[25/09, 14:56] Reghu SANATHANA: ✍ *സത്യം!പരം!ധീമഹി! - ഭാഗവതകഥാമൃതം* ✍
_കൊല്ലവർഷം 1195 കന്നി 08 ( 24/09/2019) ചൊവ്വ_
*അധ്യായം 23,ഭാഗം 3- വാമനാവതാരം*
⚜⚜⚜⚜⚜⚜⚜⚜⚜⚜
*ഓം നമോ ഭഗവതേ വാസുദേവായ...*
🚩🚩🚩🚩🚩
*"മഹാബലിയുടെ അപചയത്തിനുവേണ്ടി ആരു പ്രവർത്തിച്ചാലും ഒന്നും സാധിക്കില്ല. അദ്ദേഹത്തിന്റെ കൂടെയാണ് സകലസജ്ജനങ്ങളും. ഏതായാലും ഈശ്വരനെ ഭജിച്ചാൽ അതുകൊണ്ട് ചില പ്രശ്നപരിഹാരങ്ങൾ ഉണ്ടാവാതിരിക്കില്ല. നോക്കട്ടെ, ഭർത്താവിനേയും ഈ വിവരം അറിയിക്കൂ. മഹാബലി നശിച്ച് ഇന്ദ്രന് സ്വർഗരാജ്യം തിരികെ കിട്ടാൻ വേണ്ടിയാണ് തപസ്സു ചെയ്യുന്നതെന്ന് അദ്ദേഹത്തോട് തുറന്ന് പറയു. അദ്ദേഹം മഹാ സാത്വികനാണ്. അദ്ദേഹത്തോടൊപ്പം ഏകാഗ്രതയോടുകൂടി മനഃശുദ്ധിയോടുകൂടി കുറച്ചുനാൾ എന്നെ ഭജിക്കൂ. കാര്യത്തിന് എന്തെങ്കിലും ഒരു പോംവഴി ഉണ്ടോന്ന് ഞാൻ നോക്കട്ടെ. ഇതിനു തയ്യാറുണ്ടെങ്കിൽ ചെല്ലൂ. ഭർത്താവിനെ ഈശ്വരനായി കാണൂ. അദ്ദേഹത്തിന്റെ അനുഗ്രഹമുണ്ടെങ്കിൽ അമ്മയ്ക്ക് എന്തും നേടിയെടുക്കാനാവു." ഈ വിവരം കശ്യപനോട് ചെന്ന് പറഞ്ഞു. ഹാവൂ! സന്തോഷായീ! ഭഗവാന്റെ ഉപദേശം പാലാഴി കടഞ്ഞോളൂ, എന്നാൽ അമൃത് കിട്ടും എന്നൊന്നുമല്ലല്ലോ! സഹധർമം ചരഃ - ഭർത്താവിനോടൊപ്പം ഈശ്വരനെ ഭജിക്കാനാണല്ലോ.*
*അങ്ങിനെ കശ്യപപ്രജാപതിയോടൊപ്പം അദിതി ഒരു സംവത്സരം ഏകാഗ്രതയോടെ ഭഗവാനെ ഭജിച്ചു. പൊന്നിൻ ചിങ്ങമാസത്തിലെ തിരുവോണദിവസമാണ് ഭഗവാൻ അവതരിച്ചത്. ആദ്യമായാണ് ഭഗവാൻ ഇത്രയും സുന്ദരമായ സ്വരൂപം സ്വീകരിച്ച് ഒരച്ഛന്റേയും അമ്മയുടേയും പുത്രനായി പിറക്കുന്നത്. നരസിംഹത്തിനെ പെറ്റത് സാക്ഷാൽ തൂണ്! സപ്താഹവേദികളിൽ കഥ പറയുമ്പോൾ കേൾക്കാൻ പലപ്പോഴും തൂണുകളേ ഉണ്ടാവാറുള്ളൂവത്രേ.("കഥ പറയുകിലുറങ്ങും, പിന്നെ കേൾക്കുന്നതിന്നായ് നരഹരി ഭഗവാനെ പെറ്റ പൊന്നമ്മ മാത്രം!")*
*ഇപ്പോഴാണ് ഭഗവാൻ ശരിക്കും ഒരു സാധാരണ മനുഷ്യനെപ്പോലെ ഒരമ്മയുടെ ഉദരത്തിൽ പ്രവേശിച്ച്, കുറേ നാൾ അവരുടെ മനസ്സിലും താമസിച്ച്, ഒരു തപോധനന്റെ എല്ലാ വീര്യവും തന്നിലേക്ക് സംക്രമിപ്പിച്ചെടുത്ത ആ ദിവ്യാവതാരം. ആനന്ദമൂർത്തിയെ കണ്ടമാത്രയിൽ സ്തുതിക്കാൻപോലും പറ്റാതെ അവർ ആ ആനന്ദരസം അനുഭവിച്ചുനിന്നു. അപ്പോഴേക്കും നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും സജ്ജനങ്ങൾ ആ ദിവ്യസ്വരൂപിയെ ഒരുനോക്കു കാണാനായി അവിടേയ്ക്ക് വന്നെത്തി. എല്ലാവരും അവിടുത്തെ കണ്ടങ്ങിനെ ആഹ്ലാദഭരിതരായി നിൽക്കുകയല്ലാതെ ഒരക്ഷരം ഉരിയാടുന്നില്ല. പെട്ടെന്ന് ഭഗവാൻ അവിടുത്തെ സ്വരൂപത്തിലൊരു മാറ്റം വരുത്തി.*
♥♥♥
*സർവത്ര ഗോവിന്ദനാമ സങ്കീർത്തനം.. ഗോവിന്ദാ... ഹരി ഗോവിന്ദാ..*
💙💙💙
*ഉണ്ണികൃഷ്ണൻ കൈതാരം*
© *സദ്ഗമയ സത്സംഗവേദി*
*തുടരും....*
[25/09, 14:56] Reghu SANATHANA: *സനാതനം 30*
🌻🌸🌻🌸🌻🌸🌻🌸🌻🌸
*ദർശനങ്ങൾ*
*ദര്‍ശനം എന്നാല്‍ കാണുക എന്നാണർത്ഥം. "ദൃശ്യതേ ഇതി ദർശനം" അതായത് എന്താണോ കാണപ്പെടുന്നത് അതാണ് ദർശനം. ഇവിടെ ദർശനങ്ങൾ എന്നു പറയയുമ്പോൾ കണ്ടെത്തല്‍ അഥവാ കാഴ്ച്ചപ്പാട് എന്ന അര്‍ത്ഥമാകും കൂടുതല്‍ ചേരുന്നത്. തത്വശാസ്ത്രാത്മകമായ ചിന്തകളെ ഇഴപിരിച്ച് സ്വബുദ്ധിയുടെ പരമകാഷ്ടയിൽ സമഗ്രമായി പഠിച്ച് , അവതരിപ്പിക്കുന്നവയാണ് ദർശനം. ഭാരതീയ ദര്‍ശനങ്ങള്‍ തത്ത്വചിന്തയും അതോടൊപ്പം ആചരണപദ്ധതിയും രണ്ടും ഉള്‍ക്കൊള്ളുന്നു. ഇന്നതു ചെയ്യണം, ഇന്നതു ചെയ്യരുത് എന്ന തരത്തില്‍ വിധിനിഷേധങ്ങളെ അനുശാസിക്കുന്നതിനാല്‍ ഇവയെ ശാസ്ത്രങ്ങളെന്നും പറയുന്നു. സത്യത്തെ തേടാന്‍ മാത്രമല്ല സാക്ഷാത്കരിക്കാനും ഉള്ള ത്വര, അതീവതാല്‍പര്യം ഭാരതീയ ദർശനങ്ങളിൽ ഉടനീളം കാണാം. ഇതാണ് പാശ്ചാത്യരുടെ ഫിലോസഫിയും ഭാരതീയ തത്ത്വശാത്രവും തമ്മിലുള്ള വ്യത്യാസം. പാശ്ചാത്യരുടെ ഫിലോസഫിയിൽ ചിന്ത മാത്രമേയുള്ളൂ. സാക്ഷാത്കരിക്കാനുള്ള വഴികളില്ല.*
*ഭാരതീയ ദര്‍ശനങ്ങളുടെ പട്ടിക വളരെ വലുതാണ്. ആത്മനിഷ്ഠങ്ങളും വസ്തുനിഷ്ഠങ്ങളും ആയ രണ്ടുതരം ശാസ്ത്രങ്ങളും ഇതിൽ ഉള്‍പ്പെടുത്തിയിരിക്കുന്നതായി കാണാം. എതാണ്ട് പതിനാലാം ശതകത്തിനു ശേഷമേ ഷഡ്ദര്‍ശനങ്ങള്‍ എന്ന പൊതുപേരില്‍ സാംഖ്യം, യോഗം, ന്യായം, വൈശേഷികം, മീമാംസ, വേദാന്തം എന്നിവയെ ഒരുമിച്ചു ചേര്‍ത്തു പറഞ്ഞുതുടങ്ങിയിട്ടുള്ളൂ. മദ്ധ്യകാലഘട്ടത്തിലെ ബ്രാഹ്മണ, സംസ്കൃത പാണ്ഡിത്യ കാലത്ത് പല ഹിന്ദു ബൗദ്ധിക സമ്പ്രദായങ്ങളും ആറ് യാഥാസ്ഥിതിക സമ്പ്രദായങ്ങളിൽ (ദർശനങ്ങളിൽ), ആറ് തത്ത്വചിന്തകളായി ക്രോഡീകരിക്കപ്പെട്ടു. ഷഡ്ദർശനങ്ങൾ എന്നറിയപ്പെടുന്ന ഇവയെല്ലാം തന്നെ വേദങ്ങളുടെ പ്രാമാണ്യത്തെ അംഗീകരിക്കുന്നു.*
*ആസ്തികം, നാസ്തികം എന്നു രണ്ടായി ദര്‍ശനങ്ങളെ തരം തിരിച്ചു കാണുന്ന പതിവും ഇവിടെ ഉണ്ടായി. ഇവിടെ ആസ്തികം എന്നാല്‍ വേദത്തിനു പരമപ്രാമാണ്യം കല്‍പ്പിക്കുന്നത് എന്നും നാസ്തികം എന്നാല്‍ വേദപ്രാമാണ്യത്തെ അംഗീകരിക്കാത്തത് എന്നും (നാസ്തികാഃ വേദനിന്ദകാഃ എന്നു മനുസ്മൃതി) അര്‍ത്ഥം സ്വീകരിച്ചുകാണുന്നു. ഇതനുസരിച്ച് മേല്‍ക്കൊടുത്ത ആറു ദര്‍ശനങ്ങള്‍ ആസ്തിക ദര്‍ശനങ്ങളെന്നും, ജൈനം, ബൗദ്ധം, ചാര്‍വാകം എന്ന മൂന്നു ദര്‍ശനങ്ങളെ നാസ്തികദർശനങ്ങൾ എന്നും പറയുന്നു. അങ്ങനെ ദര്‍ശനങ്ങള്‍ ആകെ ഒമ്പത് എന്ന ധാരണ പരന്നു. ഈ തരംതിരിവ് ഗൗതമബുദ്ധന്റെ കാലത്തിനു ശേഷമാണ് നിലവിൽ വന്നത്.*
*ഒരു വ്യക്തി സ്വയം പലവുരു ചോദിക്കേണ്ടുന്ന ഒരു ചോദ്യമാണ് ഞാൻ ആരാണ്? എന്നത്. ഈ ചോദ്യത്തിൽ നിന്നാണ് ദർശനങ്ങളുടെ അന്വേഷണം ആരംഭിക്കുന്നത്. എന്റെ സ്വത്വം എന്താണ്?, പലതായി കാണപ്പെടുന്ന ഈ പ്രപഞ്ചത്തിന്റെ യഥാർത്ഥ സ്വരൂപമെന്താണ്? ഇത് സചേതനമോ അതോ ജഡരൂപമോ?" ഇങ്ങനെയുള്ള ചോദ്യങ്ങളിൽ കൂടി സ്വന്തമായ കാഴ്ച്ചപ്പാടിൽ മുന്നോട്ട് പോകുമ്പോൾ അതൊരു ദർശനമായി മാറുന്നു.*
*തുടരും.......*
*©സദ്ഗമയ സത്സംഗവേദി*
🕉🕉🕉
190924
[25/09, 14:57] Reghu SANATHANA: *വളരെ പ്രസക്തമായ ഒരു ശ്ലോകം*🙏🙏🙏
*ജാനാമി ധര്‍മ്മം ന ച മേ പ്രവൃത്തിഃ* *ജാനാമ്യധര്‍മ്മം ന ച മേ നിവൃത്തിഃ*
*കേനാപി ദേവേന ഹൃദിസ്ഥിതേന യഥാ* *നിയുക്തോസ്മി തഥാ കരോമി*
*_സാരം_*
“ധര്‍മ്മമെന്താണെന്ന് എനിക്കറിയാം. എന്നാല്‍ അത് അനുഷ്ഠിക്കുവാന്‍ എനിക്ക് കഴിയുന്നില്ല. എനിക്ക് അധര്‍മ്മമെന്താ ണെന്നറിയാം. എന്നാല്‍ അത് അനുഷ്ഠിക്കാതി രിക്കുവാനും എനിക്ക് കഴിയുന്നില്ല. എന്റെ ഉള്ളിലിരിക്കുന്ന ഏതോ ഒരു ശക്തി എന്നെ ക്കൊണ്ട് എന്തൊക്കെ ചെയ്യിക്കുന്നുവോ അതൊക്കെ ഞാന്‍ ചെയ്യുന്നു.”
അര്‍ഥഗര്‍ഭമായ ഈ വാക്കുകള്‍ ഒരു സന്ദര്‍ഭത്തില്‍ ദുര്യോധനന്‍ പറഞ്ഞിട്ടുള്ളവയാണ്. മനഃസംയമനം സാധിച്ചിട്ടില്ലാത്ത ഏതൊരു വ്യക്തിയുടെയും അനുഭവം ഇതില്‍ നിന്ന് വ്യത്യസ്തമല്ല, അന്നും ഇന്നും എന്നും അത് അങ്ങനെ വരുവാനേ സാധ്യതയുള്ളൂ. അതുകൊണ്ട് തന്നെ വയോവൃദ്ധനും, ജ്ഞാനവൃദ്ധനുമായ ധൃതരാഷ്ട്രരും വിദുരരുടെ അമൃതതുല്യമായ ഉപദേശം കേട്ടിട്ടും പുത്രമോഹം മൂലം അതുള്‍ക്കൊള്ളുന്നതില്‍ പരാജയപ്പെടുകയാണുണ്ടായത്. ലോകത്തിന്റെ ഈ വിചിത്ര സ്വഭാവം കണ്ട് ആശ്ചര്യം തോന്നിയേക്കാം. ഭഗവത് പ്രിയം ധർമ്മത്തിൽ അധിഷ്ഠിതമാണ്. സുഖഭോഗങ്ങളും, അർത്ഥവും ധർമ്മത്തിൽ നിന്നുമാണ് സിദ്ധിക്കുന്നത്. ഓരോ മനുഷ്യനും അറിഞ്ഞിരിക്കേണ്ട കാര്യമാണിത്. 🙏🙏🙏
[25/09, 14:57] Reghu SANATHANA: വലതു മൂക്കിലൂടെ ശ്വാസം ഒഴുകുമ്പോള്‍ അതിനെ പകല്‍, എന്നും സൂര്യനെന്നും പിംഗളയെന്നും വിളിക്കും. ഇടതിനെ രാത്രിയെന്നും ചന്ദ്രനെന്നും ഇഡയെന്നും വിളിക്കും. അവ രണ്ടും ഒരു പോലെയായാല്‍ സുഷുമ്‌നയാകും. ചന്ദ്ര സൂര്യ സഞ്ചാരത്തില്‍ ചിത്തസ്ഥൈര്യമുണ്ടാവില്ല. മധ്യത്തിലാകുമ്പോള്‍ ചിത്തം സ്ഥിരമാവും. പകല്‍ എന്നാല്‍ ഇവിടെ അര്‍ഥം വലത്തെ മൂക്കില്‍ ശ്വാസം ഒഴുകുമ്പോള്‍ എന്നാണ്. രാത്രി എന്നാല്‍ ഇടതു മൂക്കിലെ പ്രവാഹവും. ആ സമയങ്ങളില്‍ പാടില്ല. രണ്ടിലും ഒഴുകുമ്പോള്‍ സുഷുമ്‌നയിലാണ്. അതാണ് വേണ്ടത്.
*College of Yoga*
https://www.keralayoga.org

No comments:
Post a Comment