ദിവസം 189
ശ്രീമഹാഭാഗവതകഥകൾ: രാസക്രീഡ
കഥ തുടരുന്നു....
!!!!!!!!!!!!!!!!!!!!!!!!!!!!!::::::::::::::::::::::::::::::::!!!!!!!!!!!!!!!!!!!!!!!!
ആ വസന്തരാവിലെ പൂനിലാവിൽ, ഗോപകാമിനികളെല്ലാവരും തൻറെ സമീപത്തു വന്നു കൂട്ടംകൂടി നിൽക്കുന്നതു കണ്ട്, ആ മദനമോഹനമൂർത്തി മന്ദസ്മിതം തൂകി ചോദിച്ചു:-
" സുന്ദരീകളേ! നിങ്ങളെല്ലാവരും കൂടി ഈ അസമയത്ത് ഈ വിപിനപ്രദേശത്തിലേക്ക് വന്നതെന്തിനാണ്? നേരം രാത്രി അതിക്രമിക്കുകയല്ലേ? നിങ്ങളെ വീട്ടിൽ കണ്ടില്ലെങ്കിൽ ബന്ധുജനങ്ങൾ അന്ധാളിക്കുകയില്ലേ?ഭർത്താവിനെയും പുത്രമിത്രാദികളെയും പരിചരിക്കേണ്ട നിങ്ങൾ, അതു വിഗണിച്ചുകൊണ്ട് ഇങ്ങോട്ട് പോന്നത് ശരിയായില്ല. ഭർത്താവ് സ്ത്രീകൾക്ക് ദൈവമാണ്. ഭർത്താവിനെ വിഗണിച്ചുകൊണ്ട് രാത്രികാലങ്ങളിൽ പരപുരുഷനെത്തേടി സ്വൈരിണിയായി നടക്കുന്നത് സ്ത്രീധർമ്മമല്ല. ഉത്തമസ്ത്രീകൾക്ക് ഒരിക്കലും അതു ഭൂഷണമല്ല. അതിനുംപുറമെ, തരുണികളും പ്രൗഢകളും ബാലത്തരുണികളും---- എന്നുവേണ്ട ഗോപവാടത്തിലുള്ള മിക്ക സ്ത്രീജനങ്ങളേയും ഞാനിവിടെ കാണുന്നു. ഇതിനുള്ള കാരണമെന്താണ്? അതുകൊണ്ട് നിങ്ങൾ വേഗം സ്വഗൃഹങ്ങളിലേക്ക് പോകൂ. ഞാനല്പസമയംകൂടി ഇവിടെയിരുന്ന് എൻറെ ഓടക്കുഴലൂതി ആനന്ദിക്കട്ടെ ".
അപ്പോൾ രാധയെന്ന ഗോപവധൂരത്നം സങ്കടത്തോടെ നിവദിച്ചു:---
" കൃഷ്ണാ! അങ്ങ് പ്രപഞ്ചത്തിന്റെ ഭർത്താവാണ്. ഗോപികാരമണനാണ്. ആ നിലയിൽ ഞങ്ങളെല്ലാവരുടേയും ഭർത്താവല്ലേ, കൃഷ്ണാ --- നീ? അങ്ങ് കൈക്കുഞ്ഞായി യശോദാദേവിയുടെ മടിത്തട്ടിൽ കിടന്നു കയ്യും കാലും തല്ലിക്കളിക്കുമ്പോൾ ഏടുത്തു ലാളിച്ചവളാണ്, ഈ രാധ. ഇവിടെ നിൽക്കുന്ന എല്ലാ ഗോപസ്ത്രീകളും എന്നേപ്പോലെതന്നെ --- കൃഷ്ണാ --- നിന്നെ എടുത്തു ലാളിച്ചവരും നിനക്കുവേണ്ടി കരഞ്ഞിട്ടുള്ളവരുമാണ്, ഇവരെല്ലാവരും നീ രമണനായിത്തീരുവാൻ കാർത്ത്യായനീവ്രതം അനുഷ്ഠിച്ചിട്ടുള്ളവരും വസ്ത്രാപഹരണസമയത്ത് പൂർണ്ണ നഗ്നരായി നിൻറെ മുമ്പിൽ വന്നിട്ടുള്ളവരുമാണ്. ആ സ്ഥിതിക്ക്, നീ ഞങ്ങളുടെ ഭർത്താവല്ലേ, കൃഷ്ണാ? ഈ രാധയുടെ ഭർത്താവായി നിന്നെ ഞാൻ സങ്കല്പിച്ചു. നീ രാധാരമണനാണ്."
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
Sasi Narayanan: പല്ലാരിമംഗലം ബ്രദേഴ്സ്
○○○○○○○○○○○○○○○○○○○○
ആസമയം മറ്റൊരു ഗോപവനിത പറഞ്ഞു:-- " കുമാരാ! അങ്ങ് ബാലനാണെങ്കിലും, അങ്ങയിൽ മറ്റെന്തോ ദിവ്യമായ ആകാരസൗന്ദര്യം ഞങ്ങൾ കാണുന്നു, അങ്ങയുടെ വേണുനാദം കേൾക്കുമ്പോൾ ഞങ്ങൾ പ്രേമപരവശരായി പുളകംകൊള്ളുന്നു. ഞങ്ങളെ ഉപേക്ഷിക്കരുതേ കൃഷ്ണാ!"
മൂന്നാമതൊരുവൾ പറഞ്ഞു:- " കൃഷ്ണാ! ഭത്തൃപുത്രാദികളെ വെടിഞ്ഞു നിൻറെ സുന്ദരരൂപംകണ്ട് നയനസാഫല്യംനേടി ആനന്ദിക്കുവാൻ വന്ന ഞങ്ങളെ, ഉപേക്ഷിക്കരുതേ കൃഷ്ണാ!"
നാലാമതോരുവൾ ഓർമ്മിപ്പിച്ചു:-- ഒരുദിവസം ഞങ്ങളെ ആനന്ദിപ്പിക്കാമെന്ന് നീ വാക്കു പറഞ്ഞു. ആ ദിവസം ഇന്നാണെന്നു വിചാരിച്ചല്ലേ, നിൻറെ ഓടക്കുഴൽ നാദം കേട്ടപ്പോൾ ഞങ്ങൾ ഓടിവന്നത്. ഞങ്ങൾ നിൻറെ ദാസികളല്ലേ? ഞങ്ങളെ ഉപേക്ഷിക്കരുതേ കൃഷ്ണാ!"
ഈവിധം സങ്കടത്തോടെ കണ്ണുനീർ വാർത്തുകൊണ്ട് മറ്റ് ഗോപനാരികളും പലതും പുലമ്പി. (തുടരും)
*******************************************
ചോദ്യം:- ഈ കഥാഭാഗത്തിൽ ഭഗവാൻ നമുക്ക് (ഗോപികമാർക്ക്) നൽകുന്ന ഉപദേശമെന്താണ്?
************************************************
വായിച്ചവർക്ക്ഉത്തരം കമന്റ് ചെയ്യാം
*************************************************
No comments:
Post a Comment