ഭഗവദ് ഗീതാ -സാംഖ്യയോഗം - പ്രഭാഷണം - 189
ഇപ്പൊ ഈ ഗീത ഒക്കെ കേട്ടാലും ഞാൻ പറയുണൂ ഇവിടുന്ന് ഇറങ്ങുമ്പോൾ രണ്ടു മൂന്നു പേരെങ്കിലും പറയും ഇതൊക്കെ പറയാം .ഇതൊക്കെ കേട്ടിട്ട് ഇവിടുന്ന് ഇറങ്ങി അവരാണ് എന്താ പറയാ എല്ലാത്തിലും ബാക്ടീരിയാസ് വരും എന്നു പറയില്ലെ ജേംസ്, അതുപോലെ കമ്പ്യൂട്ടറില് വരുണൂ എല്ലാത്തിനെയും കേടുവരുത്തുണൂ എന്നു പറയും , എല്ലാത്തിനെയും മായ്ച്ചു കളയുണൂ എന്നു പറയും അതുപോലെ സത്സംഗത്തിൽ വരുമ്പോൾ ലൗകിക മനുഷ്യരെ സൂക്ഷിക്കണ്ട പക്ഷേ ചിലര് സത്സംഗം കേൾക്കാൻ പോലെ വരും എന്നിട്ട് വന്നിട്ട് പോകുമ്പോൾ അദ്ദേഹം ഒക്കെ പറഞ്ഞു പക്ഷെ ഈ കാലത്ത് ഇതൊന്നും പ്രായോഗികമല്ല എന്നു പറയും നന്നായിട്ട് പറഞ്ഞു . കഴിഞ്ഞു നമുക്ക് അല്പം വിശ്വാസം ഇങ്ങനെ പൊട്ടി മുളക്കുന്നതു മുഴുവൻ " ശൂ " എന്നു പറഞ്ഞ് പോവും. അപ്പൊ ഇവരെയാണ് ഏറ്റവും അധികം സൂക്ഷിക്കേണ്ടത് . ഈ വർഗ്ഗക്കാരെ ഏററവും അധികം സൂക്ഷിക്കണം. അവർക്ക് സ്വന്തം ആയിട്ടുള്ളത് അവരുടെ അജ്ഞാനം മാത്രമാണ്. അതെവിടെയെങ്കിലും നഷ്ടമായി പോകുമോ എന്നുള്ള പേടി ആണ്. അപ്പൊ ജീവിതത്തിന്റെ ലക്ഷ്യം തുച്ഛമായ വസ്തുക്കളോ തുച്ഛമായ വിഷയ മോ ആണെങ്കിൽ നിങ്ങളുടെ ഇഷ്ടം പോലെ ചെയ്തോളാ കുഴപ്പം ഒന്നും ഇല്ല പക്ഷേ ശാശ്വതമായിട്ടൊന്നും നിൽക്കാൻ പറ്റില്ല. കുറെ കഴിയുമ്പോൾ ഭയങ്കരമായി വിഷമിക്കേണ്ടി വരും ദു:ഖിക്കേണ്ടി വരും. ഈ കാര്യം കുറെ കണ്ടിട്ടു പറയാ. ഏകദേശം ഇന്ത്യയിൽ പല പ്രദേശങ്ങളിൽ യാത്ര ചെയ്തതിൽ കണ്ട ഒരു പ്രതിഭാസം വിവാഹ ജീവിതത്തിൽ, ഗൃഹസ്ഥ ജീവിതത്തിൽ, പലരും വിചാരിക്കുണൂ അവരുടെ അവരുടെ കുടുംബത്തിൽ മാത്രമേ ഉള്ളൂ എന്ന്. ഗൃഹസ്ഥ ജീവിതത്തിൽ 80 % ഫെയിലിയർ ആണ്. അല്ലാതെ 5, 10 പേഴ്സന്റ് ഒന്നും അല്ല. 80 % . എന്റെ അനുഭവത്തില് ഒരു പാട് കുടുംബങ്ങള് എന്റെ അടുത്ത കുടുംബങ്ങൾ തന്നെ നോക്കുമ്പോൾ പരാജയമാണ്.ഇതിൽ നിന്ന് രക്ഷപ്പെടാൻ ഒരാള് എങ്ങനെ പുറത്ത് ചാടും? എങ്ങനെ പുറത്ത് ചാടും? സന്യാസം അതൊക്കെ പോട്ടെ അതൊക്കെ കുറച്ച് പേരല്ലെ പോവുള്ളൂ മെജോറിറ്റി ഗൃഹസ്ഥന്മാരാണല്ലോ? നാളെ മക്കളെയും ഒക്കെ കല്യാണം കഴിച്ചു കൊടുക്കേണ്ടവരാണല്ലോ പലരും ഇവിടെ ഇരിക്കുന്നവര്.കല്യാണം കഴിച്ച് കൊടുക്കുമ്പോൾ നമ്മള് എന്തു നോക്കും അയാള് കംപ്യൂട്ടർ എഞ്ചിനീയറാണ് , അയാള് ഡോക്ടർ ആണ് അയാള് ധാരാളം പണം സമ്പാദിക്കുന്നുണ്ട്. എന്നിട്ട് ജീവിതം യേശു ക്രിസ്തു പറഞ്ഞ പോലെ മണലാകുന്ന ആടിത്തറയിൽ കെട്ടിപ്പടുത്ത വലിയ ബിൽഡിങ്ങ്. ഫൗണ്ടേഷൻ ഇല്ല പാറയല്ല വെറും മണ്ണിന്റെ മേലെ കല്ലില്ലാതെ, ഫൗണ്ടേഷൻ ഇല്ലാതെ കെട്ടിപ്പടുത്ത 50 നില മാളിക ബിൽഡിങ്ങ് തകർന്നു വീണാൽ എങ്ങിനെ ഉണ്ടാവും? എന്തർത്ഥം ? എന്തിനു ജീവിക്കുണൂ ? എന്തു പ്രയോജനം? അപ്പൊ ഭഗവാൻ ചോദിക്കുന്നുണ്ട് ഗീതയില് "അശാന്തസ്യ കുത സുഖം?" സ്ഥിതപ്രജ്ഞ ലക്ഷണത്തിൽ ശാന്തിയില്ലാതെ എവിടെ സുഖം എന്ന്. നെട്ടോട്ടം വട്ടോട്ടം ഓടുന്നു ലോകം മുഴുവനും .
( നൊച്ചൂർ ജി)
Sunil Namboodiri

No comments:
Post a Comment