Tuesday, September 24, 2019

🦚🦚🦚🦚🦚🦚🦚🦚🦚🦚🦚

                *ലീലാകല്പദ്രുമം*

                      അഥവാ

         *ഭാഗവതാദ്ധ്യായ സംഗ്രഹം*

                  ഗ്രന്ഥകർത്താവ്

*വൈശ്രവണത്ത് രാമൻ നമ്പൂതിരി*
🦚🦚🦚🦚🦚🦚🦚🦚🦚🦚🦚

                *തൃതീയ സ്കന്ധം*
             *എട്ടാം അദ്ധ്യായം*
〰〰〰〰〰〰〰〰〰〰〰

         *_മൈത്രേയൻ പറയുവാൻ തുടങ്ങി - "ഭഗവാൻ സംകർഷണൻ സനകാദികളുടെ അടുത്ത് ഉപദേശിച്ച ഭാഗവതം ലോക ക്ഷേമത്തിനായി ഞാൻ അങ്ങേക്ക് ഉപദേശിക്കാം .ആത്മാരാമനായ ഭഗവാൻ ശ്രീസംകർഷണനെ സനകാദികൾ വന്ദിച്ചു ഭഗവന്മഹിമയെപ്പറ്റി ചോദിച്ചു. കരുണാകടാക്ഷത്താൽ അവരെ അനുഗ്രഹിച്ച് അവിടുന്ന് അരുളിചെയ്തു.ലോകങ്ങളെ തമ്മിൽ ലയിപ്പിച്ച് ഏകാർണ്ണവത്തിൽ യോഗ നിദ്രചെയ്തു കൊണ്ടിരിക്കുന്ന ഭഗവാന്റെ നാഭി കമലത്തിൽ നിന്ന് സർവ്വ പ്രപഞ്ചസൃഷ്ടികർത്താവായ ബ്രഹ്മാവ് ആവിർഭവിച്ചു. പത്മജൻ തന്റെ ഉത്പത്തി സ്ഥാനമായ ആ ദിവ്യ പത്മം എവിടെ നിന്നുത്ഭവിച്ചു എന്നറിയാതെ അത് അറിയുവാനുള്ള ജിജ്ഞാസയാൽ നാലുദിക്കുകളിലേക്കും നോക്കിയപ്പോൾ ചതുർമുഖനായിത്തീർന്നു. ചുറ്റുപാടും നോക്കിയിട്ടും ഒന്നും അറിയുവാൻ കഴിഞ്ഞില്ല .യോഗ ശക്തിയാൽ താമര വളയത്തിന്റെ അന്തർഭാഗത്തുള്ള ദ്വാരത്തിലൂടെ അനേകം സംവത്സരം തിരിഞ്ഞു നോക്കി. എന്നിട്ടും ഒരു ഫലമുണ്ടായില്ല. അപ്പോൾ ഭഗവത് കരുണ കൂടാതെ ആർക്കും ഒന്നും സാദ്ധ്യമല്ലെന്നു ബ്രഹ്മാവിന് ബോദ്ധ്യപ്പെട്ടു. അതു കൊണ്ട് മനസ്സിനെ അന്തർമുഖമാക്കി ഭഗവദ്ധ്യാനത്തിൽ നിമഗ്നനായി. അപ്പോൾ അതുവരെ അനേകായിരം സംവത്സരം ശ്രമിച്ചിട്ടും കാണാതിരുന്ന ഭഗവാന്റെ ദിവ്യമംഗള വിഗ്രഹം പത്മജൻ തന്റെ ഹൃദയാന്തർഭാഗത്തു തന്നെ ദർശിച്ചു. മനസ്സ് അന്തർമുഖമാവാതെ എവിടെ തിരഞ്ഞാലും ഭഗവദ്ദർശനം സാദ്ധ്യമല്ലെന്നും അത് അന്തർമുഖ മായാൽ ഭഗവത് കൃപയാൽ ആ ദിവ്യമംഗളദർശനം സർവ്വത്ര സിദ്ധിക്കുമെന്നും ബ്രഹ്മാവറിഞ്ഞു. ഭഗവത് ദർശനജന്യമായ ആനന്ദാതിശയത്താൽ പുളകിതഗാത്രനായി സ്തുതിക്കുവാൻ തുടങ്ങി._*

                   *തുടരും,,,,,✍*

_(3196)_*⚜HHP⚜*
        *_💎💎 താളിയോല💎💎_*
🦚🦚🦚🦚🦚🦚🦚🦚🦚🦚🦚

No comments: