Monday, September 23, 2019

🌈🌈🌨⛈🎋🌅 *ആർഷജ്ഞാനം*🌅

             🕉 *അന്തർയോഗം*🕉
( *സ്വാമി നിർമ്മലാനന്ദഗിരി മഹരാജ്*)
     🌲🍁🌲🍁🌲🍁🌲🍁🌲🍁🌲
                      ഭാഗം - 44

    *‌ആദ്ധ്യാത്മിക സാധകൻ ഒരിക്കലൊരെണ്ണം കേട്ടു കഴിഞ്ഞാൽ അവൻ അതിന്റെ മനന പ്രക്രിയയിൽ ആണ്. വാസനാ മാലിന്യങ്ങൾ കഴുകിക്കളയുക എന്നുള്ളത് സുസാധ്യമേ അല്ല. വാസന എന്നു പറയുന്നത് ഏതോ ഒരിക്കൽ കേട്ടശബ്ദം, ഏതോ ഒരിക്കൽ കണ്ട രൂപം, ഏതോ ഒരിക്കൽ കണ്ട മറ്റു കാര്യങ്ങൾ...... അപ്പോൾ ശബ്ദ, സ്പർശ്ശ, രൂപ,രസ ഗന്ധാതികൾ, ആണ് ബാഹ്യവിഷയത്തോട് ബന്ധപ്പെടാനുള്ള എന്റെ കരണ കലവികൾ എന്നുള്ള തിരിക്കെ അങ്ങനെ എന്റെ ഇന്ദ്രിയങ്ങൾ അവയോട് ബന്ധപ്പെട്ടപ്പോൾ ഒന്നേ ബന്ധപ്പെടുന്നുള്ളൂവെങ്കിൽ അവ വാസനകൾ ആകുന്നില്ല. അവിടെ കണ്ട് അവിടെത്തീരുന്നു.അത് കണ്ട് അതിനെ മനനം ചെയ്തുകഴിയുമ്പോൾ ഞാൻ കഴിച്ച ആഹാരങ്ങൾ മനന പൂർവ്വം കഴിക്കുമ്പോൾ, ഞാൻ കാണുന്ന കാഴ്ച്ചകൾ മനനപൂർവ്വം കാണുമ്പോൾ, ഞാൻ കേട്ടശബ്ദങ്ങൾ മനനപൂർവ്വം കേൾക്കുമ്പോൾ എപ്രകരമാണോ,ശ്രവണവും, മനനവും, നിധിദ്യാസനവും ആയി അത് രൂപാന്തരപ്പെടുന്നത് അതുപോലെ ആ കേട്ട ശബ്ദവും കണ്ട രൂപവും, സ്പർശ്ശിച്ച സ്പർശ്ശനത്തിന്റെയും, മണത്തതിന്റെയും ഭാവഹാവാദികൾ അതിനെ കൂടുതൽ മനനത്തോടു കൂടി ചെയ്തപ്പോഴാണ് അതെന്റെ സ്ഥൂല ശരീരത്തിനപ്പുറം സൂക്ഷ്മ ശരീരത്തിൽ അധ്യസിച്ച് എന്റെ ഉപബോധ പ്രക്രിയയിൽ കിടക്കുന്നത്. എപ്പോഴെല്ലാം ആവശ്യം വരുന്നോ അപ്പോഴെല്ലാം ഉത്ബുദ്ധമാകുന്ന തരത്തിൽ........ ഞാനൊരു കിഴങ്ങ് കഴിക്കുന്ന വേളയിൽ ആ കിഴങ്ങിന്റെ രുചിയും, ഗുണവും, മണവും മനനം ചെയ്തിട്ടുണ്ടെങ്കിൽ അതെന്റെ മസ്തിഷ്ക്കത്തിൽ രേഖപ്പെടുത്തുകയും, പിന്നീട് അതേ സാദ്യശ്യമുളള ഏത് കിഴങ്ങ് കാണുമ്പോഴും അതിന്റെ സാധ്യതയെ കുറിച്ച് പറയുവാൻ തക്കവണ്ണം എന്റെ അറിവായി അത് തീരുകയും, ചെയ്യുന്നത് എന്റെ സൂക്ഷ്മ ശരീരത്തിലാണ്.*


*അതു വീണ്ടുമെന്റെ ബോധ പ്രക്രിയയുടെ വാസനകൾ അനുബുദ്ധങ്ങളാകുമ്പോൾ അത് ചെന്നുപതിക്കുന്നത് എന്റെ സുഷ്പ്തി ശരീരത്തിലാണ്.കാരണ ശരീരത്തിലാണ്. അതിനി എന്റെ ബോധ പ്രക്രിയയിലേക്കു പോലും വരാതെ എന്നെ ഞാനറിയാതെ അങ്ങോട്ട് കൊണ്ടു പോകുന്നതാണ്.മൃഗങ്ങൾക്ക് ആഹാര നീഹാര മൈഥുന നിദ്രാ വാസനകൾ സ്ഥൂല സൂക്ഷ്മ കാരണ ശരീരങ്ങളിൽ കാലാനുഗതമായി മാത്രമേ രേഖപ്പെടുത്തുന്നുള്ളൂ. പുല്ലു കുറെ തിന്നു കഴിഞ്ഞാൽ മര്യാദയ്ക്ക് പശു കിടന്നുകൊള്ളും. പിന്നെ നിങ്ങൾ എന്തുകൊണ്ട് വന്ന് ഇട്ടു കൊടുത്താലും അത് തിന്നില്ല. ഇനിയത് അയവിറക്കിക്കഴിയണം. വല്ല വാവും അടുക്കുമ്പോ മാത്രമേ അതിന്റെ മസ്തിഷ്ക്കത്തിൽ, സൂക്ഷ്മ ശരീരത്തിൽ ഇണചേരൽ കേറ്റി വച്ചിട്ടുള്ളൂ. അപ്പോൾ മാത്രമേ അതിന് വികാരങ്ങൾ ഉണ്ടാകൂ. ചുറ്റും നോക്കിയാൽ കാണാവുന്ന കാര്യം ആണ്.*

*ആ മൃഗ സഞ്ചയങ്ങളിൽ വാസനാ ജാലങ്ങൾ ഒരു പ്രത്യേക കാലത്തിലേക്കോ, പ്രത്യേക വിഷയത്തിലോ മാത്രം താൽക്കാലികമായി സൂക്ഷ്മ കാരണ ശരീരത്തിൽ കയറിയിരിക്കുന്നുവെങ്കിൽ, കാലഭേദവും, ദേശ ഭേദവും ഇല്ലാതെ വിഷയ വ്യാപാരങ്ങൾ അത്രയും സൂക്ഷ്മ കാരണ ശരീരങ്ങളിൽ വാസനാമയങ്ങളായി ഉദ്ബുദ്ധങ്ങളും, അനുത് ബുദ്ധങ്ങളുമായി കയറി നിൽക്കുന്നതാണ് മാനവചേതന ഇപ്പോൾ...അന്ന് ഇത്രയേറെ വിഷയവാസനകളുടെ സാധ്യതകൾ ഇല്ല. ഒരു സമയത്ത് ഉണ്ടാകത്തക്കവിധത്തിൽ ക്രമമായ ഒരു അടുക്കും ചിട്ടയും ഉണ്ടായിരുന്നു. വീട്ടിൽ ഒരച്ഛനും അമ്മയും ജീവിക്കുമ്പോൾ വീട്ടില് കൂട്ടുകുടുംബ വ്യവസ്ഥിക്കുള്ളിൽ കഴിഞ്ഞിരുന്ന അന്ന് ഒരു രാമനും അയാളുടെ ഭാര്യയും അവരെക്കാൾ പ്രായം കുറഞ്ഞവർ ആ വീട്ടിൽ ഉണ്ട് എന്നു കണ്ടാൽ അവരുടെ കാമകേളികൾ നിയന്ത്രിതങ്ങളായിരുന്നു ബോധപൂർവ്വം. ആരും കൺട്രോൾ ചെയ്തല്ല നാച്വറലായി. പാടില്ല ദാ അവൻ കാണും കൊച്ചു കുട്ടിയല്ലേ?..... നിങ്ങളുടെ കഴിഞ്ഞ തലമുറയിലെ അച്ഛനും അമ്മയും ഇളയ ആളുകൾ വീട്ടിലുള്ള സമയങ്ങളിൽ പ്രേമ ചേഷ്ടകളോ, പ്രകടനങ്ങളോ കാണിച്ചില്ല. ഇത് കാണിക്കാതിരുന്നതുകൊണ്ട് അവർ വികാരങ്ങളെ suppress ചെയ്തുവെന്ന് പറഞ്ഞ് ഒരയ്യൽപക്കക്കാരന്റെയും ഭിത്തി തുളയ് ക്കാൻ പോയും ഇല്ല. പച്ചയായ മലയാളത്തിൽ പറഞ്ഞാൽ. നിങ്ങൾക്കിഷ്ടപെടില്ലെങ്കിലും. ഇത്രയധികം കുറ്റകൃത്യങ്ങൾ അവർ ചെയ്തും ഇല്ല. മര്യാദയ്ക്ക് ചില സത്യങ്ങളെ അംഗീകരിച്ച് ജീവിച്ച അവർ സ്ത്രീ പീഡനങ്ങളിൽ പെട്ടില്ല. ബസുകളിലും മറ്റു വാഹനങ്ങളിലും സഞ്ചരിക്കുമ്പോൾ അച്ചടക്കത്തോടെ മാത്രമേ അവർ സഞ്ചരിച്ചിരുന്നുള്ളൂ. ഭാര്യയുടെ അസാന്നിദ്ധ്യത്തിൽ ഭർത്താവും, ഭർത്താവിന്റെ അസാന്നിധ്യത്തിൽ ഭാര്യയും വികാരങ്ങൾക്കു വേണ്ടി വീർപ്പുമുട്ടി കാണിച്ചും ഇല്ല. എന്നെ കേൾക്കുന്ന 45 -50 വയസ്സിൽ കൂടുതൽ പ്രായം ഉള്ള മുഴുവൻ പേർക്കും സമ്മതമാകുമെന്ന് വിശ്വസിക്കുന്ന വാക്കുകളാ ഞാൻ പറയുന്നത്.അതിൽ താഴെയുള്ളവർക്ക് ഒരു പക്ഷേ അറിയുമെന്നെനിക്ക് തോന്നുന്നില്ല.*

🌷🌼🌷🌼🌷🌼🌷🌼🌷🌼🌷

No comments: