Wednesday, September 25, 2019

[26/09, 07:48] Reghu SANATHANA: വിവേകചൂഡാമണി-34

  സന്യസ്യ സർവ്വകർമ്മാണി
  ഭവബന്ധവിമുക്തയേ
  യത്യതാം പണ്ഡിതൈർധീരൈഃ
  ആത്മാഭ്യാസ ഉപസ്ഥിതൈഃ     

10. വിവേകികളായ പണ്ഡിതന്മാർ കാമ്യകർമ്മങ്ങൾ വെടിഞ്ഞ്, ആത്മാനുഭൂതിക്കുള്ള അഭ്യാസത്തിൽ ഏർപ്പെട്ട്, ജനനമരണരൂപമായ സംസാരസാഗരത്തിൽനിന്ന് മോചനം നേടാൻ പ്രയത്നിക്കട്ടെ.

   ആത്മജ്ഞാനവിഷയകമായ പരോക്ഷജ്ഞാനം നേടിക്കഴിഞ്ഞവർ, അനർത്ഥ ഹേതുക്കളായ കാമനകളാലും, സ്വാർത്ഥലാഭേച്ഛയാലും,  പ്രേരിതമായ കർമ്മങ്ങളെയെല്ലാം ഉപേക്ഷിക്കണം എന്ന് ശ്രീശങ്കരൻ ഈ ശ്ലോകത്തിൽ ഉപദേശിക്കുന്നു.

      കർമ്മവിമുഖനാക്കാനുള്ള ആഹ്വാനം നല്കി, മനുഷ്യനെ നിസ്തേജനും നിരുത്സാഹിയും ആക്കിത്തീർക്കുന്നു വേദാന്തം എന്ന ഒരു തെറ്റിദ്ധാരണ നിലവിലുണ്ട്. കർമ്മസന്ന്യാസം ( ലൗകിക വ്യാപാരങ്ങൾ വെടിയൽ) എന്നതിന് അതല്ല അർത്ഥം. ജീവിതാനുഭവങ്ങളെ അഭിമുഖീകരിക്കുമ്പോൾ സംഭവിക്കുന്ന അത്യധികമായ വികാരവിജൃഭംണം ചുരുക്കാനും,  അങ്ങനെ, അതിരുകവിഞ്ഞ അഭിലാഷങ്ങളാലും  ആകാംക്ഷകളാലും ആന്തരിക ശക്തി വ്യർത്ഥമാക്കാതിരിക്കാനും മാത്രമേ, വേദാന്തം ആവശ്യപ്പെടുന്നുള്ളൂ. ആത്മാർത്ഥതയോടെ ചെയ്യുന്ന നല്ല കർമ്മം, മഹത്തായ ഫലം പ്രദാനം ചെയ്യും എന്ന വസ്തുത ശാന്തിസന്ദായകമായ ജീവിതയാത്രയ്ക്ക് ഉറപ്പുനൽകുന്നു. എന്നാൽ, നാം അസാദ്ധ്യമായ ഒന്നാണ് പ്രതീക്ഷിക്കുന്നത് --- ദുരുദ്ദ്യേശത്തോടെ വിവേകശൂന്യമായി, അടുക്കും ചിട്ടയുമില്ലാതെ അനുഷ്ഠിക്കപ്പെടുന്ന ഹീനകർമ്മത്തിൽ നിന്ന് നേട്ടമുണ്ടാവണമെന്ന് നാം ആഗ്രഹിക്കുന്നു. അത്തരം കർമ്മത്തിന്റെ ഫലമായി, അനർത്ഥകാരികളായ ദുഃഖവും ഉത്കണ്ഠയും ശല്യവുമല്ലേ ലഭിക്കൂ? ആന്തരികമായ സംസ്കരണം കൈവരിക്കുന്നതിന്ന് ശ്രമിക്കുന്ന സാധകൻ, വിവേകപൂർവ്വം ജീവിതം നയിക്കണമെന്ന് ആചാര്യസ്വാമികൾ മുന്നറിയിപ്പ് നല്കുന്നു.

     തെറ്റായ ജീവിത മൂല്യങ്ങളെ വെടിയുക എന്നത് ആത്മോത്കർഷത്തിലേയ്ക്കുള്ള വഴിയിൽ പകുതിയേ ആകുന്നുള്ളൂ. മനുഷ്യൻ പൂർണ്ണത നേടുന്നത് ഈശ്വരസാക്ഷാത്ക്കാരത്തിലാണ്. ഞാൻ ജീവനല്ല; ശിവനാണ് എന്ന അനുഭവജ്ഞാനം ഉണ്ടാവുമ്പോൾ മാത്രമാണ്. ഈ 'ആദ്ധ്യാത്മികപൂർണ്ണത' പറയപ്പെട്ട നിഷേധരൂപമായ വഴിയിലൂടെ നേടാവുന്നതല്ല. അതിന്ന് വിധിരൂപമായ വഴി ശ്രീശങ്കരൻ നിർദ്ദേശിക്കുന്നു:-- ' ആത്മസാക്ഷാത്കാരം നേടാൻ പര്യാപ്തമായ ഉപായങ്ങൾ ഉൾക്കൊണ്ടു സാധകൻ പ്രയത്നം ചെയ്യട്ടെ'.

ഓം. സ്വാമി ചിന്മയാനന്ദ.
തുടരും.
[26/09, 07:52] Reghu SANATHANA: ശ്ലോകം - 11

അശോച്യാനന്വശോചസ്ത്വം
പ്രജ്ഞാവാദാംശ്ച ഭാഷസേ
ഗതാസൂനഗതാസൂംശ്ച
നാനുശോചന്തി പണ്ഡിതാഃ

ത്വം                   =  നീ
അശോച്യാൻ  =    ദുഃഖിക്കേണ്ടാത്ത -
                                       വരെകുറിച്ച്
അനു, അശോചഃ  =  ദുഃഖിക്കുന്നു
പ്രജ്ഞാവാദാൻ = അറിവുള്ളവരുടെ
                                      സിദ്ധാന്തങ്ങളെ
ഭാഷസേ ച = പറയുകയും ചെയ്യുന്നു
പണ്ഡിതാഃ    = ജ്ഞാനികൾ
ഗതാസൂൻ    = മരിച്ചവരെപറ്റിയും
അഗതാസൂൻ ,ച= മരിക്കാത്തവരെ
                                              പറ്റിയും
ന അനുശോചന്തി = ദുഃഖിക്കുന്നില്ല.

No comments: