Monday, September 30, 2019

🦚🦚🦚🦚🦚🦚🦚🦚🦚🦚🦚

                *ലീലാകല്പദ്രുമം*

                      അഥവാ

         *ഭാഗവതാദ്ധ്യായ സംഗ്രഹം*

                  ഗ്രന്ഥകർത്താവ്

*വൈശ്രവണത്ത് രാമൻ നമ്പൂതിരി*
🦚🦚🦚🦚🦚🦚🦚🦚🦚🦚🦚

                *തൃതീയ സ്കന്ധം*
         *പതിമൂന്നാം അദ്ധ്യായം*
〰〰〰〰〰〰〰〰〰〰〰

         *_സായംഭുവമനു പിതാവിനാൽ സൃഷ്ടിയിൽ പ്രേരിതനായി. പക്ഷേ ഭൂമി പിന്നെയും സലിലത്തിൽ മുങ്ങിപ്പോയിരുന്നു. അതിനെ ഉദ്ധരിക്കാനായി പിതാവിനോട് മനു പ്രാർത്ഥിച്ചു. ബ്രഹ്മാവ് എന്തു ചെയ്യണമെന്നറിയാതെ പരിഭ്രാന്തനായി അഖിലലോക ബന്ധുവായ ഭഗവാനെത്തന്നെ മനസാ ശരണം പ്രാപിച്ചു. ഉടൻ അഖില ബ്രഹ്മാണ്ഡ നായകനായ ഭഗവാൻ പത്മജന്റെ നാസാപുടത്തിൽ നിന്നു ഒരു ചെറിയ വരാഹത്തിന്റെ രൂപത്തിൽ ആവിർഭവിച്ചു. ബ്രഹ്മാദികൾ നോക്കിക്കൊണ്ടു നിൽക്കുമ്പോൾത്തന്നെ ക്ഷണമാത്രം കൊണ്ട് മഹാഗജം പോലെ വർദ്ധിച്ചു. ഇതെല്ലാം കണ്ടും ബ്രഹ്മാണ്ഡകടാഹം ഭേദിക്കത്തക്കവണ്ണമുള്ള ഭയങ്കര ശബ്ദം കേട്ടും ഇതു സാക്ഷാൽ ഭഗവാൻ തന്നെയെന്നറിഞ്ഞു._*
 *_പവിത്രങ്ങളായ സൂക്തങ്ങളെക്കൊണ്ടു സ്തുതിച്ചു. അവരുടെ സ്തോത്രങ്ങൾകേട്ട് ഏറ്റവും പ്രസന്നനായി ഭഗവാൻ സമുദ്രത്തിലേക്ക് പ്രവേശിച്ചു. രസാതലത്തിൽ ചെന്നു ഭൂമിയെ തന്റെ തേറ്റ കൊണ്ടു ലീലയാ ഉദ്ധരിക്കുകയും തന്റെ നേരെ ഗദയുമെടുത്തു യുദ്ധത്തിനായി വന്ന ഹിരണ്യാക്ഷനെ നിഗ്രഹിക്കുകയും ചെയ്തു. ഭൂമിയെ ഉദ്ധരിച്ചു കൊണ്ടുവരുന്ന ആ കരുണാമൂർത്തിയെകണ്ട് ആനന്ദപരവശനായ ഋഷീശ്വരന്മാർ ബദ്ധാഞ്ജലികളായി സ്തുതിച്ചു. ഹേ യജ്ഞമൂർത്തേ! കരുണാലയ ! അവിടെക്ക് അനന്ത കോടി നമസ്കാരം. അവിടുത്തെ ലീല അത്യാശ്ചര്യകരം .മറ്റാർക്കാണ് ഇത് അനുകരിക്കുവാൻ കഴിയുക ? സർവ്വാശ്ചര്യമയനായ നിന്തിരുവടിയിൽ ഇത് ആശ്ചര്യമല്ല താനും .ഇപ്രകാരമുള്ള സ്തോത്രങ്ങളാൽ തന്നെ സ്തുതിക്കുന്ന ഋഷീശ്വരന്മാരേയും ബ്രഹ്മാവിനെയും ഭഗവാൻ കൃപാകടാക്ഷത്താൽ അനുഗ്രഹിക്കുകയും ഭൂമിയെ സ്ഥാനത്തു സ്ഥാപിച്ച് മറഞ്ഞുപോവുകയും ചെയ്തു._*

                    *തുടരും,,,,✍*

_(3196)_*⚜HHP⚜*
         *_💎💎 താളിയോല💎💎_*
🦚🦚🦚🦚🦚🦚🦚🦚🦚🦚🦚

No comments: