സന്ധ്യാ വന്ദനം, .
വൈദിക മതത്തിന്റെ പരമപ്രധാനമായ ഒരു കര്‍മ്മമാണ്. വൈദിക മതത്തില്‍, നിത്യ കര്‍മ്മ, നൈമിത്തിക കര്‍മ്മ എന്നു രണ്ടായി പിരിക്കപ്പെട്ടിട്ടുണ്ട്. ഇതില്‍ നൈമിത്തികങ്ങാളും നിത്യ കര്‍മ്മങ്ങളും എന്തായിരുന്നാലും, സന്ധ്യാവന്ദനം എന്നത് ഓരോ വ്യക്‍തിയും ഉപനയനം തുടങ്ങി, യാവജ്ജീവം ചെയ്യണ്ട ഒരു കര്‍മ്മം. സൂര്യന്റെ രഥ ചക്രങ്ങളെ മന്ദേഹര്‍ എന്ന പേരുള്ള ചില അസുരന്മാര്‍ പിടിച്ചു വലിക്കുന്നു എന്നും, ഓരോ വ്യക്‍തിയും സമര്‍പ്പിക്കുന്ന അര്‍ഘ്യം, വജ്രപാതം പോലെ പതിച്ച്, അവരെ നിഷ്ക്രിയമാക്കി സൂര്യന്റെ ഗതി അനായാസം ആക്കുന്നുവെന്നും ശാസ്‌ത്രം അനുശാസിക്കുന്നു. ഇവിടെ സൂര്യനായി നമ്മുടെ ജ്ഞാനത്തെ തന്നെ കൊണ്ടാല്‍, ആവിദ്യയാ മൃത്യും തീര്‍ത്വാ. വിദ്യയാ അമൃതമശ്നുതേ എന്നു ശാസ്ത്രം അനുശാസിച്ചതുപോലേ, സന്ധ്യാവന്ദന അര്‍ഘ്യത്തെകൊണ്ട് അവിദ്യയൈ ദൂരീകരിച്ച്, വിദ്യാ സമ്പാദനത്തിനുള്ള സാത്വിക ഗുണം കരസ്ഥമാക്കാം എന്നു പൂര്‍വാചാര്യര്‍കള്‍ നിഷ്കര്‍ഷിക്കുന്നു. സന്ധ്യാവന്ദനം ചെയ്യാത്തവനു, മറ്റൊരുകര്‍മ്മങ്ങളിലും അന്വയം ഇല്ലെന്നു മാത്രമല്ല, അവന്‍ വേറേ എന്തു ചെയ്‌താലും നിഷ്പ്രയോജനം എന്നു പരയ്പ്പെടുന്നു. പലരും ചോദിക്കാറുണ്ട്, സന്ധ്യാവന്ദനം ചെയ്താല്‍ എന്തു ഫലം പുണ്യം സമ്പാദിക്കാമോ, പാപ നാശം ഏര്‍പ്പെടുമൊ എന്നൊക്കെ. ഒരു പ്രയോജനവും ഇല്ല എന്നു മാത്രമല്ല, ചെയ്തില്ലെങ്കില്‍ പാപം ഉണ്ടെന്നു ശാസ്ത്രം.ദക്ഷ സ്മൃതി പറയുന്നുസന്ധ്യാ ഹീനൊ അശുചിര്‍ നിത്യം അനര്‍ഹഃ സര്‍വകര്‍മസുയദ് അന്യത് കുരുതെ കര്‍മ്മ ന തസ്യ ഫലഭഗ് ഭവേത്.സന്ധ്യാ വന്ദനം ചെയ്യാത്തവന്‍, അശുദ്ധന്‍, മറ്റു കര്‍മ്മങ്ങള്‍ക്കു അര്‍ഹത ഇല്ലാത്തവന്‍, മറ്റു കര്‍മ്മങ്ങള്‍ ചെയ്താലും, സന്ധ്യാ വന്ദനം ചെയ്യാത്തവനായിരുന്നാല്‍, കര്‍മ്മങ്ങള്‍ ഫലം നല്‍കില്ല.ഒരു കാലത്ത് സ്ത്രീകള്‍ പോലും സന്ധ്യാവന്ദനം അനുഷ്ഠിച്ചിരുന്നു, എന്നതിനു ശ്രീ രാമായണത്തില്‍ തെളിവുകള്‍ ധാരാളം. അവരവരുടേ വേദ ശാഖക്ക് അനുസരിച്ച്, ഋഗ്വേദം, കൃഷ്ണ യജുര്‍വേദം, ശുക്ല യജുര്‍വേദം, സാമവേദം, എന്നീ അടിസ്ഥാനമായ പിരിവുകളോടു ചേര്‍ത്ത്, ഏതാണ്ട് ഇരുന്നൂറില്‍ പരം സന്ധ്യാ വന്ദന വിധികള്‍ ഉണ്ട്. ഇതില്‍, വിശിഷ്ടാദ്വൈത, അദ്വൈത, ദവൈത, ശൈവ, ശാക്ത, വിഭാഗം ഇല്ലാതെ, പ്രധാനമായ് ചെയ്തുപോരുന്ന ചില ഭാഗങ്ങള്‍ ഉണ്ട്. ഇതു ആര്‍ക്കും ഒരു മാറ്റവും ഇല്ല, മറ്റുള്ള മന്ത്രങ്ങള്‍ വേദ ബാഹ്യങ്ങള്‍ ആയതുകൊണ്ട്, ഓരോ മതസ്ഥര്‍ക്കും മാറി ഇരിക്കും. സന്ധ്യാവന്ദനം, സൂര്യമണ്ഡലാന്തര്‍വര്‍ത്തിയായ പരമാത്മാ ശ്രീമന്‍ നാരായണനോടുള്ള പ്രാര്‍ത്ഥനയാണ്. പലരും ഇതു ഗായത്രി ദേവിയോടുള്ള ഉപാസനയാണെന്ന്, തെറ്റായി ധരിച്ചു വെച്ചിട്ടുണ്ട്. അതു ശരിയല്ല. സന്ധ്യാ വന്ദന വേളയില്‍ ഉപാസിക്കിക്കപ്പെട്ടുന്ന ഗായത്രി മന്ത്രത്തിനു, ഗായത്രി മാതാവിനോടു ഒരു ബന്ധമേൂള്ളൂ. ആ മന്ത്രത്തിന്റെ വൃത്തം ഗായത്രി അനുഷ്ടുപ്പ് ആണെന്നത് മാത്രം. ഗായത്രിം ഛന്ദസ്സാം മാതാഃ എന്നാണു പ്രമാണം. ശൈവരായാലും, ശാക്തരായാലും, ഷണ്മത അദ്വൈതികള്‍ ആയാലും, സന്ധ്യാവന്ദന മന്ത്രങ്ങളില്‍ പരമാത്മാവായ, നാരായണനോടുള്ള പ്രാര്‍ത്ഥന എല്ലാര്‍ക്കും പൊതുവായി തന്നെ ഉള്ളതാണ്. ആചമനീയം ചെയ്യുമ്പോഴും, പ്രാണായാമ സമയത്തിലും, അര്‍ഘ്യ പ്രദാന സമയത്തിലും, ഗായത്രി ജപിക്കുമ്പോഴും, പൂര്‍ണ്ണ വൈഷ്ണവമായ അനുഷ്ഠാനം ആണ് സന്ധ്യാ വന്ദനം. ഇവിടെ താഴെ കൊടുത്തിരിക്കുന്നതു കൃഷ്ണ യജുര്‍വേദത്തിലെ, ആപസ്തംഭ സൂത്രാനുയായികളുടെ അതിലും വിശിഷ്ടാദ്വൈത പരമായ സന്ധ്യാ വന്ദനം ആണ്. ഇതില്‍ അദ്വൈതികള്‍ക്കു എന്താണ് മാറ്റം എന്നുള്ളത് വ്യത്യാസം ഉള്ള സ്ഥലങ്ങളില്‍ ചേര്‍ത്തിട്ടുണ്ട്. സന്ദ്യാവന്ദനം ചെയ്യണ്ട സമയം, കാണാതെ കോണാതെ കണ്ട് എന്നൊരു പഴമൊഴിയെ അടിസ്ഥാനപ്പെടുത്തി, സൂര്യോദയത്തിനു മുന്നും, സൂര്യന്‍ നട്ടുച്ചക്ക് നടുവില്‍ നില്‍ക്കുമ്പോഴും, അസ്തമയത്തിനു മുന്‍പും ചെയ്യെണ്ടതാണ്. ഓരോകാലത്തും, സമയം താമസിച്ചു ചെയ്യുമ്പോള്‍ ഒരു പ്രായശ്ചിത്ത അര്‍ഘ്യം കൊടുക്കെണ്ടതാണ്. പക്ഷെ പ്രായശ്ചിത്ത അര്‍ഘ്യം നിത്യം ചെയ്യണ്ട ഒന്നല്ല. ദിവസവും പ്രായശ്ചിത്തം ചെയ്യുന്നതില്‍ അര്‍ത്ഥമില്ലല്ലോ. ആദ്യം സന്ധ്യാവന്ധനത്തിന്റെ ശ്രുതി സ്മൃതി പ്രാമാണ്യത്തെ പറ്റി പറഞ്ഞ ശേഷം വിധിയെ പറ്റി വിശദമാക്കാം. സന്ധ്യാ വന്ദന വിധി കൃഷ്ണ യജുര്‍വേദത്തിലെ തൈത്തിരീയ ആരണ്യകത്തില്‍ പ്രതിപാദിച്ചിരിക്കുന്നതു പോലെ ആണ് തയ്യാറാക്കപ്പെട്ടിരിക്കുന്നത്. സന്ധ്യാവന്ദനത്തെ പറ്റി, ഛാന്ദോഗ്യോപനിഷത്തിലും, ഈശാവാസ്യോപനിഷത്തിലും പരാമര്‍ശങ്ങള്‍ ഉണ്ട്. ആദിത്യ വിദ്യാ പ്രകരണത്തില്‍ ഛാന്ദോഗ്യ ഉപനിഷത് പറയുന്നു അസാവാദിത്യോ ബ്രഹ്മഃ. ഇന്നു കാണുന്ന പോലെയുള്ള സന്ധ്യാവന്ദനത്തിനു പ്രമാണം, ബോധായന ധര്‍മ്മ സൂത്രങ്ങള്‍ ആണ്.
യജുര്‍വേദ നിത്യാഹ്നികം
1. ആചമനീയംകിഴക്കോ വടക്കോ നോക്കി ആചമനീയം ചെയ്യുക
ഓം അച്യുതായ നമഃ ; ഓം അനന്തായ നമഃ ; ഓം ഗോവിന്ദായ നമഃ (ഓരോ തവണയും, തീര്‍ത്ഥ പാത്രത്തില്‍ നിന്നും അല്‍പം ജലം കയ്യിലെടുത്ത് സേവിക്കണം. (ശ്രീ വൈഷ്ണവ ഐകാന്തികള്‍ 2 തവണയും, അദ്വൈതികള്‍ക്ക് 1 തവണയും ആചമനീയം)
ഓം കേശവായ നമഃ (തള്ള വിരലിന്റെ അഗ്രം കൊണ്ട് വലതു കവിള്‍ത്തടത്തെ സ്പര്‍ശിക്കുക)
ഓം നാരായണായ നമഃ (തള്ള വിരലിന്റെ അഗ്രം കൊണ്ട് ഇടത് കവിള്‍ത്തടത്തെ സ്പര്‍ശിക്കുക)
ഓം മാധവായ നമഃ (മോതിര വിരലിന്റെ അഗ്രം കൊണ്ട് വലത് കണ്ണിനെ സ്പര്‍ശിക്കുക)
ഓം ഗോവിന്ദായ നമഃ (മോതിര വിരലിന്റെ അഗ്രം കൊണ്ട് ഇടത് കണ്ണിനെ സ്പര്‍ശിക്കുക)
ഓം വിഷ്ണവേ നമഃ (ചൂണ്ടി വിരലിന്റെ അഗ്രം കൊണ്ട് വലത് മൂക്കിനെ സ്പര്‍ശിക്കുക)
ഓം മധുസൂധനായ നമഃ (ചൂണ്ടി വിരലിന്റെ അഗ്രം കൊണ്ട് ഇടത് മൂക്കിനെ സ്പര്‍ശിക്കുക)
ഓം ത്രിവിക്രമായ നമഃ (ചെറു വിരലിന്റെ അഗ്രം കൊണ്ട് വലത് ചെവിയെ സ്പര്‍ശിക്കുക)
ഓം വാമനായ നമഃ (ചെറു വിരലിന്റെ അഗ്രം കൊണ്ട് ഇടത് ചെവിയെ സ്പര്‍ശിക്കുക)
ഓം ശ്രീധരായ നമഃ (നടു വിരലിന്റെ അഗ്രം കൊണ്ട് വലത് ചുമലിനെ സ്പര്‍ശിക്കുക)
ഓം ഹൃഷീകേശായ നമഃ (നടു വിരലിന്റെ അഗ്രം കൊണ്ട് ഇടത് ചുമലിനെ സ്പര്‍ശിക്കുക)
ഓം പദ്മനാഭായ നമഃ (എല്ലാ വിരലുകളാലും നാഭിയെയും പിന്നെ ഹൃദയത്തെയും സ്പര്‍ശിക്കുക)
ഓം ദാമോദരായ നമഃ (എല്ലാ വിരലുകള്‍കൊണ്ടും ശിരസ്സിനെ സ്പര്‍ശിക്കുക)
ശുക്ലാംബരധരം വിഷ്ണും ശശിവര്‍ണ്ണം ചതുര്‍ഭുജം പ്രസന്ന വദനം ധ്യായേത് സര്‍വ്വ വിഘ്നോപശാന്തയേത്(എന്ന് രണ്ട് കൈകളൂം ചുരുട്ടി മുഷ്ടിയാക്കി, ശിരസ്സിന്റെ രണ്ടു വശങ്ങളിലും ചെറുതായി സ്പര്‍ശിക്കുക)
2. പ്രാണായാമം ഓം ഭൂഃ ഓം ഭുവഃ ഓഗും സുവഃ ഓം മഹഃ ഓം ജനഃ ഓം തപഃ ഓഗും സത്യം ഓം തത്സവിതുര്‍വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധിയോ യോ നഃ പ്രചോദയാത് ഓമാപോ ജ്യോതീരസോമൃതം ബൃമ ഭോര്‍ഭവസ്സുവരോം (ശ്വാസം വിടുക, ശ്രീ വൈഷ്ണവ ഐകാന്തികള്‍ 3 തവണ ആവര്‍ത്തിക്കണം, അദ്വൈതികള്‍ 1 തവണ)
3. സങ്കല്‍പം ശ്രീവൈഷ്ണവ ഐകാന്തികള്‍
ശ്രീഭഗവദാജ്ഞയാ ഭഗവദ് കൈങ്കര്യ രൂപം പ്രാതഃ സന്ധ്യാം ഉപാസിഷ്യേ
അദ്വൈതികള്‍ക്ക്
മമോപാത്ത സമസ്‌ത ദുരിതക്ഷയദ്വാരാ ശ്രീപരമേശ്വര/ മഹാവിഷ്ണു പ്രീത്യര്‍ത്ഥം പ്രാതഃ സന്ധ്യാം ഉപാസിഷ്യേ
ഇവിടെ മധ്യാഹ്നിക കാലത്തില്‍, മാധ്യാഹ്നികം കരിഷ്യേ എന്നുംസായം സന്ധ്യാവന്ദന കാലത്തില്‍, സായം സന്ധ്യാം ഉപാസിഷ്യേ എന്നും മാറ്റണം
5. മന്ത്ര സ്നാനം
ജല പ്രാര്‍ത്ഥന
ആപോ വാ ഇദഗും സര്‍വ്വം വിശ്വാ ഭൂതാന്യാപഃ പ്രാണാ വാ ആപഃ പശവ ആപോന്നമാപോമൃതമാപസ്സമ്രാഡാപോ വിരാഡാപ സ്വരാഡാപശ്ഛന്ദാഗുംസ്യാപോ ജ്യോതീഗുംഷ്യാപോ യജൂഗുംഷ്യാപഃ സത്യമാപഃ സര്‍വ്വദേവതാ ആപോ ഭോര്‍ഭുവസ്സുവരാപ ഓം (എന്ന തീര്‍ത്ഥം തൊട്ട് പ്രാര്‍ത്ഥിച്ച്)
ന്യാസം (ന്യസിക്കുമ്പോള്‍, ഋഷിഃ എന്നു ശിരസ്സിലും, ഛന്ദഃ എന്നു നാസികാ അഗ്രത്തിലും, ദേവതാഃ എന്നു ഹൃദയത്തിലും സ്പര്‍ശിക്കണം)
ആപോഹിഷ്ഠേതി മന്ത്രസ്യ സിന്ധു ദ്വീപ ഋഷിഃ ദേവീ ഗായത്രീ ഛന്ദഃ ആപോ ദേവതാ ആപാം പ്രോക്ഷണേ വിനിയോഗഃഓം ശ്രീ കേശവായ നമഃ
ഓം ആപോഹിഷ്ഠാ മയോഭുവഃ താ ന ഊര്‍ജേ ദധാതന. മഹേ രണായ ചക്ഷസേ യോ വ ശിവതമോ രസഃ തസ്യ ഭാജയതേഹ നഃ. ഉശതീരിവ മാതരഃ തസ്മാ അരം ഗമാമ വഃ (ഇതു പര്യന്തം ശിരസ്സില്‍ പ്രോക്ഷണം) യസ്യ ക്ഷയായ ജിന്വഥ (പാദങ്ങളില്‍) ആപോ ജനയഥാ ച നഃ (വീണ്ടും ശിരസ്സില്‍) ഭൂര്‍ഭുവഃ സുവഃ (കയ്യില്‍ ജലം തീര്‍ഥം എടുത്തു പ്രദക്ഷിണമായി ശിരസ്സിനുമുകളിലൂടെ ചുഴറ്റുക)
6. ആപാം പ്രാശനം
പ്രാതഃ കാലത്തില്‍സൂര്യശ്ചേത്യനുവാകസ്യ അഗ്നിര്‍ ഋഷിഃ ഗായത്രീ ഛന്ദഃ സൂര്യോ ദേവതാ അപാപ് പ്രാശനേ വിനിയോഗഃ(കൈവെള്ളയില്‍ അല്‍പം തീര്‍ഥം എടുക്കുക)
ഓം സൂര്യശ്ച മാ മന്യുശ്ക മന്യുപതയശ്ക മന്യുകൃതേഭ്യഃ പാപേഭ്യോ രക്ഷന്താം യദ്രാത്രിയാ പാപമകാര്‍ഷം മനസാ വാചാ ഹസ്‌താഭ്യാം പദ്ഭ്യാമുദേരണ ശിശ്ജ്ന. രാത്രിസ്‌തദവലുമ്പതു യത്കിഞ്ച ദുരിതം മയി. ഇദമഹം മാമൃതയോനൗ സൂര്യേ ജ്യോതിഷി ജൂഹോമി സ്വാഹാ (എന്ന് കയ്യിലിരിക്കുന്ന തീര്‍ഥത്തെ വിഴുങ്ങുക, വലിച്ചു കുടിക്കരുത്)
മാധ്യാഹ്നിക കാലത്തില്‍
ആപഃ പുനന്തു ഇത്യനുവാകസ്യ ആപ ഋഷിഃ അനുഷ്ടുപ് ഛന്ദഃ ബ്രഹ്മണസ്പതിര്‍ദേവതാ ആപാം പ്രാശനേ വിനിയോഗഃ
ഒം ആപഃ പുനന്തു പൃഥ്വീം പൃഥ്വീ പൂതാ പുനാതു മാം പുനന്തു ബ്രഹ്മണസ്പതിര്‍ബ്രഹ്മപൂതാ പുനാതു മാം യദുച്ഛിഷ്ടമഭോജ്യം യദ്വാ ദുശ്ചരിതം മമ സര്‍വം പുനന്തു മാമാപോസതാം ച പ്രതിഗ്രഹഗുഗും സ്വാഹാ
സായ സന്ധ്യാവന്ധന കാലത്തില്‍
അഗ്നിശ്ചേത്യനുവാകസ്യ സൂര്യ ഋഷിഃ ഗായത്രീ ഛന്ദഃ അഗ്നിര്‍ദെവറ്റാ ആപാം പ്രാശനേ വിനിയോഗഃ
ഒം അഗ്നിശ്ച മാ മന്യുശ്ച മന്യുപതയശ്ച മന്യുകൃതേഭ്യഃ പാപേഭ്യോ രക്ഷന്താം യദഹ്നാ പാപമകാര്‍ഷം മനസാ വാചാ ഹസ്‌താഭ്യാം പദ്ഭ്യാമുദരെണ ശിശ്ഞ്ഞാ അഹസ്‌തദവലുമ്പതു യത്കിം ച ദുരിതം മയി ഇദമഹം മാമമൃതയോനൗ സത്യേ ജ്യോതിഷി ജൂഹോമി സ്വാഹാ
7. ആച്യമഃ
8. പുനഃ പ്രോക്ഷണം
ധധിക്രാവണ്ണ ഇതി മന്ത്രസ്യ വാമദേവ ഋഷിഃ അനുഷ്ടുപ്പ് ഛന്ദഃ ധധിക്രാവാ ദേവതാ ആപാം പ്രോക്ഷണേ വിനിയോഗഃഓം
ധധിക്രാവണ്ണോ അകാരിഷം ജിഷ്ണോരശ്വസ്യ വാജിനഃ സുരഭി നോ മുഖാകരത് പ്രാണായുഗുംഷാതാരിഷത് ആപോഹിഷ്ഠാ മയോഭുവഃ താ ന ഊര്‍ജേ ദധാതന. മഹേ രണായ ചക്ഷസേ യോ വ ശിവതമോ രസഃ തസ്യ ഭാജയതേഹ നഃ. ഉശതീരിവ മാതരഃ തസ്മാ അരം ഗമാമ വഃ (ഇതു പര്യന്തം ശിരസ്സില്‍ പ്രോക്ഷണം) യസ്യ ക്ഷയായ ജിന്വഥ (പാദങ്ങളില്‍) ആപോ ജനയഥാ ച നഃ (വീണ്ടും ശിരസ്സില്‍) ഭൂര്‍ഭുവഃ സുവഃ (കയ്യില്‍ ജലം തീര്‍ഥം എടുത്തു പ്രദക്ഷിണമായി ശിരസ്സിനുമുകളിലൂടെ ചുഴറ്റുക)
9. ആചമനീയം
10. പ്രാണായാമം (1 തവണ)
11. അര്‍ഘ്യപ്രദാനംഅര്‍ഘ്യപ്രദാന മന്ത്രസ്യ വിശ്വാമിത്ര ഋഷിഃ ദേവീഗായത്രീ ഛന്ദഃ സവിതാ ദേവതാ അര്‍ഘ്യപ്രദാനേ വിനിയോഗഃ
ഓം ഭൂര്‍ഭുവസുവഃ തത്സവിതുര്‍വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധിയോ യോ നഃ പ്രചോദയാത് (എന്നു ഗായത്രി ജപിച്ച് ദേവ തീര്‍ഥത്തിലൂടെ അര്‍ഘ്യം പ്രദാനം ചെയ്യുക, 3 തവണ)
12. പ്രാണായാമം
13. പ്രായശ്ചിത്ത അര്‍ഘ്യം
തുരീയ അര്‍ഘ്യപ്രദാന മന്ത്രസ്യ സാന്ദീപനി ഋഷിഃ ദേവീഗായത്രീ ഛന്ദഃ സവിതാ ദേവതാ തുരീയ അര്‍ഘ്യപ്രദാനേ വിനിയോഗഃ14. ഓം ഭൂര്‍ഭുവസുവഃ തത്സവിതുര്‍വരേണ്യം ഭര്‍ഗ്ഗോദേവസ്യ ധീമഹി ധിയോ യോ നഃ പ്രചോദയാത് (എന്നു ഗായത്രി ജപിച്ച് ദേവ തീര്‍ഥത്തിലൂടെ അര്‍ഗ്യം പ്രദാനം ചെയ്യുക, 1 തവണ)
ഓം ഭോര്‍ഭുവസുവഃ (എന്ന് സ്വല്‍പം തീര്‍തം തലക്കു മുകളിലൂടെ പ്രദക്ഷിണമായി പ്രോക്ഷിക്കുക
15. അസാവാദിത്യോ ബ്രഹ്മ (അജ്ഞലി ഹസ്‌തത്തോടെ സ്വയം പ്രദക്ഷിണം ചെയ്യുക, അദ്വൈതികള്‍ "ബ്രഹ്മൈവ അഹമസ്മി" (ഇതു വേദ പ്രോക്തം അല്ല, ബ്രഹ്മ സത്യം ജഗന്മിഥ്യാ എന്ന വാചകത്തെ സന്ദ്യാ വന്ദനത്തില്‍ ചേര്‍ത്തിരിക്കുന്നു എന്നു മാത്രം)
16. ആചമനീയം
17. കേശവാദി തര്‍പ്പണം
1. കേശവം തര്‍പ്പയാമി2. നാരായണം തര്‍പ്പയാമി3. മാധവം തര്‍പ്പയാമി4. ഗോവിന്ദം തര്‍പ്പയാമി5. വിഷ്ണും തര്‍പ്പയാമി6. മധുസൂദനം തര്‍പ്പയാമി7. ത്രിവിക്രമം തര്‍പ്പയാമി8. വാമനം തര്‍പ്പയാമി9. ശ്രീധരം തര്‍പ്പയാമി10. ഹ്ര്ഷീകേശം തര്‍പ്പയാമി11. പദ്മനാഭം തര്‍പ്പയാമി12. ദാമോദരം തര്‍പ്പയാമി(ഇവിടെ അദ്വൈതികള്‍ നവഗ്രഹങ്ങള്‍ക്കും തര്‍പ്പിക്കാറുണ്ട് ആദിത്യം തര്‍പ്പയാമി എന്നു തുടങ്ങി)ഓം തത്സത് ബ്രഹ്മാര്‍പ്പണം
18. ആചമനീയം
19. ഗായത്രീജപ വിധിഃ
ആസന മഹാമന്ത്രസ്യ പൃഥിവ്യാ മേരു പൃഷ്ഠ ഋഷിഃ കൂര്‍മ്മോ ദേവതാ ആസനേ വിനിയോഗഃപൃഥ്വി ത്വയാ ധൃതാ ലോകാ ദേവിത്വം വിഷ്ണുനാ ധൃഹ്റ്റാ ത്വം ച ധാരയ മാം ദേവി പവിത്രം കുരു ചാസനം
ശുക്ലാംബരധരം വിഷ്ണും ശശിവര്‍ണ്ണം ചതുര്‍ഭുജം പ്രസന്ന വദനം ധ്യായേത് സര്‍വ്വ വിഘ്നോപശാന്തയേത്(എന്ന് രണ്ട് കൈകളൂം ചുരുട്ടി മുഷ്ടിയാക്കി, ശിരസ്സിന്റെ രണ്ടു വശങ്ങളിലും ചെറുതായി സ്പര്‍ശിക്കുക)
യസ്യ ദ്വിരവക്‍ത്രാദ്യാ പാരിഷദ്യാ പരശ്ശദം വിഘ്നം നിഘ്നന്തി സതതം വിഷ്വക്സേനം തമാശ്രയേ (ശ്രീവൈഷ്ണവര്‍ക്ക് മാത്രം)
പ്രാണായാമം (1)
ശ്രീഭ്ഗവദാജ്ഞയാ ഭഗവദ് കൈങ്കര്യ രൂപം പ്രാതഃസന്ധ്യാ ഗായത്രി മഹാ മന്ത്ര ജപം കരിഷ്യേ (ശ്രീവൈഷ്ണവര്‍ക്ക്)
അദ്വൈതികള്‍ക്ക്‌മമോപാത്ത സമസ്‌ത ദുരിതക്ഷയദ്വാരാ ശ്രീപരമേശ്വര പ്രീത്യര്‍ത്ഥം പ്രാതഃസന്ധ്യാ ഗായത്രി മഹാ മന്ത്ര ജപം കരിഷ്യേ
ഇവിടെ മധ്യാഹ്നിക കാലത്തില്‍, മാധ്യാഹ്നിക ഗായത്രി മഹാ മന്ത്ര ജപം കരിഷ്യേസായം സന്ധ്യാവന്ദന കാലത്തില്‍, സായം സന്ധ്യാ ഗായത്രി മഹാ മന്ത്ര ജപം കരിഷ്യേ എന്നു മാറ്റണം
ന്യാസം
1. പ്രണവസ്യ ഋഷി ബ്രഹ്മാ (ശിരസ്സ്) ദേവീ ഗായത്രീ ഛന്ദഃ (നാസികാ) പരമാത്മാ ദേവതാ (ഹൃദയം)
2. ഭൂരാദി സപ്‌ത വ്യാഹൃതീനാം അത്രി ഭൃഗു കുത്സ വസ്ഷ്ഠ ഗൗതമ കാശ്യപ ആംഗിരസ്സാ ഋഷയഃ /ഗയത്രി-ഉഷ്ണിക്-അനുഷ്ടുപ്-ബൃഹതീ-പംക്‍തീ-തൃഷ്ടുപ്-ജഗത്യഃ-ഛന്ദാംസി/ അഗ്നി വയു അര്‍ക്ക വഗ്ഗീശ വരുണ ഇന്ദ്ര വിശ്വദേവാ ദേവതാ
3. സവിത്ര്യാ വിശ്വാമിത്ര ഋഷിഃ നിചൃത് ഗായത്രി ഛന്ദഃ സവിതാ ദേവതാ4. ഗായത്രീ ശിരസോ ബ്രഹ്മാ ഋഷിഃ അനുഷ്ടുപ് ഛന്ദ പരമാത്മ ദേവതാ
പ്രാണായാമം (10 വട്ടം)ആയാത്വിത്യാന്നുവാകസ്യ വാമദേവ ഋഷിഃ അനുഷ്ടുപ് ഛന്ദഃ ഗായത്രീ ദേവതാ(അഞ്ജലി ഹസ്തത്തോടേ) ആയാതു വരദാ ദേവി അക്ഷരം ബ്രഹ്മ സമ്മിതം, ഗായത്രിം ഛന്ദസ്സാം മാതാ ഇദം ബ്രഹ്മ ജുഷസ്വനഃ ഓജോസി സഹോസി ബലമസി ഭ്രാജോസി ദേവാനാം ധാമ നാമാസി വിശ്വമസി വിശ്വായുഃ സര്‍വ്വമസി സര്‍വ്വായുരഭുഭൂരോം ഗായത്രിം ആവാഹയാമി സാവിത്രീം ആവാഹയാമി സരസ്വതീം ആവാഹയാമി
ഗായത്രി ധ്യാനം (എല്ലാര്‍ക്കും, ഇതു വേദ പ്രോക്തമല്ലാത്തതുകൊണ്ട് നിര്‍ബന്ധം ഇല്ല)
മുക്‍താവിദൃൂമ ഹേമ നീല ധവള ഛായൈ മുഖൈര്‍ സ്‌ത്രീക്ഷണൈഃയുക്‍താമിന്ദു കലാ നിബദ്ധമകുടാം തത്വാര്‍ത്ഥവര്‍ണാത്മികാംഗായത്രീം വരദാഭയാങ്കുശകശാഃ ശുഭ്രം കപാലം ഗുണംശംഖം ചക്രമഥാരവിന്ദയുഗളം ഹസ്‌തൈര്‍ വഹന്തീം ഭജേ
യഥാശക്‍തി ഗായത്രി ജപിക്കുക (സാധാരണ 108, 36,64 എന്ന കണക്ക് രാവിലേ ഉച്ചക്ക്, വൈകിട്ട് തിരിച്ച് ജപിക്കാറുണ്ട്)
ഓം ഭൂര്‍ഭുവസ്സുവഃ തത്സവിതുര്‍വരേണ്യം ഭര്‍ഗ്ഗോദേവസ്യധീമഹി ധിയോയോനഃ പ്രചോദയാത്
ശ്രീവൈഷ്ണവ ഐകാന്തികള്‍ രഹസ്യ ത്രയം അനുസന്ധിക്കണ്ടതു ആവശ്യമാകയാല്‍, ഇവിട്യും ചേര്‍ത്ത് അനുസന്ധിക്കേണ്ടതാണ് എന്നൊരു സമ്പ്രദായ ഭേദം ഉണ്ട്. അങ്ങനെയുള്ളവര്‍, ഗായത്രി കഴിഞ്ഞാല്‍ ഒരു ഉരു തിരുമന്ത്രവും, ഒരു ഉരു ദ്വയവും ജപിക്കണം.
തിരുമന്ത്ര ജപം
ശ്രീഭഗവദാജ്ഞയാ ഭഗവദ് കൈങ്കര്യരൂപം അഷ്ടോത്തര ശതസംഖ്യയാ അഷ്ടാക്ഷര മഹാമന്ത്ര ജപം കരിഷ്യേ
ശ്രീമദ് അഷ്ടാക്ഷര മഹാ മന്ത്രസ്യ നാരായണ ഋഷിഃ ദേവീ ഗായത്രീ ഛന്ദഃ ശ്രീമന്‍ നാരായണോ ദേവതാ
സവ്യം പാദം പ്രസാര്യ ശ്രീതദുരിതഹരം ദക്ഷിണം കുഞ്ജയിത്വാജാനുമ്യാധായ സവ്യേ തരമിതരഭുജം നാഗഭോഗേ നിധായപശ്ചാദ് ബാഹുദ്വയേന പ്രതിപട ശമനേ ധാരയന്‍ ശംഖ ചക്രേദേവീ ഭൂഷാദി ജുഷ്ഠോ ജനയതു ജഗതാം ശര്‍മ വൈകുണ്ഠ നാഥഃ
തിരുമന്ത്രംഓം നമോ നാരായണായ (സങ്കല്‍പാനുസൃതം ജപിക്കുക)
ദ്വയം: ശ്രീമന്‍ നാരായണ ചരണൗ ശരണം പ്രപദ്യേ ശ്രീമതേ നാരായണായ നമഃ (യഥാ ശക്‍തി ജപിക്കുക)
ആചമനീയം
ഓം ഭൂര്‍ ഭുവ സുവഃസര്‍വ്വം ശ്രീകൃഷ്ണാര്‍പ്പണം
ഗായത്രീ ഉപസ്ഥാനം
പ്രാതസ്സന്ധ്യോപസ്ഥാനം കരിഷ്യേ(മാധ്യാഹ്നിക കാലത്തില്‍ ആദിത്യോപസ്ഥാനം കരിഷ്യേ എന്നും വൈകിട്ട് സായം സന്ധ്യോപസ്ഥാനം കരിഷ്യേ എന്നും മാറ്റണം)
ഉത്തമേ ശിഖരേ ദേവി ഭൂമ്യാം പര്‍വ്വത മൂര്‍ദ്ധ്നിബ്രാഹ്മണേഭ്യോ ഹ്യനുജ്ഞാനം ഗച്ഛദേവി യഥാ സുഖം രാവിലേഓം മിത്രസ്യ ചര്‍ഷണീധൃതഃ ശ്രവോ ദേവസ്യ സാനസിം സത്യം ചിത്രശ്രവസ്‌തമം മിത്രോ ജനാന്‍ യാതയതി പ്രജാനന്‍ മിത്രോ ദാധാര പൃഥ്വീമതാദ്യാം. മിത്രഃ കൃഷ്ടീര നിമിഷാഭിചഷ്ടേ സത്യായ ഹവ്യ്ം ഘൃതവദ്വിധേമ പ്രസമിത്ര മര്‍ത്തോ അസ്‌തു പ്രയസ്വാന്‍ യസ്‌ത ആദിത്യ ശിക്ഷതി വതേന ന ഹന്യതേ ന ജീയതേ ത്വോതോ നൈമഗുംഹോ അശ്ഞ്ഞോത്യന്തി തോ ന ദൂരാത്
മാദ്ധ്യാഹ്നികംആസത്യേന രജസാ വര്‍ത്തമാനോ നിവേശയന്ന് അമൃതം മര്‍ത്ത്യഞ്ച ഹിരണ്യയേന സവിതാ രഥേനാ ദേവായാതി ഭുവനാ വിപശ്യന്‍ ഉദ്വയം തമസസ്പരി പശ്യന്തോ ജ്യോതിരുത്തമം ദേവം ദേവത്രാ സൂര്യംഗന്മ ജ്യോതിരുത്തമം ഉദ്യുതം ജാതവേദസം ദേവം വഹന്തി കേതവഃ ദൃശേ വിശ്വായ സൂര്യം ചിത്രം ദേവാനാമുദഗാദനീകം ചക്ഷുര്‍മിത്രസ്യ വരുണസ്യാഗ്നേഃ ആപ്രാ ദ്യവാപൃഥ്വീ അന്തരിക്ഷഗും സൂര്യ ആത്മാ ജഗതസ്‌ത സ്ഥുഷശ്ച തചക്ഷുര്‍ദ്ദേവതിതം പുരസ്‌താച്ഛുക്രമുച്ചരത്. (വിശേഷ ഹസ്‌തമുദ്രകൊണ്ട് സൂര്യനെ നോക്കുക)പശ്യേമ ശരദശ്ശതം ജീവേമ ശരദശ്ശതം നന്ദാമ ശരദശ്ശതം മോദാമ ശരദശ്ശതം ഭവാമ ശരദശ്ശതം ശൃണവാമ ശരദശ്ശതം പ്രബവാമ ശരദശ്ശതം അജീതാഃസ്യാമ ശരദശ്ശതം ജ്യോക്ച സൂര്യം ദൃശേഅഞ്ജലിഹസ്‌തത്തോടെയ ഉദഗാന്മഹതോര്‍ണ്ണവാദ്വിഭ്രാജമാനഃ സരിരസ്യ മധ്യാത് സ് മാ വൃഷഭോ ലോഹിതാക്ഷ സൂര്യോ വിപശ്ചിന്മനസാ പുനാതു.
വൈകിട്ട്‌ഇമം മേ വരുണ ശ്രുധീ ഹവ്യമദ്യാ ച മൃഡയ ത്വാമവസ്യുരാചകേ തത്വായാമി ബ്രഹ്മണാ വന്ദമാനസ്‌തദാശാസ്‌തേ യജമാനോ ഹവിര്‍ഭിഃ ആഹേഡമാനോ വരുണേഹ ബോധ്യുരുശഗുംസ മാ ന ആയുഃ പ്രമോഷീഃയച്ചിദ്ധി തേ വിശോ യഥാ പ്രദേവ വരുണവൃതം മിനീമസി ദ്യവിദ്യവി യത്കിഞ്ചേദം വരുണ ദൈവ്യേ ജനേഭിദ്രോഹം മനുഷ്യാശ്ചരാമസി അചീത്തിയത്തവ ധര്‍മ്മാ യുയോപിമ മാ നസ്‌തസ്മാദേനസോ ദേവ രീരിഷഃകിതവാസോ യദ്രിരിപുര്‍ന ദീവി യദ്വാ ഘാസത്യമുത യന്ന വിദ്മ സര്‍വ്വാതാ വിഷ്യ ശിഥിരേവ ദേവാഥാ തേ സ്യാമ വരുണ പ്രിയാസഃ
21. സന്ധ്യാദി ദേവതാ വന്ദനം അഞ്ജലിഹസ്‌തത്തോടെഓം സന്ധ്യായൈ നമഃ (കിഴക്കു നോക്കി)ഓം സാവിത്ര്യൈ നമഃ (തെക്കു ദിക്ക്)ഓം ഗായത്ര്യൈ നമഃ (പടിന്‍ഞ്ഞാറ്)ഓം സരസ്വത്യൈ നമഃ (വടക്ക്)ഓം സര്‍വ്വാഭ്യോ ദേവതാഭ്യോനമഃ (കിഴക്ക്)ഓം കാമോര്‍കാര്‍ഷീത് മന്യുരകാര്‍ഷീത് നമോനമഃ (കിഴക്ക്)
അഭിവാദയേ............ത്ര്യാര്‍ഷേയ പ്രവിരാന്വിത .......ഗോത്രഃ ആപസ്‌തംബ സൂത്രഃ യജുഃശാഖാദ്ധ്യായി ...ശര്‍മ്മാ നാമഃ അഹമസ്മിംഭോഃ
ഓം പ്രാച്യൈ ദിശേ നമഃ (കിഴക്ക്)ഓം ദക്ഷിണായൈ ദിശേ നമഃ (തെക്ക്)ഓം പ്രറ്റീച്യൈ ദിശേ നമഃ (പടിന്‍ഞ്ഞാറ്)ഓം ഉദീച്യൈ ദിശേ നമഃ (വടക്ക്)ഓം ഊര്‍ധ്വായ നമഃ (അഞ്ജലി ഹസ്തം മുകലിലേക്ക് കാണിച്ചുംകൊണ്ട്)ഓം അധരായ നമഃ (അഞ്ജലി ഹസ്തം താഴേക്ക് കാണിച്ചുംകൊണ്ട്)ഓം അന്തരീക്ഷായ നമഃ (കിഴക്ക്)ഓം ഭൂമ്യൈ നമഃ (കിഴക്ക്)ഓം വിഷ്ണവെ നമഃ (കിഴക്ക്) (എന്ന് ശ്രീവൈഷ്ണവരും, ഓം ബ്രഹ്മണേ നമഃ എന്ന് അദ്വൈതികളും)
യാമ്യ ദിക്കിനെ നോക്കി (അദ്വൈതികള്‍ക്കു മാത്രം)
യമായ ധര്‍മ്മരാജായ മൃത്യുവേ ചാന്തകായ ചവൈവസ്വതായ കാലായ സര്‍വ്വ ഭൂത ക്ഷയായ ചഔദുംബരായ ദധ്നായ നീലായ പരമേഷ്ഠിനേവൃകോദരായ ചിത്രായ ചിത്രഗുപ്തായവൈ നമഃഓം ചിത്ര ഗുപ്തായവൈ നമോനമ ഇതി
വടക്കു ദിക്കിനെ നോക്കി (അദ്വൈതികള്‍ക്കു മാത്രം)
ഋതഗും സത്യം പരം ബ്രഹ്മപുരുഷം കൃഷ്ണപിംഗളം ഊര്‍ദ്ധ്വരേതം വിരൂപാക്ഷം വിശ്വരൂപായവൈ നമോനമഃവിശ്വരൂപായവൈ നമോ നമഃ ഓം നമഃ ഇതി
കിഴക്കു/പടിഞ്ഞാറ് നോക്കിഅദ്വൈതികള്‍ മാത്രം
നമഃ സവിത്രേ ജഗദേക ചക്ഷുഷേ ജഗത് പ്രസൂതി സ്ഥിതിനാശ ഹേതവേ ത്രയീ മയായ ത്രിഗുണാത്മ ധാരിണേ വിരിഞ്ച നാരായണ ശങ്കരാത്മനേ
എല്ലാവരും (അദ്വൈതികളും ശ്രീവൈഷ്ണവര്‍ക്കും)
ധ്യേയസ്സദാ സവിത്രമണ്ഡലമദ്ധ്യവര്‍ത്തീശ്രീമന്‍ നാരായണസരസിജാസന സന്നിവിഷ്ടഃകേയൂര്‍വാന്‍ മകരകുണ്ഡലവാന്‍ കിരീടീ ഹാരീ ഹിരണ്മയവപുര്‍ ധൃത ശംഖ ചക്രശംഖ ചക്ര ഗദാപാണേ ദ്വാരകാ നിലയാച്യുത ഗോവിന്ദ പുണ്ഡരീകാക്ഷ രക്ഷമാം ശരണാഗതം
(അദ്വൈതികള്‍) ആകാശാത് പതിതം തോയം യഥാഗച്ഛതി സാഗരം സര്‍വ്വ ദേവനമസ്കാരം കേശവം പ്രതിഗച്ഛതികേശവം പ്രതിഗഛത്യോം നമ ഇതി
അഭിവാദയേ....................
ശ്രീവൈഷ്ണവര്
ശ്രീരംഗ മംഗളമണിം കരുണാനിവാസംശ്രീവേങ്കടാദ്രി ശിഖരാലയ കാളമേഘംശ്രീഹസ്‌തിശൈല ശിഖരോജ്ജ്വല പാരിജാതം ശ്രീശം നമാമി ശിരസ്സാ യദുശൈലദീപം
എല്ലാവരും
കായേനവാചാ മനസ്സേന്ദ്രിയൈര്‍വാ ബുദ്ധ്യാത്മനാ വാ പ്രകൃതേ സ്വഭാവാത് കരോമി യദ്യത് സകലം പരസ്മൈ ശ്രീമന്‍ നാരായണായേതി സമര്‍പ്പയാമിമന്ത്രഹീനം ക്രിയാ ഹീനം ഭക്തിഹീനം ജനാര്‍ദ്ദനയത്കൃതം തു മയാ ദേവ പരിപൂര്‍ണ്ണം തദസ്‌തുതേപ്രായശ്ചിത്താന്യശേഷാണി തപഃകര്‍മ്മാത്മകാനിവൈയാനിതേഷാം അശേഷാണാം ശ്രീകൃഷ്ണാനുസ്മരണം
വിടരുന്ന മൊട്ടൂകള്‍ | VIDARUNNAMOTTUKAL20. April 2007 um
No comments:
Post a Comment