ഭഗവദ് ഗീതാ -സാംഖ്യയോഗം - പ്രഭാഷണം - 202
മഹാരാഷ്ട്രത്തില് ധാരാളം ഭക്തന്മാർ ഉണ്ടായിരുന്നു. അവരുടെ കഥയൊക്കൊ നിങ്ങൾ കേട്ടിട്ടുണ്ടായിരുക്കും ഓരോരുത്തരും പ്രവൃത്തി ചെയ്തിരുന്നവരാണ്. ഓരോ കർമ്മം ചെയ്തിരുന്നവരാണ് . ഓരോരുത്തരും ചെരുപ്പുകുത്തിയും പലചരക്ക് കച്ചവടക്കാരനും തുന്നൽക്കാരനും ഇങ്ങനെ പലെ ജോലികൾ ചെയ്തിരുന്നവരാണ്. സ്വർണ്ണ പണിക്കാരനും ഒക്കെ ആയിട്ട്. ഒക്കെ പണിക്കാര്, ഓരോ ജോലിക്കാരായിരുന്നു. കബീർദാസ് അദ്ദേഹം തുണി ഉണ്ടാക്കണജോലി ആയിരുന്നു. ജീവിത അവസാനം വരെ അതു ചെയ്തു കൊണ്ടിരുന്നു . പ്രവൃത്തി ഒന്നും അവർ ഉപേക്ഷിച്ചില്ല . പക്ഷെ അവർക്ക് പ്രവൃത്തി പ്രവൃത്തി ആയിരുന്നില്ല. കബീറിനോട് ലാസ്റ്റ് സ്റ്റേജില് രാജാക്കന്മാർ ഒക്കെ വന്നു പറയാത്രെ എന്തിനാ പണി എടുക്കണത് ഞങ്ങൾ എന്തു വേണമെങ്കിലും ചെയ്തു തരാം ഈ ജോലി എന്തിനു ചെയ്യണം? അപ്പൊ അദ്ദേഹം പറഞ്ഞു ഞാൻ ജോലി ചെയ്യാണ് എന്ന് ആരു പറഞ്ഞു? ഇതു ജോലിയല്ല ഇത് എനിക്ക് ആരാധനയാണ് . ഇത് എനിക്ക് ധ്യാനമാണ് .ജോലി യേ അല്ല. കൈയ്യ് ഇങ്ങനെ ചെയ്തു കൊണ്ടിരിക്കുണു എന്നല്ലാതെ ഉള്ളില് ഫലത്തില് ഇച്ഛയും ഇല്ല ഇതു കഴിഞ്ഞ് എന്തെങ്കിലും കിട്ടണം എന്നു കാംഷിച്ചു ആഗ്രഹിച്ചിട്ടും അല്ല ചെയ്യണത് .ഉള്ളില് സദാ ആത്മ ധ്യാനം ആണ്. പ്രവൃത്തി പുറമേക്ക് നടക്കുണൂ അത്രേ ഉള്ളൂ. അപ്പൊ അവർക്ക് ഒരേ മുഖം ആണ് ബുദ്ധി. അവർക്ക് ലാഭത്തിലും കണ്ണില്ല നഷ്ടത്തിലും കണ്ണില്ല. ലാഭത്തിലും നഷ്ടത്തിലും കണ്ണില്ലെങ്കിൽ ബിസിനസ് എങ്ങിനെ ചെയ്യാൻ പറ്റും? ബിസിനസ് ചെയ്യാൻ ലാഭനഷ്ടത്തിൽ ദൃഷ്ടി വേണോ? ബിസിനസ് ചെയ്താ പോരെ . ലാഭം വരും നഷ്ടം വരും അത് പ്രവൃത്തി നമ്മള് എങ്ങനെ എടുക്കുന്നുവോ അതനുസരിച്ച് വരും. അത് ഒക്കെ ചെയ്തോളാ. പക്ഷെ ലാഭം നഷ്ടത്തില് ബുദ്ധി വക്കാതെ ബുദ്ധിയെ ശാന്തമായിട്ട് നിർത്തിക്കൊണ്ട് ചെയ്യാൻ വിഷമം ആയിരിക്കാം .പക്ഷെ അതൊന്ന് ട്രെയിൻ ചെയ്താൽ എന്താ സാധിക്കാത്തത്? ട്രെയിനിങ്ങ് ഉണ്ടെങ്കിൽ എന്തു സാധിക്കില്ല? കർമ്മയോഗം വിഷമം ആയിരിക്കാം കർമ്മ സംന്യാസം ആണ് പിന്നെയും എളുപ്പം . വിട്ടിട്ടു പോവൽ. പ്രവൃത്തി മണ്ഡലത്തിൽ നടുവിലിരുന്നു കൊണ്ട് സമനില തെറ്റാതിരിക്കുക എന്നുള്ളത് അത്ര എളുപ്പമല്ല എന്നുള്ളത് വാസ്തവം. പക്ഷേ അഭ്യാസം, ഭഗവാൻ അതാണ് ആറാം അദ്ധ്യായത്തിൽ പറയാൻ പോണത് ആഭ്യാസം കൊണ്ട് എന്തു തന്നെ സാധിക്കില്ലാ എന്നാണ്. സർക്കസില് അഭ്യാസം കൊണ്ട് ഈ കയറിന്റെ മേലെ ഇങ്ങനെ നടക്കും ഒറ്റക്കാലിൽ നടക്കും. അത് ഒരു ദിവസം കൊണ്ട് നേടിയതല്ല . എത്രയോ കാലം ആഭ്യസിച്ചിട്ടാണ് കയറിന്റെ മേലെ നടക്കുന്നത്. അപ്പൊ അത്ര പ്രാക്ടീസ് ഉണ്ടെങ്കിൽ കയറിന്റെ മേലെ കൂടെ നടക്കാം .വേറെ ചില ആളുകളുണ്ട് ഹൈവെ റോഡും പോരാ അവർക്ക്. ഉള്ളില് കുറച്ച് കേററിയി ട്ടൈ. ഹൈവേ റോഡിലും വീഴും. അപ്പൊ ബുദ്ധി സ്ഥിരത ഇല്ലെങ്കിൽ എവിടെയും സ്ഥലം പോരാ അവർക്ക്. ബുദ്ധിക്ക് താഴെ ഒന്നു പ്രാക്ടീസുണ്ടെങ്കിൽ എവിടെയും പററും എന്നാണ്. അപ്പൊ ഭഗവാൻ ഇവിടെ കർമ്മയോഗം എന്നു പറയുമ്പോൾ കുറച്ച് വിഷമം ആണെങ്കിലും നേടി എടുക്കാം എന്നാണ്.
( നൊച്ചൂർ ജി )
Sunil Namboodiri

No comments:
Post a Comment