Thursday, September 26, 2019

ഭഗവദ് ഗീതാ -സാംഖ്യയോഗം - പ്രഭാഷണം -  188
നമുക്ക് ആശ്രയസ്ഥാനമായിട്ട് സർവ്വശക്തനും സർവ്വജ്ഞനും സർവ്വാന്തര്യാമിയുമായിട്ട് ഒരു മഹാശക്തി ഉണ്ടെന്ന് അറിയുമ്പോൾ തന്നെ ഭയം പോവില്ലെ. പിന്നെയും മറക്കുമ്പോൾ വരും ഭയം അതാണ് സ്വല്പം എന്ന് പറഞ്ഞതേ. എപ്പൊപ്പൊ ഓർമ്മയുണ്ടോ അപ്പൊഴൊക്കെ ഭയം പോയി. മറന്നു പോവുമ്പോഴൊക്കെ പേടി വീണ്ടും വരും. ഈ ലോകത്തില് നമ്മള് പ്രവൃത്തിക്കണം നമ്മള് ജീവിക്കണം എല്ലാവരും അങ്ങനെയാണല്ലോ ലോകം എന്നു വച്ചാൽ collective mutual hypnotism ആണ്. ഞാൻ നിങ്ങളെ പറഞ്ഞ് ഹിപ്നോട്ടീസ് ചെയ്യും ഞാൻ നിങ്ങളെ പറയും. അയ്യോ പഠിച്ചില്ലെങ്കിൽ നിങ്ങൾക്ക് ആരുണ്ട്? ചെറിയ കുട്ടി ആയിരിക്കുമ്പോൾ തുടങ്ങും .കുട്ടിയുടെ അടുത്ത് നല്ല കാര്യം മുത്തശ്ശി മുത്തശ്ശന്മാർ പോലും പറയില്ല. കുട്ടിയുടെ അടുത്ത് പറയും നല്ലവണ്ണം പഠിച്ച് നിറച്ച്  സമ്പാദിക്കണം. കുട്ടി നമസ്കരിച്ചാൽ ആദ്യത്തെ അനുഗ്രഹാ നിറയെ കാശ് സമ്പാദിക്കണം.കുട്ടി വിചാരിക്കും ഇതാണ് ജീവിതത്തിന്റെ ലക്ഷ്യം. അന്നു മുതൽ തുടങ്ങി. ആരാ പറയണത് കുട്ടിയോട് ഭഗവാനെ ആശ്രയിക്കൂ എന്നോ ഭക്തി ജ്ഞാനങ്ങൾ വളരണം ന്നോ ആരു പറയുണൂ. എറണാംകുളം പട്ടണം ഒക്കെ അമേരിക്കയെ കടത്തിവെട്ടിയ പോലെ ആയിരിക്കുണൂ. ഒന്ന്  നടന്നിട്ട് വരുമ്പോൾ പേടി തോന്നുണൂ. ഒക്കെ വളരെ മോഡേണൈസ് ആയിരിക്കുണൂ. ജീവിതത്തിൽ നമ്മൾ സ്വീകരിച്ച ലക്ഷ്യം തന്നെ അനിത്യമാണെങ്കിൽ ജീവിതം എങ്ങിനെ നിത്യമാവും? എങ്ങനെ സുഖം തരും? എങ്ങനെ ശാന്തി തരും? അനിത്യമായ ഒരു ലക്ഷ്യത്തിനെ വച്ചു കൊണ്ട് ജീവിതത്തിൽ ശാശ്വതമായ സുഖം കണ്ടെത്താനും പറ്റില്ല ഇവിടെ അങ്കട് സുഖിക്കാനും പറ്റില്ല. എല്ലാവരും ചെറിയ ചെറിയ ലക്ഷ്യം ആണൈ അതു കൊണ്ട് എന്താ കുടുംബ ജീവിതം ഒക്കെ അത്യന്തം തകരാറ് . സന്യാസവും ആത്മജ്ഞാനവും സാക്ഷാത്ക്കാരവും ഒക്കെ പോട്ടെ.സാധാരണ കുടുംബ ജീവിതം കല്യാണം ഒക്കെ ഇപ്പൊ ഇഷ്ടം പോലെ ആണ് കല്യാണം കല്യാണം കഴിച്ചിട്ട് ഇവര് സൗഖ്യമായിട്ട് ഇരുന്നാൽ വേണ്ടില്ല കുടുംബ ജീവിതം ഒക്കെ അത്യന്തം തകരാർ എത്ര ഡൈവേർ ഴ് സാ ബ്രാഹ്മണരുടെ ഇടയിൽ തന്നെ എത്ര ഡൈവേഴ്സാ. ഒരു കാലത്ത് നമുക്ക് ആലോചിക്കാനെ പറ്റാത്ത കാര്യം ആയിരുന്നു അതിപ്പിങ്ങനെ ഇഷ്ടം പോലെ നടക്കുണൂ. എന്താ ജീവിത ലക്ഷ്യം വളരെ തുച്ഛമായി പോണൂ .സിനിമ ഒക്കെ കണ്ട് ഇതു പോലാണ് ജീവിതം എന്നു ധരിച്ചാൽ എന്തു ചെയ്യാൻ പറ്റും? സിനിമ ഒക്കെ കണ്ടിട്ട് ഇതുപോലെ ഞങ്ങൾക്കും ജീവിക്കാൻ പറ്റും എന്നു പറഞ്ഞിട്ട് എത്ര കാലം തൂണിന് ചുറ്റും ഓടിക്കൊണ്ടിരിക്കാൻ പറ്റും? എല്ലാ സിനിമയും അതാണ് ഒരു തൂണുണ്ടാവും അല്ലെങ്കിൽ ഒരു മരം ഉണ്ടാവും അതിനു ചുറ്റും ഓടിക്കൊണ്ടിരിക്കും. എത്ര കാലം ഓടാൻ പറ്റും? എത്ര കാലം പാട്ടു പാടാൻ പറ്റും. ഈ പാട്ടു പാടലും ഓടലും തുള്ളലും ഒന്നും അല്ല ജീവിതം.ഇതൊക്കെ ആണ് എന്ന് ധരിച്ച് ബുദ്ധിമാൻമാരായിട്ട് നടക്കുണൂ. ധാരാളം പണം  സമ്പാദിക്കലാണ് ജീവിത ലക്ഷ്യം എന്ന് വിചാരിച്ച് നടക്കുണൂ.
( നൊച്ചൂർ ജി )
Sunil Namboodiri 

No comments: