Thursday, September 26, 2019

ദിവൃശക്തിയുള്ള ഒരു പോസ്റ്റാണിത് 😊😊😊😊

മധുര തുളസി ( Steevia ) 😊😊😊😊

ഇത്  നട്ടു പിടിപ്പിച്ചിട്ട് എന്ത് ചെയ്യണം എന്ന് അറിയാതെ പലരും നെട്ടോട്ടം ഓടുന്നു 😊😊😊😊😊

സാധാരണ വേരില്‍ നിന്നാണ് തൈ പടരുന്നത്‌.... അതു കൊണ് ഇവയുടെ ശിഖരങ്ങൾ മണ്ണിൽ താഴ്ത്തി കുരുമുളക് വള്ളികൾ വേര് പിടിപ്പിക്കുന്നത് പോലെ വേര് പിടിപ്പിച്ച് കട്ട് ചെയ്ത് മാറ്റി നട്ട് പുതിയ തൈകൾ ഉണ്ടാക്കി എടുക്കുക ... ഒരു തൈക്ക് 50 രൂപ മുകളിൽ വില ഉണ്ട് ..... പിന്നെ വിത്ത് ഉണ്ടാകും ഇവയ്ക്ക് ...ഇത് പൂവിട്ട് അത് ഉണങ്ങുമ്പോൾ അതിൽ ചെറിയ വിത്തുകൾ ഉണ്ടാകും ,. ഇത് വളരെ ചെറിയ വിത്തുകളാണ് അതുകൊണ് വളരെ ചെറിയ വിത്ത്‌ കണ്ടുപിടിക്കാന്‍ തന്നെ ബുദ്ധിമുട്ടാണ്. തണുപ്പുള്ള നനഞ്ഞ മണ്ണില്‍ കുറെ സമയം കിടന്നാല്‍ വിത്ത്‌ ചീഞ്ഞുപോകും. അതുകൊണ്ട് ഈര്പ്പമുള്ള മണ്ണില്‍ ഇട്ട് ചൂട്/വെയില്‍  കിട്ടുന്ന സ്ഥലത്ത് വെക്കണം. ചട്ടിയിലോ ഗ്രോ ബാഗിലോ നല്ല മണ്ണ്മിശ്രിതം ഇട്ട് അതിനു മുകളില്‍ അര ഇഞ്ച് കനത്തില്‍ ചകിരിചോറ് വിതറി നനച്ച് അമര്‍ത്തുക. അതിനു മുകളില്‍ വിത്തുകള്‍ വിതറി, അത് ഒരു  ഒരു ടിഷ്യു പേപ്പര്‍ കൊണ്ട് മൂടുക. വീണ്ടും വെള്ളം തളിച്ച ശേഷം ഈര്പ്പം നഷ്ടപ്പെടാതിരിക്കാന്‍ മൂടി വെക്കുക. 6-12 ദിവസം കഴിഞ്ഞാല്‍ വിതൊക്കെ മുളച്ച് ടിഷ്യു പേപ്പര്‍ തുളച്ചു മുകളിലേക്ക് വരാന്‍ തുടങ്ങും. രണ്ടു മാസം എടുക്കും പിരിച്ചു നടാനുള്ള വളര്ച്ച  കിട്ടാന്‍................. എല്ലാം ഓക്കെ അല്ലേ അപ്പോൾ ?

മധുര തുളസി ഉപയോഗിക്കുന്ന രീതി .....

1,  . ഇവയുടെ ഇളം ഇലകൾ എടുത്ത് വെയിലത്ത് 10 മണിക്കൂർ വെച്ച് ഉണക്കി ,മിക്സിയിൽ ഇട്ട് പൊടിച്ച് പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കാം ( ഷുഗർ രോഗികൾക്കും ഉപയോഗിക്കാം ) 

2 ,ഇതിന്റെ ഇളം ഇലകൾ വെള്ളത്തിൽ ഇട്ട് തിളപ്പിച്ച് ആ വെള്ളം കുടിക്കുന്നത് ഷുഗർ ,കൊളസ്ട്രോൾ കുറയ്ക്കാൻ നല്ലതാണ് ....

ഇതിന്റെ തൈകൾ KTG യുടെ പലരുടെയും കൈവശമുണ്ട് ,പല നേഴ്സറികളിൽ ഇപ്പോൾ തൈകൾ ലഭ്യമാണ് ... അന്വേഷിക്കുക .. കണ്ടത്തുക ..

മധുര തുളസി ( Stevia )

മധുര തുളസിയെക്കുറിച്ചുള്ള വിവരണം താഴെ കൊടുക്കുന്നു .......

മധുരതുളസി (സ്റ്റീവിയ)

പഞ്ചസാരയേക്കാള്‍ 30 ഇരട്ടി മധുരമുള്ള ഒരു ചെടിയാണ് മധുരതുളസി. ഇതിന്റെ ഇല ഭക്ഷണത്തില്‍ ഉപയോഗിക്കാന്‍ ഭക്ഷ്യസുരക്ഷാവകുപ്പ് അടുത്തിടെയാണ് അനുമതി നല്‍കിയത്.ശീതളപാനീയങ്ങള്‍, മിഠായികള്‍, ബിയര്‍, ബിസ്‌ക്കറ്റുകള്‍ എന്നിവയില്‍ പഞ്ചസാരയ്‌ക്ക് പകരമായി മധുര തുളസി ചേര്‍ക്കാന്‍ തുടങ്ങിയതോടെ ഇതിന്റെ ആവശ്യകത പതിന്മടങ്ങ് വര്‍ദ്ധിച്ചു. മധുരം അമിതമാണെങ്കിലും, മധുര തുളസിയുടെ ആരോഗ്യഗുണം പറഞ്ഞ‌റിയിക്കാനാകാത്തതാണ്. പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങളും താരന്‍, മുഖക്കുരു, മുടികൊഴിച്ചില്‍ തുടങ്ങിയവയും നിയന്ത്രിക്കാന്‍ മധുരതുളസി സഹായിക്കും.

മധുര തുളസി കൃഷി വളരെ ലളിതമാണ്.കേരളമടക്കം ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലേയും കാലാവസ്ഥ കൃഷിക്കനുയോജ്യം .മധുര തുളസിയുെടെ വേരുകളാണ് നടേണ്ടത്.

ഒന്നു മുതല്‍ രണ്ടു മാസക്കാലമാണ് ചെടികള്‍ പാകമാനെടുക്കുന്ന സമയം .ചെടികളില്‍ വെള്ള നിറമുള്ള പൂക്കള്‍ പ്രത്യക്ഷപ്പെടുന്നതോടെയാണ് വിളവെടുപ്പ് കാലം.പാകമായ ഇലകള്‍ കത്രിച്ചെടുത്തശേഷം ഉണക്കാനായി കൊണ്ടു പോകും . ഇലകള്‍ ഉണങ്ങാന്‍ 6 മുതല്‍ 8 മണിക്കൂര്‍ സമയം മതിയാകും . നന്നായി ഉണങ്ങിയ ഇലകള്‍ ശേഖരിച്ച് മില്ലുകളിലേക്ക് കൊണ്ടു പോകും . പ്രമേഹ രോഗികള്‍ക്ക് ഉപയോഗിക്കാവുന്ന പൂജ്യം കലോറി മധുരമാണ് മധുരതുളസിയിലുളളത് .

പ്രമേഹ രോഗികള്‍ക്ക് പഞ്ചസാരയ്‌ക്ക് പകരമായി മധുര തുളസി ഉപയോഗിക്കാം. ഇതില്‍ അടങ്ങിയിട്ടുള്ള സ്റ്റീവിയോള്‍ ഗ്ലൈകോസൈഡ് എന്ന സംയുക്തമാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്‌ക്കുന്നത്. ഇന്‍സുലിന്‍ പ്രതിരോധം വര്‍ദ്ധിപ്പിച്ചുകൊണ്ടാണ് മധുര തുളസി നമ്മുടെ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നത്.

ഹൈപ്പര്‍ ടെന്‍ഷന്‍, രക്തസമ്മര്‍ദ്ദം എന്നിവ നിയന്ത്രിക്കാന്‍ മധുരതുളസി സഹായിക്കും. ശരീരഭാരം കുറയ്‌ക്കാന്‍ മധുര തുളസി ഉത്തമമായ മാര്‍ഗമാണ്. ഇതില്‍ കലോറികള്‍ അടങ്ങിയിട്ടില്ല എന്നതാണ് പ്രത്യേകത. പഞ്ചസാരയ്‌ക്ക് പകരമായാണ് മധുരതുളസി ഉപയോഗിക്കേണ്ടത്. കൊഴുപ്പേറിയ ഭക്ഷണത്തോടുള്ള ആര്‍ത്തി ഇല്ലാതാക്കാന്‍ ഇത് സഹായിക്കും.     

Cut and paste 

No comments: