Wednesday, September 25, 2019

*ശ്രീമദ് ഭാഗവതം 285*

ശുചിസ്മിതാ: കോഽയമപീച്യദർശന:

കൃഷ്ണനെ കണ്ടിട്ട് അവർക്ക് വേറെ ആരെയെങ്കിലും കാണാൻ തോന്നുമോ?
വേറെ ഏതെങ്കിലും ഒരു പുരുഷനിൽ മോഹം ണ്ടാവോ, ഭ്രമം ണ്ടാവോ?
ഉദ്ധവരെ കണ്ടപ്പോ ഇവനാരാ?
ഒരു ഔത്സുക്യം.
അതെങ്ങനെ ഔത്സുക്യം ണ്ടായി?
ഔത്സുക്യം ണ്ടായീന്ന് മാത്രല്ല ഇതെന്താ അച്യുതനെ പോലെ വേഷം, ഭൂഷം?

കുതശ്ച കസ്യാച്യുത വേഷഭൂഷണ:
ഇതി സ്മ സർവ്വാ: പരിവവ്രുരു: ഉത്സുകാ:

എല്ലാവരും കൂടെ വട്ടത്തിൽ നിന്നത്രേ ഉദ്ധവരുടെ ചുറ്റും. അതെങ്ങനെയാ ഒരു അന്യപുരുഷന്റെ അടുത്ത് സ്വാതന്ത്ര്യത്തോടുകൂടെ വട്ടത്തിൽ നില്ക്കും എന്ന് വെച്ചാൽ

തം ഉത്തമശ്ലോകപദാംബുജ  ആശ്രയം

ഈ ഉദ്ധവർ ആരാണ്?

ഉത്തമശ്ലോകപദാംബുജ ആശ്രയം

ഭഗവാന്റെ പാദമേ തനിക്ക് ആശ്രയമായി കരുതിയിരിക്കുന്ന പാദദാസനായതുകൊണ്ട് ധൈര്യമായിട്ട് അടുത്ത് വന്നു നിന്നൂന്നാണ്.
ചുറ്റും നിന്നു. *കൃഷ്ണൻ വേറെ ഭക്തൻ വേറെ എന്നൊരു ഭാവം അവർക്കില്യ.* *ഉദ്ധവർ അവർക്കൊരു പുരുഷനായിട്ട് തോന്നിയില്യ.* വട്ടത്തിൽ വന്നു നിന്നു.

കുറച്ച് കുശലപ്രശ്നങ്ങളൊക്കെ ചെയ്തപ്പോ മനസ്സിലായി മഥുരാപുരിയിൽ നിന്ന് കൃഷ്ണൻ പറഞ്ഞയച്ചിട്ട് വരാണ്.

എന്തിനാപ്പോ വന്നത്?

ഓഹോ, അവനെ വളർത്തിയ നന്ദഗോപരും യശോദയും ഇവിടെ ണ്ടല്ലോ ..അവരോട് കുശലാന്വേഷണം ചെയ്യാൻ പറഞ്ഞയച്ചതാവും നിങ്ങളെ, ല്ലേ?🤯🥺

പ്രിയത്തിൽ ഒരസൂയ, കുറച്ച് പരിഭവം, പിണക്കം ഒക്കെ ണ്ടാവും. ദ്വൈതമണ്ഡലത്തിൽ ഇരിക്കുന്നിടത്തോളം നമുക്ക് പ്രിയത്തിൽ അസൂയ ണ്ടാവും.
നമ്മളെ ഇഷ്ടപ്പെടുന്ന ഒരാൾ വേറെ ആളെ ഇഷ്ടപ്പെട്ടാൽ അസൂയ ണ്ടാവും. ഭക്തന്മാരുടെ ഇടയിൽ ധാരാളമായി കാണാം. ആശ്രമങ്ങൾ ഗുരുക്കന്മാർ ഇവരുടെ ഇടയിലൊക്കെ പോയാൽ ഇത് കാണാം. ഗുരുശിഷ്യന്മാരുടെ ഇടയിലും ഇത് കാണാം.

പ്രിയം കൂടുന്തോറും അസൂയ കൂടും. ഇവിടെ ഗോപികൾക്ക് ഒരു സൗന്ദര്യപ്പിണക്കം പോലെ. ഞങ്ങളുടെ അടുത്തേയ്ക്ക് ഒന്നും വരില്ലല്ലോ അവൻ. നന്ദഗോപരേം യശോദേം കാണാൻ പറഞ്ഞയച്ചതാവും ല്ലേ?

അല്ലെങ്കിലും ഞങ്ങളുടെ അടുത്തിപ്പോ അവന് എന്താ ഉള്ളത്.
കാട്ടിലെ വൃക്ഷങ്ങളിൽ ഫലം തീർന്നാൽ പക്ഷികൾ വൃക്ഷങ്ങളെ വിട്ടു പോകും.
യജമാനന് ധനം ഇല്ലാതായാൽ ഭൃത്യൻ വിട്ടു പോകും.
രാജാവ് കഴിവില്ലാത്ത ആളാണെങ്കിൽ രാജാവിനെ ഉപേക്ഷിക്കും.
കാട്ടിൽ തീ വന്നാൽ മൃഗങ്ങൾ ഓടിപ്പോകും.  പഠിക്കണ്ടത് പഠിച്ചു കഴിഞ്ഞാലോ,
അധീതവിദ്യാ ആചാര്യം.
ആചാര്യനെ വിട്ടു പോകും.
അതിഥിയോ ഊണു  കഴിച്ചാൽ വീട്ടിൽ നിന്ന് പുറപ്പെടും.
അതേപോലെയാ  കൃഷ്ണനും അവന്റെ കാര്യം കഴിഞ്ഞു അവൻ പോയി. ഞങ്ങളോട് അവന് എന്താവാനുണ്ട്😱🥵. ഞങ്ങളാരാ?
ശ്രീനൊച്ചൂർജി
 *തുടരും. ..*

No comments: