Thursday, September 26, 2019

*🎼പ്രേമമെന്നാൽ ആഹ്ലാദ പൂർണ്ണമായ ബന്ധുത്വം* എന്നർത്ഥം.                                           ധ്യാനമെന്നാൽ ആഹ്ളാദപൂർണ്ണമായ ഏകാന്തത എന്നർത്ഥം. 
ഗുരുക്കന്മാമാർക്ക് പാത ചൂണ്ടി കാണിക്കുവാൻ മാത്രമേ കഴിയൂ,  നടക്കേണ്ടത് നമ്മളാണ് . നമുക്ക് വേണ്ടി അവർക്ക് നടക്കാനാവില്ല.....

*🎼ജീവിതത്തെ* നിരീക്ഷിക്കുകയാണെങ്കിൽ അത് ചാക്രികമാണെന്ന് കണ്ടെത്തുവാൻ കഴിയും.

സൂര്യൻ കാലത്തു ഉദിച്ചുയരുകയും സായാഹ്നത്തിൽ അസ്തമിക്കുകയും ചെയ്യുന്നു.
ഇത്  ദിനംപ്രതി തുടർന്നുകൊണ്ടിരിക്കുന്നു
ഒരു ചക്രം സൃഷ്ടിക്കപ്പെടുന്നു.

വേനൽ വരുന്നു അതിന്  ശേഷം വർഷം
പിന്നീട് ശൈത്യം
വീണ്ടും അതേ വൃത്തം ആവർത്തിക്കുന്നു,
ഋതുക്കൾ ചാക്രികമായ ഒരു രീതിയിലാണ്
നീങ്ങിക്കൊണ്ടിരിക്കുന്നത്.
വിളവുകൾ വളർന്ന് വിത്തുകൾ മൂപ്പെത്തുകയും
പിന്നീട് കൊഴിഞ്ഞു വീഴുകയും ചെയ്യുന്നു.
അതിന് ശേഷം അവ പൊട്ടിമുളച്ചു മൂപ്പെത്തി
വീണ്ടും വിത്തുകൾ മണ്ണിലേക്ക് തന്നെ മടങ്ങുന്നു.
ആ വൃത്തം അവർത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.
അത് കൊണ്ടാണ് പൗരാണികർ *🎼ജീവിതം ചക്രം* എന്ന പദം ഉപയോഗിച്ചിരുന്നത്.
എപ്പോഴാണ് ഒരുവൻ ഈ ജീവിത ചക്രത്തിൽ നിന്നും മുക്തനാവുന്നത്
അപ്പോഴാണ് അവൻ അമരത്വത്തെ പ്രാപിക്കുന്നത്.
അപ്പോഴാണ് അവൻ മോക്ഷത്തെ പ്രാപിക്കുന്നത്.
അപ്പോഴാണ് അവൻ ഈ പ്രാപഞ്ചികതയുമായി അലിഞ്ഞൊന്നായി തീരുന്നത്.!

No comments: