Wednesday, September 25, 2019

🦚🦚🦚🦚🦚🦚🦚🦚🦚🦚🦚

                *ലീലാകല്പദ്രുമം*

                      അഥവാ

         *ഭാഗവതാദ്ധ്യായ സംഗ്രഹം*

                  ഗ്രന്ഥകർത്താവ്

*വൈശ്രവണത്ത് രാമൻ നമ്പൂതിരി*
🦚🦚🦚🦚🦚🦚🦚🦚🦚🦚🦚

                *തൃതീയ സ്കന്ധം*
            *ഒമ്പതാം അദ്ധ്യായം*
〰〰〰〰〰〰〰〰〰〰〰

         *_ബ്രഹ്മാവ് - ഹേ കരുണാലയാ ,അവിടുത്തെ കരുണയാൽ ഇപ്പോൾ ഞാൻ കൃതാർത്ഥനായി. എന്തെന്നാൽ ഇപ്പോൾ അവിടുത്തെ തത്ത്വം ഹൃദയത്തിൽ പ്രകാശിച്ചു. അവിടുത്തെ കൃപ കൂടാതെ ഒരിക്കലും ഈ ചിദാനന്ദ സ്വരൂപം പ്രകാശിക്കുകയില്ല. ആര് അവിടുത്തെ ശ്രീപാദപത്മത്തെ പ്രേമപൂർവ്വം ആരാധിക്കുന്നുവോ അവരുടെ ഹൃദയത്തിൽ നിന്ന് ഒരിക്കലും അവിടുന്ന് അന്തർഹിതനായിത്തീരുകയില്ല. ഈ ശ്രീ പാദാംബുജങ്ങളെ ശരണം പ്രാപിക്കുവാൻ കഴിയാത്തവർ ഹതഭാഗ്യന്മാരാകുന്നു. അവിടുത്തെ അവതാരലീലകളെയും തിരുനാമങ്ങളേയും കീർത്തനം ചെയ്തു കൊണ്ടു ദേഹ ത്യാഗം ചെയ്യുന്നവർ സർവ്വ പാപവിമുക്തന്മാരായി നിത്യാനന്ദ മനുഭവിക്കുന്നു. ജീവിതത്തിന്റെ മഹത്തായ ലക്ഷ്യത്തെപ്പറ്റി ചിന്തിക്കാതെ വ്യർത്ഥ ജീവിതം നയിക്കുന്നവരുടെ ആശകൾ കാലസ്വരൂപനായ നിന്തിരുവടിയാൽ ഛേദിക്കപ്പെടുന്നു. സർവ്വ സുഹൃത്തായ അവിടുന്ന് ആരാധനാ രൂപമായി സൃഷ്ടിചെയ്യാനാഗ്രഹിക്കുന്ന ഈ ദാസന്റെ നേരെ കൃപ ചെയ്താലും .ഈ ദാസൻ ബദ്ധനായിത്തീരാതിരിക്കട്ടെ .കരുണാർണ്ണവനായ ഭഗവാൻ ഏറ്റവും പ്രസന്നനായി അരുളിച്ചെയ്തു. ഹേ ബ്രഹ്മൻ, അങ്ങയുടെ ആഗ്രഹം സഫലമായിത്തീരും. സൃഷ്ടികർമ്മത്തിൽ പ്രവർത്തിച്ചാലും അങ്ങു ബദ്ധനായിത്തീരുകയില്ല. എന്തെന്നാൽ എന്നെ ആശ്രയിച്ച ഭക്തൻ ഒരിക്കലും ബദ്ധനായിത്തീരുകയില്ല. എന്നിൽ ആത്മസമർപ്പണം ചെയ്യുവാനുള്ള മഹാഭാഗ്യം സിദ്ധിക്കുകയാണ് സർവ്വ പുണ്യകർമ്മങ്ങളുടെയും ഫലം. ഇത്രയുമരുളിചെയ്ത് ഭഗവാൻ അന്തർദ്ധാനം ചെയ്തു._*

                  *തുടരും,,,,,,✍*

_(3196)_*⚜HHP⚜*
         *_💎💎 താളിയോല💎💎_*
🦚🦚🦚🦚🦚🦚🦚🦚🦚🦚🦚

No comments: