[25/09, 22:31] Reghu SANATHANA: ✍ *സത്യം!പരം!ധീമഹി! - ഭാഗവതകഥാമൃതം* ✍
_കൊല്ലവർഷം 1195 കന്നി 09 (25/09/2019) ബുധൻ_
*അധ്യായം 23,ഭാഗം 4- വാമനാവതാരം*
⚜⚜⚜⚜⚜⚜⚜⚜⚜⚜
*ഓം നമോ ഭഗവതേ വാസുദേവായ...*
🚩🚩🚩🚩🚩
*സകലരും നോക്കിനിൽക്കെ ഭഗവാൻ ഒരാറേഴുവയസ്സുപ്രായം തോന്നിയ്ക്കുന്ന ഒരുണ്ണിയുടെ രൂപം സ്വീകരിച്ചു. മഹർഷിമാർക്ക് തോന്നി, ഉപനയനത്തിന് പറ്റിയ പ്രായം. പിന്നെ ഭഗവാന്റെ ഉപനയനം വളരെപെട്ടെന്ന് അവിടെ കേമമായി നടന്നു. സാക്ഷാത് സൂര്യദേവൻ തന്നെ വന്ന് അവിടുത്തേക്ക് ഗായത്രി ഉപദേശിച്ചുകൊടുത്തു. കശ്യപൻ ഉണ്ണിയെ മേഖല അണിയിച്ചു. ഭൂമീദേവി കൃഷ്ണാജനം സമ്മാനിച്ചു. ദേവാചാര്യൻ ബൃഹസ്പതിയാണ് അവിടുത്തെ യജ്ഞോപവീതം - പൂണൂൽ - അണിയിച്ചത്. വൈശ്രവണൻ അവിടുത്തേക്ക് ഒരു പൊന്നുരുളി സമ്മാനിച്ചു. സപ്തർഷിമാരും ചന്ദ്രനും പുല്ലും ചമതയും കൊടുത്തു. അമ്മ ഉണ്ണിയ്ക്കാവശ്യമായ കൗപീനങ്ങൾ സമ്മാനിച്ചു. അന്നപൂർണയായ ജഗത്ജനനി പാർവതീദേവിയാണ് ഭഗവാന്റെ പൊന്നുരുളിയിൽ ആദ്യമായി നാലുപിടി ഉണക്കലരി കൊടുത്തത്. ചമതയിടൽ കഴിഞ്ഞ് ഉണ്ണി നോക്കിയപ്പോൾ ആരേയും കാണാനില്ല. അച്ഛനും അമ്മയും കൂടി പടിക്കൽ എത്തിയിരിക്കുന്നു. "ഉണ്ണീ! ഞങ്ങളിപ്പോൾ വരാം,ട്ടോ! ഒറ്റക്കിരിക്കാൻ ബുദ്ധിമുട്ടാവില്ലല്ലോ?" "എങ്ങടാ പോണേ നിങ്ങൾ?" "ആ മഹാബലിയുടെ അവിടെ ഇന്നൊന്നു ചെല്ലേണ്ടതാണ്. അവിടെ അതിഗംഭീരമായ ഒരു യാഗം നടക്കുകയാണ്." "ഏത്?" ഭഗവാൻ ഒന്നും അറിയാത്ത മാതിരി! "നർമ്മദ് തീരത്താണ് യാഗം നടക്കുന്നത്. " അവിടേക്ക് ഭഗവാനും പുറപ്പെട്ടു.*
*"തോലും,മേഖലയും, പിരിച്ചമുടിയും, മാറത്തുപൂണുന്ന പൂണൂലും*
*തോലുമിയന്നൊരാ വടുവിനെത്താൻ ആദ്യമായ് കാൺകവേ"*
*മഹാബലി ആവേശത്തോടെ ചെന്ന്, ആ ഉണ്ണിയെ സ്വീകരിച്ചുകൊണ്ടുവന്നിരുത്തി, കാൽകഴുകിച്ചു. അവിടെ ഉണ്ടായിരുന്ന മഹാദേവൻ ഓടിച്ചെന്ന് ഭഗവത്പാദതീർഥം സ്വന്തം ശിരസ്സിലേക്ക് ധാരയായി ഒഴിച്ചു. ബലി ഉണ്ണിയെ തൊഴുതുകൊണ്ട് പറഞ്ഞു; "എന്താ ഉണ്ണീ? മുഖത്തു നോക്കിയാൽ എന്തോ എന്നോട് ചോദിക്കാൻ വന്നപ്പോലുണ്ടല്ലോ! എന്തുവേണമെങ്കിലും ചോദിച്ചോളൂ. ആനക്കുട്ട്യെ വേണോ?കുതിരക്കുട്ട്യെ വേണോ?" കുട്ടികൾക്കിതൊക്കെ രസമാണല്ലോ എന്ന് വിചാരിച്ചാണ്. "ഇനി സമാവർത്തനമൊക്കെ കഴിഞ്ഞാൽ കല്യാണം കഴിയ്ക്കണ്ടേ മിടുക്കന്? അങ്ങയ്ക്ക് പറ്റിയ കുട്ടിയെ ഞാൻ ശരിയാക്കിത്തരാം,ട്ട്വോ. കല്യാണമൊക്കെ കഴിഞ്ഞ് ജീവിക്കാൻ വേണ്ടതിൽ എന്തെങ്കിലും പോരായ്മകളുണ്ടെങ്കിൽ ഞാനേറ്റു. ഉണ്ണിയുടെ എല്ലാ കാര്യങ്ങളും ഞാനേറ്റു. ഇനി ഉണ്ണി വേറൊരാളുടെ മുൻപിൽ ചെന്ന് കൈനീട്ടേണ്ടി വരരുത്. എനിയ്ക്കുണ്ണിയോട് അത്ര വാത്സല്യം തോന്നുന്നു. എന്റെ മകനോട് തോന്നുന്നതിനേക്കാൾ സ്നേഹം എനിക്ക് ഉണ്ണിയോട് തോന്നുന്നു. അതുകൊണ്ട് എന്താണാവശ്യമെന്ന് എന്നോട് പറയൂ"*
*താനുദ്ദേശിച്ചുവന്ന കാര്യം എങ്ങിനെയാണിപ്പോൾ ഇദ്ദേഹത്തിന്റെ മുൻപിൽ നടപ്പാക്കുക? വിചാരിച്ചുവന്ന രീതിയിൽ ഇദ്ദേഹത്തിന്റെ കയ്യിൽനിന്നും എല്ലാം തട്ടിയെടുക്കാൻ വയ്യെന്നു ഭഗവാനുതോന്നി. എന്തെങ്കിലുമൊന്ന് ചോദിച്ചുവാങ്ങിയില്ലെങ്കിൽ അതും അലോഗ്യമാകും. ഒന്നും തനിക്ക് ആവശ്യവുമില്ല. അകാമഃ സർവകാമോവാ-ഏത് രീതിയിൽ വേണമെങ്കിലും അവിടുത്തെ വിശേഷിപ്പിക്കാം.*
♥♥♥
*സർവത്ര ഗോവിന്ദനാമ സങ്കീർത്തനം.. ഗോവിന്ദാ... ഹരി ഗോവിന്ദാ..*
💙💙💙
*ഉണ്ണികൃഷ്ണൻ കൈതാരം*
© *സദ്ഗമയ സത്സംഗവേദി*
*തുടരും....*
[25/09, 22:31] Reghu SANATHANA: *സനാതനം 31*
🌻🌸🌻🌸🌻🌸🌻🌸🌻🌸
*സാംഖ്യദർശനം*
*"ലോകം കണ്ടിട്ടുള്ള ഏററവും മഹാനായ മനഃശ്ശാത്രജ്ഞൻ കപിലമഹർഷിയാണ്. കപിലനോട് കടപ്പെട്ടിട്ടില്ലാത്ത ഒരു ദർശനവും ഇന്ന് ലോകത്തിലില്ല" സ്വാമി വിവേകാനന്ദന്റെ വാക്കുകളാണിവ.*
*ഒരു സിദ്ധാന്തം അഥവാ ദർശനം എന്ന നിലയിൽ സാംഖ്യം ആദ്യമായി അവതരിപ്പിച്ചത് കപില മഹർഷിയാണ്. കൃസ്തുവർഷം ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഈശ്വരകൃഷ്ണ എന്ന പണ്ഡിതനാണ് സാംഖ്യകാരിക എന്ന പേരിൽ സാംഖ്യദർശനം ക്രോഡീകരിച്ച് എഴുതിയത്. സാംഖ്യം എന്നതിന് സംഖ്യകളെ സംബന്ധിച്ചത് എന്നും യുക്തിസഹമായത് എന്നൊക്കെ അർത്ഥമുണ്ട്.*
*നാം കാണുന്ന ഈ പ്രപഞ്ചത്തിന്റെ സൃഷ്ട്ടിക്ക് ഉപയോഗിച്ചിട്ടുള്ള അസംസ്കൃത പദാർത്ഥങ്ങൾ അഥവാ അടിസ്ഥാനമൂലകങ്ങൾ ഇരുപത്തഞ്ചാണെന്ന് സാംഖ്യം സമർത്ഥിക്കുന്നു. അവ ഏതൊക്കെയാണെന്ന് താഴെപ്പറയുന്നു.*
*പഞ്ചഭൂതങ്ങൾ അഞ്ച്. ഭൂമി, ജലം, അഗ്നി, വായു, ആകാശം.*
*പഞ്ചഭൂത തന്മാത്രകൾ അഞ്ച്. ഗന്ധം, രസം, രൂപം, സ്പർശം, ശബ്ദം.*
*ഇന്ദ്രിയങ്ങൾ അഥവാ ഗ്രഹണശക്തികൾ അഞ്ച്. ഘ്രാണം, രുചി, ദർശനം, സ്പർശനം, കേൾവി.*
*കർമ്മേന്ദ്രിയങ്ങൾ അഞ്ച്. പാണി (കൈകൾ), പാദം (കാലുകൾ), വായ, വിസർജ്ജനേന്ദ്രിയം, ജനനേന്ദ്രിയം.*
*മനസ്സ്, ബുദ്ധി, അഹങ്കാരം.*
*സൃഷ്ടിക്ക് കാരണഭൂതമായ തത്ത്വം. പ്രകൃതി*
*ശുദ്ധവും പരമവുമായ പ്രജ്ഞാനം. പുരുഷൻ.*
*സാംഖ്യദർശന പ്രകാരം നമ്മുടെ യാഥാർത്ഥ്യത്തിന് രണ്ട് അടിസ്ഥാന ഘടകങ്ങളുണ്ട്. പ്രകൃതിയും പുരുഷനും. പ്രകൃതിയാണ് ഭൗതികമായ ഈ ലോകത്തിന് നിദാനം. പദാർത്ഥവും ഊർജ്ജവും ആയി ബന്ധപ്പെട്ട സർവ്വ അനുഭവങ്ങൾക്കും കാരണ ഹേതുവാണ് പ്രകൃതി. നമ്മുടെ സുഖവും, ദുഃഖവും, വേദനയും, കോപവും, സങ്കടവും, സന്തോഷവുമെല്ലാം ഉണ്ടാകുന്നത് പ്രകൃതി എന്ന പ്രതിഭാസത്തിൽ ഗുണങ്ങൾ ഏറ്റക്കുറച്ചിലുകൾ ഉണ്ടാക്കുമ്പോഴാണ്. പുരുഷനാകട്ടെ കാഴ്ചക്കാരനും, ദൃഷ്ടാവും, മൂകസാക്ഷി യും ഒക്കെയായ നിർമ്മലമായ പ്രജ്ഞാനമാണ്. സ്വയം ഒരു മാറ്റവുമില്ലാതെ പ്രകൃതിയെയും അതിൽനിന്ന് ഉരുത്തിരിയുന്ന സർവ്വതിനേയും മൂകമായി നോക്കി കാണുന്ന സാക്ഷി. പ്രകൃതിയും പുരുഷനും ചേർന്ന് മുൻപറഞ്ഞ അസംസ്കൃതവസ്തുക്കൾ കൊണ്ട് പ്രപഞ്ചസൃഷ്ടി നടത്തുന്നു.*
*ഭാരതീയ തത്വ ചിന്താശാഖയായ ദർശനങ്ങളിലെ വളരെ പ്രാധാന്യമർഹിക്കുന്ന ഒരു ദർശന ശാഖയാണു സാംഖ്യ ദർശനം. സ്വർഗ്ഗ സമ്പാദനമല്ല മനുഷ്യന്റെ ജീവിത ലക്ഷ്യം. ആത്യന്തികമായ ദുഖ നിവൃത്തിയാണു സാംഖ്യ ദർശനത്തിൽ കപില മഹർഷി ജീവിത ലക്ഷ്യമായി സിദ്ധാന്തിക്കുന്നത്. ദുഖത്തിന്റെ കാരണം, അതിന്റെ നിവൃത്തിക്കുള്ള ഉപായങ്ങൾ എന്നിവയും കപില മഹർഷി സാംഖ്യ ദർശ്ശനത്തിലൂടെ മുന്നോട്ട് വയ്ക്കുന്നുണ്ട്.*
*തുടരും.......*
*©സദ്ഗമയ സത്സംഗവേദി*
🕉🕉🕉
190925
[25/09, 23:02] +91 99610 02135: ⚜ *2019 സെപ്റ്റംബർ 26 വ്യാഴാഴ്ച പ്രദോഷവ്രതം*⚜
*ഗുരുവായൂർ മകം ശ്രാദ്ധം കൂടിയാണ് അന്ന്*.
*സന്ധ്യയ്ക്ക് ത്രയോദശി തിഥി വരുന്ന ദിവസമാണ് പ്രദോഷമായി കണക്കാക്കുന്നത്. പ്രദോഷം മാസത്തില്‍ രണ്ടെണ്ണം ഉണ്ട്, കറുത്തപക്ഷത്തിലേതും വെളുത്തപക്ഷത്തിലേതും. രണ്ടു പ്രദോഷവും വ്രതം അനുഷ്ഠിക്കാറുണ്ട്*. *പുണ്യക്രിയകള്‍ക്ക് ഏറ്റവും ഉത്തമമായ ദിവസമാണ് പ്രദോഷം. പ്രദോഷസന്ധ്യാ സമയത്ത്, കൈലാസത്തില്‍ ആനത്തോലുടുത്ത മഹാദേവന്‍, മഹാദേവിയെ രത്‌നപീഠത്തിലിരുത്തി ദേവിയുടെ മുന്‍പില്‍ ആനന്ദ നടനം ആടും*.
''കൈലാസശൈലഭവനേ ത്രിജഗജ്ജനിത്രിം ഗൗരിം നിവേശ്യ കനകാചിത രത്‌നപീഠേ! നൃത്തം വിധാതുമഭിവാഞ്ചത ശൂലപാണൗ ദേവാഃ പ്രദോഷ സമയേനു ഭജന്തി സര്‍വ്വേ!!'' ''വാഗ്‌ദേവീ ധൃതവല്ലകീ ശതമഖോ വേണും ദധത് പത്മജഃ താലോന്നിദ്രകരാ രമാഭഗവതീ ഗേയപ്രയോഗാന്വിതാ! വിഷ്ണുസാന്ദ്രമൃദംഗവാദനപടുര്‍ദേവാഃ സമന്താത്സ്ഥിതാഃ സേവന്തേ തമനു പ്രദോഷസമയേ ദേവം മൃഡാനീപതിം!!'' ''ഗന്ധര്‍വയക്ഷപതഗോരഗ സിദ്ധസാധ്യ- വിദ്യാധരാമരവരാപ്‌സരാം ഗണാശ്ച! യേളന്യേ ത്രിലോകനിലയാഃ സഹഭൂതാവര്‍ഗാഃ പ്രാപ്‌തേ പ്രദോഷസമയേ ഹരപാര്‍ശ്വസംസ്ഥാ!''
*ആ പുണ്യവേളയില്‍ വാണീഭഗവതി വീണ വായിക്കുന്നു. ബ്രഹ്മാവ് താളം പിടിക്കുന്നു. ദേവേന്ദ്രന്‍ പുല്ലാങ്കുഴല്‍ ഊതുന്നു. മഹാലക്ഷ്മി ഗീതം ആലപിക്കുന്നു. മഹാവിഷ്ണു മൃദംഗം വായിക്കുന്നു. നന്ദിയും ഭൃംഗിയും നടനം ചെയ്യുന്നു. സ്തുതിപാഠകന്മാര്‍ സ്തുതിഗീതം ആലപിക്കുന്നു. ഗന്ധര്‍വയക്ഷ കിന്നരന്മാര്‍, അപ്‌സരസുകള്‍ എല്ലാവരും ഭഗവാനെ സേവിച്ചു നില്‍ക്കുന്നു. അങ്ങനെ പ്രദോഷസന്ധ്യാ സമയത്ത് കൈലാസത്തില്‍ എല്ലാ ദേവീദേവന്മാരുടെയും സാന്നിധ്യമുണ്ട്. പ്രദോഷ സന്ധ്യാവേളയില്‍ ഭഗവാനെ പ്രാര്‍ത്ഥിച്ചാല്‍ അത്യധികം സന്തോഷവതിയായ ജഗജ്ജനനിയുടെയും മഹാദേവന്റെയും മറ്റെല്ലാ ദേവീദേവന്മാരുടെയും അനുഗ്രഹം ലഭിക്കും*. *പ്രദോഷവ്രതം ഉപവാസമായി ആണ് അനുഷ്ഠിക്കേണ്ടത്. പ്രദോഷവ്രതത്തിന് തലേന്ന് ഒരിക്കല്‍ എടുക്കണം. പ്രദോഷ ദിവസം രാവിലെ കുളിച്ച് ദേഹശുദ്ധിയും മനഃശുദ്ധിയും വരുത്തി ശിവക്ഷേത്രദര്‍ശനം നടത്തണം. വൈകുന്നേരം കുളിച്ച് ശുദ്ധിയായി പ്രദോഷപൂജയുള്ള ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തണം. പ്രദോഷ സ്‌തോത്രങ്ങള്‍, പ്രദോഷ കീര്‍ത്തനം*
*(ശങ്കരധ്യാനപ്രകാരം....) ഇവ ജപിച്ച് ഭഗവാനെയും ദേവിയെയും പ്രാര്‍ത്ഥിക്കുക. പ്രദോഷവിധിയും മഹിമയും പുണ്യവും ഫലപ്രാപ്തിയും വിളിച്ചോതുന്ന കീര്‍ത്തനമാണ് ഈ പഴയ കീര്‍ത്തനം. ശംഭു പ്രസാദമുണ്ടായാല്‍ മറ്റെന്താണ് വേണ്ടത്. പ്രദോഷവ്രതം അനുഷ്ഠിക്കുന്നവര്‍ ഏതെങ്കിലും ദാനം നടത്തണം*.
🌹 *പ്രദോഷസ്തോത്രാഷ്ടകം*🌹
*സത്യം ബ്രഹ്മിവി മി* *പരലോകഹിതം ബ്രഹ്മിവി മി* *സാരം* *ബ്രവീമ്യുപനിഷദ്ധ്രുദയം ബ്രവീമി* *സംസാരമുല്ബണമസാരമവാപ്യ ജന്തോഃ* *സാരോഽയമീശ്വരപദാംബുരുഹസ്യ സേവായേ* *നാര്ചയന്തി ഗിരിശം സമയേ* *പ്രദോഷേ യേ* *നാര്ചിതം ശിവമപി* *പ്രണമന്തി ചാന്യേ* *ഏതത്കഥാം* *ശ്രുതിപുടൈര്ന പിബന്തി* *മൂഢാസ്തേ ജന്മജന്മസു* *ഭവന്തി നരാ ദരിദ്രാഃ യേ* *വൈ പ്രദോഷസമയേ* *പരമേശ്വരസ്യ* *കുര്വന്ത്യനന്യമനസോംഽഘ്രിസരോജപൂജാം*
*നിത്യം പ്രവൃദ്ധധനധാന്യകളത്ര* *പുത്രസൗഭാഗ്യസംപദധികാസ്ത* *ഇഹൈവ ലോകേ* *കൈലാസശൈലഭുവനേ* *ത്രിജഗജ്ജനിത്രീം ഗൗരീം നിവേശ്യ* *കനകാചിതരത്നപീഠേ നൃത്യം* *വിധാതുമമിവാഞ്ചതി* *ശൂലപാണൗ ദേവാഃ* *പ്രദോഷസമയേ നു ഭജന്തി* *സര്വേ വാഗ്ദേവീ* *ധൃതവല്ലകീ ശതമുഖോ* *വേണും* *ദധത്പദ്മജസ്താലോന്നിദ്ര കരോ രമാ ഭഗവതീ* *ഗേയപ്രയോഗാന്വിതാ വിഷ്ണുഃ* *സാന്ദ്രമൠദങ്ഗവാദനപടുര്ദേവാഃ സമന്താത്സ്ഥിതാഃ* *സേവന്തേ തമനു പ്രദോഷസമയേ ദേവം* *മൃഡാനീപതിം ഗന്ധര്വയക്ഷപതഗോരഗസിദ്ധ സാധ്യാവിദ്യാധരാമരവരാപ്സരസാം* *ഗണാംശ്ച യേഽന്യേ ത്രിലോകനിലയാഃ* *സഹഭൂതവര്ഗാഃ പ്രാപ്തേ പ്രദോഷസമയേ* *ഹരപാര്ശ്വസംസ്ഥാഃ അതഃ* *പ്രദോഷേ ശിവ ഏക ഏവ പൂജ്യോഽഥ നാന്യേ* *ഹരിപദ്മജാദ്യാഃ തസ്മിന്മഹേശേ* *വിധിനേജ്യമാനേ സര്വേ* *പ്രസീദന്തി സുരാധിനാഥാഃ* *ഏഷ തേ തനയഃ പൂര്വജന്മനി* *ബ്രാഹ്മണോത്തമഃ* *പ്രതിഗ്രഹൈര്വയോ നിന്യേ ന ദാനാദ്യൈഃ സുകര്മഭിഃ* *അതോ ദാരിദ്ര്യമാപന്നഃ* *പുത്രസ്തേ ദ്വിജഭാമിനി* *തദ്ദോഷപരിഹാരാര്ഥം* *ശരണം യാതു ശങ്കരം |൯* *ഇതി ശ്രീസ്കാന്ദോക്തം* *പ്രദോഷസ്തോത്രാഷ്ടകം സംപൂര്ണം*
---------------=========---------------
*വ്രതം എടുക്കുന്നവരും വിശ്വാസമുള്ളവരും നിരവധിയാണ്. എന്നാല്‍ ഓരോ വ്രതത്തിനും ഓരോ തരത്തിലുള്ള ഫലങ്ങളാണ് ലഭിക്കുന്നത്. ഓരോ വ്രതത്തിനും ഓരോ തരത്തിലാണ് വ്രതനിഷ്ഠകളും ചര്യകളും. അതുകൊണ്ട് തന്നെ എങ്ങനെ വ്രതമെടുക്കണം എന്നത് കൃത്യമായി അറിഞ്ഞിരിക്കണം. ശിവഭഗവാനെ പ്രീതിപ്പെടുത്തുന്നതിനും ആഗ്രഹസാഫല്യത്തിനും വേണ്ടി എടുക്കുന്ന വ്രതങ്ങളില്‍ പ്രധാനപ്പെട്ടതാണ് പ്രദോഷ വ്രതം*.
*ശിവപ്രീതിക്കായി ഭക്തര്‍ എടുക്കുന്ന വ്രതങ്ങളില്‍ ഒന്നാണ് പ്രദോഷ വ്രതം. എന്നാല്‍ പലപ്പോഴും പലര്‍ക്കും പ്രദോഷവ്രതത്തെക്കുറിച്ചുള്ള കേട്ടറിവ് മാത്രമേ ഉണ്ടാവുകയുള്ളൂ. എന്നാല്‍ എങ്ങനെ വ്രതം എടുക്കണം എന്നത് പലര്‍ക്കും അറിവുള്ള കാര്യമല്ല*.
*പ്രദോഷ വ്രതം അനുഷ്ഠിച്ചാല്‍ അത് സന്താനസൗഭാഗ്യം, ദാരിദ്ര്യത്തിന് അറുതി, ആഗ്രഹപൂര്‍ത്തീകരണം, ഐശ്വര്യം എന്നിവ ഉണ്ടാവുന്നു. പരമശിവന്റെ അനുഗ്രഹത്തിനായി ഭക്തര്‍ എടുക്കുന്ന വ്രതമാണ് ഇത്. ദോഷത്തെ പൂര്‍ണമായും അകറ്റുക എന്നത് തന്നെയാണ് പ്രദോഷവ്രതത്തിന്റെ ഫലം. പ്രദോഷം മാസത്തില്‍ രണ്ട് തവണയാണ് വരുന്നത്. എന്നാല്‍ കറുത്ത പക്ഷത്തിലെ പ്രദോഷത്തിനാണ് ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടത്. പ്രദോഷവ്രതം*.
*ദാരിദ്ര്യദുഖത്തിനും, ശത്രുനാശത്തിനും, സന്താനലബ്ധിക്കും, ഐശ്വര്യത്തിനും വേണ്ടിയാണ് പ്രദോഷ വ്രതം നോല്‍ക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ ഒരിക്കലും വ്രതം നോല്‍ക്കരുത്. വിശ്വാസത്തോടെ മാത്രമേ വ്രതം എടുക്കാന്‍ പാടുകയുള്ളൂ. ഇതാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. കാരണം വിശ്വാസമില്ലാതെ ഇത് നടക്കുമോ എന്ന് അറിയാന്‍ വേണ്ടി ആരും ഇത്തരം വ്രതങ്ങള്‍ എടുക്കരുത്*.
*തലേദിവസത്തോടെ തന്നെ വ്രതം ആരംഭിക്കണം. തലേ ദിവസം ഒരിക്കലൂണ് നടത്തി അടുത്ത ദിവസം രാവിലെ എഴുന്നേറ്റ് കുളിച്ച് നല്ല വസ്ത്രം ധരിച്ച് ഭസ്മം ധരിച്ച് ശിവക്ഷേത്ര ദര്‍ശനം നടക്കുക. ഉപവാസമാണ് ഏറ്റവും പ്രധാനപ്പെട്ടത്. ഉപവാസത്തോടൊപ്പം പഞ്ചാക്ഷരി മന്ത്രം ജപിക്കുകയും വേണം. വൈകിട്ടോടെ കുളി കഴിഞ്ഞ് വീണ്ടും ശിവക്ഷേത്ര ദര്‍ശനം നടത്തുക. ശിവന് കൂവളമാല ചാര്‍ത്തി വൈകിട്ടോടെ പാരണ വീടി വ്രതത്തിന് സമാപനം കുറിക്കാവുന്നതാണ്*.
*നമ്മള്‍ ചെയ്ത പാപങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് പ്രദോഷ വ്രതം സഹായകമാവുന്നു. ശിവനും പാര്‍വ്വതിയും ഏറ്റവും സന്തോഷത്തോടെ ഇരിക്കുന്ന സന്ധ്യാണ് പ്രദോഷം. അതുകൊണ്ട് തന്നെ ഇഷ്ടകാര്യസിദ്ധി പ്രദോഷ വ്രതത്തിലൂടെ നടക്കുന്നു*.
*പലരുടേയും ശീലങ്ങളുടേയും ഭാഗമാണ് പലപ്പോഴും വെറ്റില മുറുക്ക്. എന്നാല്‍ പ്രദോഷത്തിന്റെ ദിവസം വെറ്റില മുറുക്കും തേച്ചു കുളിയും ഒഴിവാക്കണം. ഇതെല്ലാം പ്രദോഷ വ്രതത്തിന്റെ ചിട്ടകള്‍ ആണ്. പഞ്ചാക്ഷരീ മന്ത്രം മുടങ്ങാതെ ചൊല്ലാന്‍ ശ്രദ്ധിക്കണം. ശിവാനുഗ്രഹം ലഭിച്ചാല്‍ അത് ഏറ്റവും മികച്ചതാണ്. പ്രദോഷ വ്രതത്തിന് തുല്യമായി മറ്റൊരു വ്രതം ഇല്ല എന്ന് തന്നെ പറയാം*.
*കാരിക്കോട്ടമ്മ*
[26/09, 00:27] +91 95622 09287: ശ്രീ മഹാഭാരതം 350
കരിമ്പിൽ രാധാകൃഷ്ണൻ
മൂന്നാം ദിവസത്തെ യുദ്ധം
അടുത്ത ദിവസം പ്രഭാതമാകുന്നതേയുള്ളു. യുദ്ധത്തിനു തയ്യാറാവാൻ സർവ്വ സൈന്യാധിപനായ ഭീഷ്മർ കൗരവ പടയോട് കല്പിച്ചു. തങ്ങളുടെ വിജയത്തിനു വേണ്ടി ഭീഷ്മർ ഇത്തവണ ഗരുഡ വ്യൂഹമാണ് നിർമ്മിച്ചത്. ഗരുഡ വ്യൂ ഹത്തിൽ ചുണ്ടിന്റെ സ്ഥാനത്ത് ഭീഷ്മർ തന്നെ നിലയുറപ്പിച്ചു.
കൃപരും അശ്വത്ഥാമാവും ഗരുഡ വ്യൂഹത്തിന്റെ മൂർദ്ധാവായി നിന്നപ്പോൾ ദ്രോണനും കൃതവർമ്മാവും അതിന്റെ കണ്ണുകളായി. ഭഗദത്തനും ശല്യരും തൃഗർത്തന്മാരും ഗരുഡന്റ കഴുത്തായപ്പോൾ അതിന്റെ പുറത്ത് ദുര്യോധനൻ സഹോദരന്മാരോടൊത്ത് നിന്നു. ശേഷിച്ച കലിംഗന്മാരും മാഗധന്മാരും വ്യൂഹത്തിന്റെ വലതു ചിറകായപ്പോൾ ഇടതുപക്ഷത്തിനായി പടച്ചട്ടയണിഞ്ഞത് കാരുഷന്മാരും ശേഷിച്ച രാജാക്കന്മാരുമാണ്.
ഗംഗാത്മജൻ ഇങ്ങനെ ഗരുഡ വ്യൂഹം ചമച്ചതു കണ്ട പാണ്ഡവർ അർദ്ധ ചന്ദ്രവ്യൂഹമെന്ന മനുഷ്യക്കോട്ട തന്നെ സൃഷ്ടിച്ചു. ചന്ദ്രവ്യൂഹത്തിന്റെ വലത്തുഭാഗത്തായി ഭീമൻ നിലയുറപ്പിച്ചു. വിരാടനും ദ്രുപദനും ഭീമന്റെ തൊട്ടു പിന്നിൽ നിന്നു. അവർക്കു പിന്നിലായി മഹാപരാക്രമിയായ നീലൻ നിലക്കൊണ്ടു. ധൃഷ്ടദ്യുമ്നനും പാഞ്ചാലപ്പടയും വ്യൂ ഹത്തിനു മദ്ധ്യത്തിലായി നിന്നു. അവർക്ക് അടുത്തായി ആനപ്പടയോടൊപ്പം ഇരാവാനും അഭിമന്യുവും നിന്നു. ഇടതു വശത്തായി അർജ്ജുനനും ഭീമന്റെ പുത്രന്മാരും ആയുധപാണികളായി തയ്യാറായി.
മഹാരഥന്മാർ ശംഖു വിളിച്ചതോടെ യുദ്ധം ആരംഭിച്ചു തേരുകൾ തേരുകളോടും കുതിരകൾ കുതിരകളോടും കാലാൾ കാലാളിനോടും പരസ്പരം പൊരുതി. ഏറെ നേരം പടവെട്ടിയിട്ടും രണ്ടു വ്യൂ ഹങ്ങളും പിളർന്നില്ല.
കരുത്തനായ ഒരുവൻ ആനത്തലയിൽ ചാടിക്കയറി ആനപ്പുറത്തിരിക്കുന്നവന്റെ തല വെട്ടിയെറിഞ്ഞു. അനേകം പേർ കൊമ്പന്മാരുടെ കൊമ്പുകളേറ്റ് നെഞ്ചുപിളർന്ന് കാലപുരി പൂകി.പ്രാസം, ഗദ, കമ്പനം, വേല്, തോട്ടി, കണവം, ശരങ്ങൾ, തോമരം, പരിഘങ്ങൾ മുതലായ ആയുധങ്ങളും കമ്പളങ്ങൾ മുതൽ വീരാളിപ്പട്ടു വരെയുള്ള വസ്ത്രങ്ങളും പടക്കളത്തിൽ ചിതറിക്കിടക്കുകയാൽ അലങ്കരിച്ച സ്ഥലം പോലെ അവിടം തോന്നിച്ചു .
ആനകളും കുതിരകളും പടയാളി കളും ചത്തു ചിതറിക്കിടക്കുകയാൽ രക്തത്തിൽ കുഴഞ്ഞ് പടക്കളം ആർക്കും പ്രവേശിക്കാൻ കഴിയാത്ത പോലെ കിടന്നിരുന്നു. കബന്ധങ്ങൾ എഴുന്നേറ്റ് ഓടുന്നതും പന്തടിച്ച പോലെ തലകൾ ഉരുണ്ടു കളിക്കുന്നതും കാഴ്ചക്കാരിൽ ഭീതി ഉണർത്തി. ആക്രന്ദനങ്ങളും ആക്രോശങ്ങളും നീണ്ട നിലവിളികളും അമർത്തിയ കരച്ചിലുകളും കൊണ്ട് കുരുക്ഷേത്രഭൂമി അത്യന്തം ഭീകരമായി തോന്നിച്ചു
തുടരും

No comments:
Post a Comment