം ചെയ്തു വന്നു .ഒരു മരത്തിനു താഴെ ഇരുന്നു. സ്വന്തം മനസ്സിൽ വളരെ ഭവ്യമായ ഒരു സിംഹാസനത്തിന്റെ നിർമ്മാണം ചെയ്തു. സിംഹാസനത്തിൽ ദേവതയെ ഇരുത്തി .ദേവതയെ ഗംഗ, യമുനാ, ഗോദാവരി, നർമ്മദ, കാവേരി നദികളിലെ ജലം കൊണ്ട് സ്നാനം ചെയ്തു . ആ ദേവതയെ നല്ല വസ്ത്രം അണിയിച്ചു.പിന്നെ മാല, പുഷ്പം ഇവയാൽ പൂജ ചെയ്തു. നല്ല മധുരമുള്ള നിവേദ്യങ്ങൾ ഉണ്ടാക്കി. ഇതൊന്നു സ്വാദു നോക്കാനായി ആഗ്രഹിച്ചു. എന്നാൽ അതിനു വലിയ ചൂടുണ്ടായിരുന്നു. ആ ചൂടുള്ള നിവേദ്യത്തിൽ തന്റെ വിരലൊന്നു വെച്ചപ്പോൾ തന്റെ കൈ പൊളളിപ്പോയി. .അപ്പോൾ അതോടെ അദ്ദേഹത്തിന്റെ ധ്യാനം നിലച്ചു..കാരണം അവിടെ ഒന്നും ഉണ്ടായിരുന്നില്ല.എന്നാൽ മനസ്സിന്റെ ഉള്ളിൽ ഈ പൂജ എല്ലാം ഉണ്ടായിരുന്നുതാനും. ഇതൊക്കെയാണെങ്കിലും തന്റെ  കൈ നോക്കിയപ്പോൾ പൊള്ളിയിരിയ്ക്കുന്നു. അയാൾ വളരെ ആശ്ചര്യപ്പെട്ടു.

ഇതു കണ്ട്  വൈകുണ്ഠത്തിൽ നിന്നും നാരായണൻ ചിരിയ്ക്കുന്നുണ്ടായിരുന്നു.ലക്ഷ്മീദേവി ചോദിച്ചു .അങ്ങെന്തിനാ ചിരിയ്ക്കുന്നത്. എന്റെ ഒരു ഭക്തൻ ഇപ്രകാരം പൂജ ചെയ്യുമ്പോൾ എന്റെ ആൾക്കാർക്ക് പെട്ടെന്ന് തന്നെ ഞാൻ  വൈകുണ്ഠം കൊടുക്കാനായി ചിരിയ്ക്കുന്നു .ഭക്തി യോഗം അത്രയും മാഹാത്മ്യമുള്ളതാണ്. നിങ്ങളുടെ അടുത്ത് ദേവതയുടെ ഭവ്യ പൂജ ചെയ്യാനൊന്നുമില്ലെങ്കിലും  ആ ദേവതയെ മനസ്സിൽ പൂജിയ്ക്കാനാവും. അതു മാത്രമല്ല അദ്ദേഹത്തിന്റെ അനുഗ്രഹനിഗ്രഹങ്ങളും ഇതുപോയ സംഭവിക്കുന്നതുമാണ്.
🙏 *ഹരേ കൃഷ്ണ* 🙏.           🙏🌹🌺🌸💐🌹🙏

No comments: