Friday, October 25, 2019

സാധാരണ അമാവാസി ദിനങ്ങളിൽ എണ്ണതേച്ചു കുളിക്കില്ല. പക്ഷേ ദീപാവലിനാൾ ആവാം. എണ്ണ ബലത്തിന്റെ പ്രതീകമാണ്. ബലമുള്ളവർക്കേ നരകാസുരന്മാരെ വധിക്കാനാവൂ. 16000 കുലസ്ത്രീകളെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയ ആ  നീചൻ പെറ്റമ്മക്കൊഴികെ മറ്റാർക്കും തന്നെ കൊല്ലാനാവരുതെന്ന വരം വാങ്ങിയിരുന്നു. ഈ നീചനെ വകവരുത്താൻ ഭൂമിദേവിസ്വരൂപമായ സത്യഭാമയോടുകൂടി വിഷ്ണു യുദ്ധത്തിനിറങ്ങി. വില്ലുകുലച്ച് മുന്നിൽ നിൽക്കുന്ന അമ്മക്കുമുന്പിൽ അസുരൻ ആയുധം താഴെ യിട്ടു. അച്ഛന്റെയും  അമ്മയുടെയും മടിയിൽ കാലും തലയും വെച്ച് കിടന്ന നരകാസുരനെ ഭൂമിദേവി വിഷ്ണുവിന്റെ സുദര്ശനംകൊണ്ടു കഴുത്തറത്തുകൊന്നു. തനിക്കു പിറന്ന മകനായിട്ടും ധര്മരക്ഷക്കുവേണ്ടി അവനെ നിഗ്രഹിക്കാൻ തയ്യാറായ ഭൂമിദേവി ഭാരതീയ സ്ത്രീത്വത്തിന്റെ ഉജ്വലമായ സ്വരൂപമാണ്. ആ മഹത്കർമത്തിനു ശേഷം ഭഗവാൻ തന്നെ എണ്ണതേച്ചു  ചുടുവെള്ളത്തിൽ സ്നാനം പുത്രന്റെ ബലികര്മം  ചെയ്തു പാപമുക്ത്തി നേടി. ഈ  ധർമ്മാനുഷ്ടാനം നടക്കുന്ന ഒരു ലോകത്തു നരകത്തിൽപോകാൻ ആരുമുണ്ടാവില്ലെന്ന സങ്കല്പത്തിലാണ് ഈ  വാവിന് നരകവിമോചന അമാവാസിയെന്ന പേർ വന്നത്. തന്മൂലം ഈ അമാവാസി നരകത്തിൽകിടക്കുന്ന പൂര്വികര്ക്കുപോലും  മുക്തി നൽകുന്നു. പിതൃക്കളുടെ ഒരു വര്ഷമാരംഭിക്കുന്നത് വൃശ്ചികത്തിലും കഴിയുന്നത് തുലാത്തിലും ആയതിനാൽ, കഴിഞ്ഞ ഒരു കൊല്ലത്തിൽ മടങ്ങിയ എല്ലാ ശ്രാദ്ധങ്ങൾക്കും, എന്നാണ് മരിച്ചത്എന്ന റിയാത്തവർക്കു പോലും ഈ തുലാം വാവിന്റെ ബലി മുക്തി  നല്കുന്നുവത്രെ. ഡോ. കെ. അരവിന്ദാക്ഷൻ

No comments: