Tuesday, September 24, 2019

[24/09, 19:22] Reghu SANATHANA: ഹരി ഓം!
നാരദ ഭക്തി സൂത്രം

അദ്ധ്യായം - 6
ഭാഗം-2
*സൂത്രം - 61*

*ലോകഹാനൗ ചിന്താ ന കാര്യാ നിവേദിതാത്മാ*
*ലോകവേദ ശീലത്വാത്*

ലൗകികമായി സാധാരണ ഉണ്ടാകാ
റുള്ള നാശനഷ്ടങ്ങ
ളെപ്പററി ഒരു ഭക്തന്
യാതൊരുൽക്കണ്ഠ
യും ആശങ്കയും ഉണ്ടാ
കരുത്. ഒരു ഭക്തന്റെ
പ്രകൃത്യായുള്ള സ്വഭാ
വം തന്നെ സദാ തന്റെ
തുച്ഛമായ വ്യക്തിത്വത്തേയും താൻ ചെയ്യൂന്ന ലൗകിക
വും ആദ്ധ്യാത്മികവു
മായ സകല വ്യാപാര
ങ്ങളും ഭഗവാനിൽ
അർപ്പിതവുമാണല്ലോ.

ദേവർഷി ഇവിടെ
നമുക്ക് സധൈര്യം
ഉറപ്പു തരികയാണ്. മറ്റു
അദ്ധ്യാത്മിക യോഗങ്ങ
ളെക്കാളും ഭക്തി യോഗ
ത്തിന് ഏതു പരീക്ഷണങ്ങളേയും
ആപത് പ്രതിസന്ധിക
ളേയും നേരിടുവാൻ
എളുപ്പമാണ്, ആദ്ധ്യാ
ത്മിക സാ ധനകൾ
പലപ്പോഴും പലവിധ
പരീക്ഷണങ്ങൾക്കും
ആ പത്തുകൾക്കും
വിഘാതമായി തീരാ
റുണ്ട്. ഭക്തി സാധനയെ
പ്പോലെ അവയെ നേരിടുവാൻ മറ്റു യോഗ
സാധനകൾക്ക്  സാദ്ധ്യ
മല്ല എന്നാണ് സൂത്ര കാരന്റെ അഭിപ്രായം.
അതിനാൽ ഭക്തി യോഗം ഏറ്റവും
ശ്രേഷ്ഠമാണ്.
       തുടരും...........
[24/09, 19:22] Reghu SANATHANA: ശ്രീഹാലാസ്യേശാഷ്ട പ്രാരംഭ :
 -------------------------------------
(ഇതിൽ 9. ശ്ലോകങ്ങളുണ്ട്. അത് ഓരോ ശ്ലോകവും അർത്ഥവും ഓരോ ദിവസവും പോസ്റ്റ് ചെയ്യുന്നതായിരിക്കും .ഭക്തിയോടെ ആലപിക്കാൻ ശ്രമിക്കുക)

                   - 3-

ഫാലാക്ഷിപ്രഭവപ്രഭഞ്ജനസഖപ്രോദ്യൽ സ്ഫുലിംഗച്ഛടാ -
തൂലാനാംഗകചാരുസംഹനന സന്മീ നേക്ഷണാ വല്ലഭ !
ശൈലാദപ്രമുഖൈർഗ്ഗണൈസൂതഗുണ ത്രായേത  തേ സന്തതം
ഹാലാസ്യേശ! കൃപാകടാക്ഷലഹരീ മാമാപദാമാസ്പദം

അർത്ഥം :-

നെറ്റിക്കണ്ണിനാൽ കാമദേവനെ ദഹിപ്പിച്ചവനായി ,മീനാക്ഷി വല്ലഭനായി ഭൂതഗണങ്ങളാൽ വന്ദിത പദനായിരിയ്ക്കുന്ന അല്ലയോ ഹാലാസ്യേശ്വര.... അങ്ങയുടെ കൃപാകടാക്ഷം ആപന്നിധിയായിരിയ്ക്കുന്ന എന്നെ രക്ഷിയ്ക്കുമാറാകണമേ!!

     ഓം നമ:ശിവായ രുദ്രായ നമ:

               ശുഭ സായഹ്നം
[24/09, 19:23] Reghu SANATHANA: 🙏🙏നാളെ കന്നിയിലെ ആയില്യം !നാഗരാജാവിന്റെ പിറന്നാൾ  🙏🙏

നാഗപ്രീതി വരുത്തി കുടുംബസുഖവും സർവ്വഐശ്വര്യവും നേടാനുള്ള ഏറ്റവും നല്ല ദിവസം ആണ് നാളെ, നാഗരാജാവിന്റെ തിരുനാൾ ആയ കന്നിമാസത്തിലെ ആയില്യം.
കേരളത്തിൽ നാഗആരാധനക്ക് പരശുരാമമഹർഷിയോളം പഴക്കമുണ്ട്.
താൻ കടലിൽനിന്ന് വീണ്ടെടുത്ത ഭൂമി, പാപശാന്തിക്കായി ബ്രാഹ്മണർക്ക് ദാനം ചെയ്തെങ്കിലും ആ ഭൂമിയിൽനിന്നും അവരെല്ലാം ഒഴിഞ്ഞുപോയി. കാരണം ഓരുവെള്ളം, (ഉപ്പുരസംഉള്ള വെള്ളം) മണ്ണിന്റെ കുഴമ്പ് രൂപത്തിലെ സ്ഥിതിയും !
താൻ ഭൂമികൊടുത്തിട്ടും ഗുണം കിട്ടാത്തതിലും, ശാപം ബാക്കി നിൽക്കുന്നതിലും വിഷണ്ണനായ ഭഗവാൻ ഭാർഗവരാമൻ, കൈലാസപതി ശ്രീപരമേശ്വരനെ ധ്യാനിച്ചു !
ശിവഭഗവാൻ പാർവതിസമേതനായി തന്റെ വെള്ളക്കാളപുറത്ത് എഴുന്നെള്ളി !
*എന്ത് വേണം ഭാർഗവരാമ? എന്താ എന്നെ സ്മരിച്ചത്?* ശിവഭഗവാൻ ചോദിച്ചപ്പോൾ അഖിലാണ്ഡകോടി ബ്രഹ്മാണ്ഡത്തിന്റെയും കാര്യവും കാരണവുമായ, സാക്ഷാൽ ആദിനാരായണ മൂർത്തിയുടെ പൂർണാവതാരമായ പരശുരാമന് തന്റെ വിഷമം അറിയിക്കാൻ ഒരു പ്രശ്നവും ഉണ്ടായില്ല ! താൻ വീണ്ടെടുത്ത ഈ ഭൂമി - കേരളം - ബ്രാഹ്മണർക്ക് ദാനം ചെയ്തതും അവർ ഉപേക്ഷിച്ചു പോയതും അതിനുള്ള കാരണവുമെല്ലാം ശിവനോട് പറഞ്ഞു.
ഇതിനൊരു പരിഹാരം ഉണ്ടാക്കി തരണം എന്ന അപേക്ഷയും !
എല്ലാം കേട്ട ശിവഭഗവാൻ ഒന്ന് ചിരിച്ചുവത്രെ !
എന്നിട്ട് പറഞ്ഞു, *ആദിനാരായണ മൂർത്തിയായ ഭഗവാനെ, ഭാർഗവരാമ, ഇതൊരു വളരെ വലിയ കാര്യമല്ല, ഞാൻ ഇടപെടേണ്ടത്ര വലിയ പ്രശ്നം ഇല്ല. ഇതാ കണ്ടുവോ, എന്റെ ഈ കണ്ഠാഭരണം?  ഈ വാസുകിയെ വിളിച്ചോളൂ, ആ നാഗരാജൻ വന്നു എല്ലാം മംഗളമാക്കിതരും*.
ഇതും പറഞ്ഞു യാത്രപറഞ്ഞു ശിവപാർവതിമാർ യാത്രയായി.
ഭാർഗ്ഗവരാമന് മനുഷ്യരെപ്പോലെ താൻ വലിയവനല്ലേ, അനന്തശായിആയ താൻ ഒരു പാമ്പിനോട് സഹായം ചോദിക്കയോ എന്ന വിഷമം ഒട്ടും ഉണ്ടായില്ല !
വാസുകിയെ പ്രാർത്ഥിച്ചതും, നാഗരാജാവായ വാസുകി എത്തി മുന്നിൽ !
*ഭാർഗവരാമന് നാഗരാജാവായ അടിയന്റെ പ്രണാമം. എന്താണാവോ അടിയനെ സ്മരിച്ചത്*?

ഭാർഗ്ഗവരാമൻ തന്റെ വിഷമങ്ങൾ.. ഭൂമി വീണ്ടെടുത്തതും, ദാനം, അവരുടെ തിരിച്ചുപോക്ക്.. എല്ലാം വിസ്തരിച്ചു പറഞ്ഞു വാസുകിയോട്. കൂടെ സഹായഅഭ്യർത്ഥനയും !
വാസുകി ഭഗവാൻ പറഞ്ഞു, *അനന്തശായിയായ നാരായണമൂർത്തിയായ ഭഗവാനെ, അടിയൻ ഉപ്പുവെള്ളം മുഴുവൻ വലിച്ചെടുത്ത് കടലിലിൽ വിസർജിക്കാം, ഈ ഭൂമി നല്ലതാക്കി തന്നുകൊള്ളാം, ഈ കരയെ നിധികുംഭങ്ങൾകൊണ്ട് നിറക്കാം. ഭൂമിയിലെ സ്വർഗ്ഗവും ദേവഭൂമിയും ആക്കി മാറ്റാം*

പക്ഷെ,
*ഒരു ചെറിയ സഹായം ചെയ്തു തരണം. എല്ലാ തറവാടിന്റെയും തെക്കുപടിഞ്ഞാറേ മൂലയിൽ ഞങ്ങൾക്ക് - നാഗങ്ങൾക്ക് - ഒരു സ്ഥാനം തരുമോ?*
*എങ്കിൽ ആ വീട്ടിൽ സന്തതി, സമ്പത്ത്, എല്ലാ ഐശ്വര്യങ്ങളും ഞങ്ങൾ നിലനിർത്തും. ത്വക്ക് രോഗം, ശിരോരോഗങ്ങൾ ഒന്നും ഇല്ലാതെ, പാണ്ടുരോഗം, കുഷ്ഠം,  പുത്രകളത്ര നാശം ഇല്ലാതെ ഞങ്ങൾ നോക്കിക്കോളാം, തന്നുകൂടെ ഭഗവാനെ ഞങ്ങൾക്കൊരിടം?* വാസുകി ചോദിച്ചു.
*വർഷത്തിൽ ഒരു ദിവസം - അത് നാഗരാജാവിന്റെ പിറന്നാൾ ആയ കന്നിയിലെ ആയില്യത്തിനായാൽ അത്യുത്തമം - ഒരു നൂറും പാലും, വെള്ളരി,കവുങ്ങിന്പൂക്കുല, ഒന്നുമില്ലെങ്കിൽ ഒരു കെട്ടുതിരി കത്തിച്ചാൽ ഞങ്ങൾ പ്രസാദിക്കും. ആ കുടുംബത്തെ ഞങ്ങൾ കാത്തുരക്ഷിക്കും.പറയുന്നത് വാസുകി ആണ്. ഞങ്ങൾ വാക്ക് പാലിക്കും, തന്നുകൂടെ ഭഗവാനേ?*
അത് കേട്ട് ഭാർഗ്ഗവരാമൻ പ്രസന്നനായി ! അങ്ങനെ ഭവിക്കും, കേരളക്കരയിൽ എല്ലാ തറവാട്ടിലും തെക്കുപടിഞ്ഞാറേ മൂലയിൽ പാമ്പിൻകാവുകൾ ഉണ്ടായി !

ഏറ്റവും കഷ്ടമായ കാര്യം ഇപ്പോൾ ആ പാമ്പിൻകാവുകളെ ഒഴിപ്പിച്ചു കൊടുത്തയക്കുന്നു, കാവുകൾ നശിപ്പിക്കുന്നു എന്നതാണ് !
മക്കൾ മദ്യപാനികൾ, രോഗികൾ, വിധവകൾ ഒക്കെ ആയി മാറുന്ന ദുരവസ്ഥ !
*പ്രത്യക്ഷ ദൈവം ആണ് നാഗങ്ങൾ!*

ക്ഷിപ്രപ്രസാദികൾ.. പക്ഷെ, പിണങ്ങിയാൽ.... അങ്ങനെ ഒരു അവസ്ഥ ഉണ്ടാവാതിരിക്കട്ടെ !
എല്ലാവരെയും നാഗദൈവങ്ങൾ അനുഗ്രഹിക്കട്ടെ..  🙏🙏🙏
[24/09, 19:23] Reghu SANATHANA: _*ശ്രീരാമകൃഷ്ണോപദേശം*_



  • ശാസ്ത്രങ്ങളിൽ ഈശ്വരനെ പ്രാപിക്കാനുള്ള ഉപായങ്ങളെ കുറിച്ച് പറഞ്ഞു തരുന്നു. എന്നാൽ വിവരങ്ങളൊക്കെ അറിഞ്ഞുകഴിഞ്ഞാൽ അതിനായി പണിയെടുക്കണം എന്നാലെ ലക്ഷ്യപ്രാപ്തി കൈവരൂ. ഒരു ബന്ധുവിന്റെ കൈയ്യിൽ ഞാൻ കുറച്ച് സാധനങ്ങൾ വാങ്ങാനുള്ള കുറിപ്പെഴുതി കൊടുത്തു. അയാളുടെ കൈയ്യിൽ നിന്ന് ആ കുറിപ്പ് നഷ്ടപ്പെട്ടു. അനവധി നേരം കഷ്ടപ്പെട്ട് ആ കുറിപ്പ് തേടി പിടിച്ചു. ഉടനെ അയാൾ ആ കുറിപ്പുമായി പല പല കടകളിൽ പോയി സാധനങ്ങളെല്ലാം വാങ്ങിച്ചു. എന്നിട്ട് ആ കുറിപ്പ് വലിച്ചെറിഞ്ഞു. സാധനങ്ങൾ വാങ്ങിക്കുവാൻ ആ കുറിപ്പ് അത്യാവശ്യമാണ്, പക്ഷെ സാധനങ്ങൾ ലഭിച്ചുകഴിഞ്ഞാൽ അവിടെ പിന്നെ കുറിപ്പിന്റെ ആവശ്യം കഴിഞ്ഞു. ഇതേ പോലെയാണ് ശാസ്ത്ര പഠനം.

No comments: