Thursday, September 26, 2019

ചതുശ്ലോകീ ഭാഗവതം : 23


             *അഹം*

അക്ഷരമാല ആരംഭിക്കുന്നതോ     
*അ* എന്ന അക്ഷരത്തിൽ ആണല്ലോ? അവസാനിക്കുന്നതോ *ഹ* എന്ന്... അല്ലേ?
യ ര ല വ ശ ഷ സ ഹ....  *അ* *ഹ*.. വായ് അടച്ചാൽ *മ്*... അതിനകത്തു അക്ഷരമാല മുഴുവൻ അടങ്ങി...
**അഹം**  എന്നുള്ളതിൽ അക്ഷരമാല  മുഴുവൻ അടങ്ങി...
 ന്ന് വച്ചാൽ വേദാന്തം മുഴുവൻ ഞാൻ എന്നുള്ള  അനുഭവത്തിൽ നിന്നാണ് ഉണ്ടായിരിക്കുന്നത്....

എന്തൊക്കതന്നെ  ദർശനങ്ങൾ ഉണ്ടാവുന്നതെങ്കിലും അതിന്റെഒക്കെ  source...
യോനി... *അഹം* എന്ന അനുഭവം ആണ്...
ഇതിനെ ശാക്തന്മാര്, ബൈന്ദവസ്ഥാനം എന്ന്പറയും..
 ഭാഗവതത്തിൽ സത്യം  എന്ന് പറയുന്നത് ഈ അനുഭവത്തിനെയാണ്... ..

*മഹാവിഭൂതി* എന്ന്     പറയ്‌ണതു, ഈ അനുഭവ ത്തിനെയാണ്... ഞാൻ ണ്ട് എന്ന അനുഭവം.... പക്ഷേ ഈ ഞാൻ  എന്താണ് എന്നുള്ളതിലാണ് ഭ്രമം..  അത് 
ഈ  ശരീരം ആണെന്ന് അജ്ഞാനികൾ ധരിച്ചിരിക്കുന്നു....

ശരീരം ആണ് ഞാൻ എങ്കിൽ എനിക്കു ജന്മ.., മൃത്യു, ജരാ, വ്യാധി ഒക്കെ ണ്ട്.
*ശരീരം ഞാൻ ആണോ?*
ശരീരത്തില് കയ്യും കാലും ഒക്കെ പോയാൽ ഞാൻ എന്നുള്ള അനുഭവം ണ്ട്..
അനുഭവത്തിനു ഒരു കുറവും ഇല്ലാ..

അപ്പൊ ഈ ഞാൻ എന്താണ്, എന്റെ സ്വരൂപം എന്താണ്?  ഇങ്ങനെ നമ്മള്  വിചാരം ചെയ്യുമ്പോ നമ്മള് ശ്രദ്ധി ക്കയാണ്,ഈ   ഞാൻ എന്താണ്? അഹം അഹം ന്നുള്ള അനുഭവം എന്താണ്? ഇത്തരത്തിൽ ഉള്ള വിചാരം വളരെ ശ്രദ്ധയോടെ നമ്മൾ  കാര്യങ്ങൾ..... പറയുമ്പോൾ...
സത്‌സംഗം അധികവും  പ്രഭാതത്തിൽ ആണെങ്കിൽ നല്ല സുഖാണ്...  ഇവിടെ നല്ല ചൂട് ആണ് ഇവിടെ...നിങ്ങളുടെ ശ്രദ്ധ കിട്ടാൻ ഇത്തിരി പാട് ആണ്.. 😄😄. അതും എത്ര ഇഡ്ഡലി ആണ് തിന്നിട്ടു വന്നിരിക്കുന്നത്...അറിയില്ല..  വേദാന്തവും ഇഡ്ഡലിയും കൂടി  ചേരില്ല.. 😄😄.. ബ്രേക്ഫാസ്റ്റും വേദാന്തവും കൂടി ചേർന്ന് പോവില്ല.. 😄😄...
ശ്രീ നൊച്ചൂർ ജി....
Parvati 

No comments: