Sunday, October 20, 2019

Ⓚ *ദശാഫലങ്ങൾ*Ⓐ

*ⓀⒶⓇⒾⓀⓀⓄⓉⓉⒶⓜⓜⒶ*
*ആകാശ വീഥിയില്‍ അഥവാ രാശി മണ്ഡലത്തില്‍ അനവധി സഹസ്രം നക്ഷത്രങ്ങള്‍ ദൃശ്യങ്ങളായും അദൃശ്യങ്ങളായും ഉണ്ടെങ്കിലും അശ്വതി തുടങ്ങി രേവതി വരെയുള്ള 27 നക്ഷത്രങ്ങളെ മാത്രമേ ജ്യോതിഷ സംബന്ധമായ കാര്യങ്ങള്‍ക്ക് വേണ്ടി സ്വീകരിച്ചിട്ടുള്ളൂ*.

*ദക്ഷ പ്രജാപതിയുടെ പുത്രിമാരായ 27 കന്യകകളെ ചന്ദ്രനു വിവാഹം കഴിച്ചു കൊടുത്തുവെന്നും ആ കന്യകമാരുടെ പേരുകളാണ് പ്രസ്തുത നക്ഷത്രങ്ങള്‍ക്കും ഉള്ളതെന്നും അത് മാത്രമല്ല കന്യകകള്‍ തന്നെയാണ് 27 നക്ഷത്രങ്ങളായി ചന്ദ്രനെ പ്രാപിക്കാന്‍ നില്‍ക്കുന്നതെന്നുമാണ് പുരാണ മതം*


*ഓരോ ഗ്രഹവും ജാതകന് നൽകാൻ ഉദ്ദേശിക്കുന്ന ഫലങ്ങൾ (നല്ലതും ചീത്തയും) ലഭ്യമാകുക അതാത് ഗ്രഹങ്ങളുടെ ദശാപഹാരകാലങ്ങളിലായിരിക്കുമത്രേ. എന്താണീ ദശയും അപഹാരവും എന്ന് നോക്കാം*.
*ഒരു പുരുഷായുസ്സ് 120 വർഷം എന്നെടുക്കുന്നു. അതിനെ 9 ദശകങ്ങളായി വിഭജിച്ച് ഓരോന്നിനും ഓരോ ദശാധിപനെ കൽപ്പിക്കുന്നു*.


*കേതുവിന് 7 വർഷം, ശുക്രന് 20 വർഷം, സൂര്യന് 6 വർഷം, ചന്ദ്രന് 10 വർഷം, ചൊവ്വയ്ക്ക് 7, രാഹുവിന് 18, ഗുരുവിന് 16, ശനിയ്ക്ക് 19, ബുധന് 17 എന്നിങ്ങനെയാണ്* .

*ⓀⒶⓇⒾⓀⓀⓄⓉⓉⒶⓜⓜⒶ*

*( ആദിത്യനാറ് ശശിപത്തു*,  *മൊരേഴു ചൊവ്വ*
*പത്തെട്ട് പാമ്പ് പതിനാറു ബൃഹസ്പതേശ്ച*
*പത്തൊമ്പതേ ശനി ബുധൻ പതിനേഴു പിന്നെ*
*കേതൂനുമേഴി, രൂപതാമത് ശുക്രനന്ത്യം - എന്നു സൂത്രവാക്യം)*

*ഒരു വ്യക്തിയുടെ ജീവിതം ഏതു ദശയിൽ തുടങ്ങും എന്നു തീരുമാനിക്കുന്നത് ആ വ്യക്തി ജനിച്ച നക്ഷത്രം വെച്ചാണ് (തുടങ്ങുന്നത് ഏതു ദശയിലായാലും പിന്നീട് ആവർത്തനം മുൻപറഞ്ഞ ക്രമത്തിലായിരിക്കും) 27 ജന്മ നക്ഷത്രങ്ങളെ 3 വീതമുള്ള ഗ്രൂപ്പുകളായി തിരിച്ച് ഗ്രഹങ്ങൾക്ക് ആധിപത്യം നൽകിയിരിക്കുന്നു. ഗ്രാഹാധിപത്യം ഇപ്രകാരമാണ്*.


*1.അശ്വതിമകംമൂലം:- കേതുവിന്*

*2.ഭരണിപൂരംപൂരാടം- ശുക്രന്*

*3.കാർത്തികഉത്രംഉത്രാടം-സൂര്യന്*

*4.രോഹിണിഅത്തംതിരുവോണം-ചന്ദ്രന്*

*5.മകീര്യംചിത്രഅവിട്ടം-ചൊവ്വയ്ക്ക്*

*6.തിരുവാതിരചോതിചതയം-രാഹുവിന്*  

*7.പുണർതംവിശാഖംപൂരുരുട്ടാതി - വ്യാഴത്തിന്*

*8.പൂയംഅനിഴംഉത്രട്ടാതി- ശനിക്ക്*

*9.ആയില്യംതൃക്കേട്ടരേവതി-ബുധന്*

*ഭരണി നക്ഷത്രത്തിൽ ജനിക്കുന്ന കുഞ്ഞിന്റെ ജീവിതം ശുക്രദശയിലും അനിഴത്തിൽ ജനിച്ചാൽ ശനിദശയിലും* *പൂരുരുട്ടാതിയിൽ ജനിച്ചാൽ വ്യാഴദശയിലും ആണ് ആരംഭിക്കുക*. *ഭരണിയിൽ ജനിച്ചാൽ ആദ്യത്തെ 20 കൊല്ലവും ശുക്രദശയായിരിക്കും എന്നു കരുതണ്ട*. *ചന്ദ്രൻ ഭരണി നാളിൽ മുക്കാൽ ഭാഗം പിന്നിട്ട ശേഷമാണ് ജനനമെങ്കിൽ ജന്മശിഷ്ടം ¼ ഭാഗമേയുള്ളു അപ്പോൾ ദശയുടേയും കാൽഭാഗമേ സിദ്ധിക്കൂ*. *ഒരു ഗ്രഹം ജാതകന് നൽകാൻ ഉദ്ദേശിക്കുന്ന ഫലങ്ങൾ ആ ഗ്രഹത്തിന്റെ ദശാകാലത്താകും നൽകുക എന്നു പറഞ്ഞല്ലോ* *ഓരോ ദശയേയും മുൻപറഞ്ഞ അതേ അനുപാതത്തിൽ, 9 അപഹാരങ്ങൾ അഥവാ ഭുക്തികൾ ആക്കിത്തിരിക്കുന്നു. ഉദാഹരണത്തിന്, കേതു ദശയിൽ (7 വർഷം) ആദ്യത്തെ 4 മാസവും 27 ദിവസവും (7X7/120 വർഷം) കേതുവിന്റെ തന്നെ അപഹാരം (സ്വാപഹാരം), അടുത്ത 1 വർഷവും 2 മാസവും (7X20/120) ശുക്രാപഹാരം, പിന്നെ 4 മാ 6 ദി സൂര്യാപഹാരം ... എന്നിങ്ങനെ. കേതുവിന് ഫലദായകത്വം കൂടുക സ്വാപഹാരത്തിലായിരിക്കും*.

*ഏഴരശനിയും കണ്ടകശനിയും*©

*ⓀⒶⓇⒾⓀⓀⓄⓉⓉⒶⓜⓜⒶ*
*ശനിയുടെ പ്രധാനപ്പെട്ട ഗോചരകാലങ്ങാളിവ. ശനി ഒരു രാശിയിലൂടെ സഞ്ചരിക്കാൻ 2½ വർഷം എടുക്കുമല്ലോ. 30 വർഷത്തിൽ ഒരു തവണ അത് എല്ലാ രാശികളിലൂടെയും പോകും*. *അതിൽ 7½ വർഷം തുടർച്ചയായി ലഗ്നത്തിനു മുമ്പുള്ള രാശി (12-ാം ഭാവം), ലഗ്നം (ഒന്നാം ഭാവം), ലഗ്നത്തിന് ശേഷമുള്ള രാശി (2-ം ഭാവം) ഇവയിലായിരിക്കുമല്ലോ. ഈ 7½ വർഷമാണ് ഏഴരശ്ശനി*. *അതുപോലെ ചന്ദ്രാൽ 4,7,10 ഭാവങ്ങളിലൂടെ ശനി സഞ്ചരിക്കുന്ന കാലത്തെ കണ്ടകശ്ശനി എന്നു പറയും*.  *അലച്ചിൽ, അപമാനം, വിരഹം, പരദേശവാസം, സ്ഥാനചലനം, കേസുകൾ, ഗൃഹഛിദ്രം, ധനനാശം ഇങ്ങനെ പോകുന്നു കഷ്ട നഷ്ടങ്ങൾ  ഉണ്ടാകാം*. 


*ദശാസന്ധി*®

*ⓀⒶⓇⒾⓀⓀⓄⓉⓉⒶⓜⓜⒶ*
*ഒരു ദശയുടെ അവസാനത്തെ 6 മാസവും അടുത്ത ദശയുടെ ആദ്യത്തെ ആറു മാസവും ചേർന്നതാണ് ഒരു ദശാ സന്ധി*.

*ദോഷമുണ്ടാക്കുന്ന നക്ഷത്രപാദങ്ങൾ‌*®

*ⓀⒶⓇⒾⓀⓀⓄⓉⓉⒶⓜⓜⒶ*
*അനന്തമായ പ്രപഞ്ചം സദാ കറങ്ങിക്കൊണ്ടിരിക്കുന്നു. ഈ കറക്കം നിയന്ത്രിക്കുന്നത് ഈശ്വരനാണെന്നുള്ള സങ്കല്പമാണു സർ‌വ മതങ്ങളുടെയും ആധാരം. ഈ കറക്കം ഭൂമിയിൽ ഉള്ള ജീവജാലങ്ങളിൽ എപ്രകാരം പ്രവർത്തിക്കുന്നെന്നു ജ്യോതിശ്ശാസ്ത്രത്തിൽ കൂടി മാത്രമേ അറിയാൻ കഴിയൂ. ഭൂമിക്കു ചുറ്റും 360 ഡിഗ്രിയിലായി 27 നക്ഷത്രമണ്ഡലങ്ങളെ നാലു പാദങ്ങളാക്കി (27 x 4) 108 ആയി കയറ്റി 9 പാദങ്ങൾ വീതം 12 രാശികളിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഇപ്രകാരമുള്ള പാദങ്ങളിൽ ചില നക്ഷത്രപാദങ്ങളിൽ കുട്ടികൾ ജനിച്ചാൽ അച്ഛൻ, അമ്മ, അമ്മാവൻ, ജനിച്ച കുട്ടി, സഹോദരൻ, തന്റെ കുലം എന്നിവർ‌ക്കു ദോഷം ഉണ്ടാകാവുന്നതാണ്‌*.


*ഇതിൽ ഏറ്റവും കൂടുതൽ ദോഷം മൂലം നക്ഷത്രത്തിനു കാണുന്നു. മൂലത്തിൽ 1-ാംപാദത്തിൽ അച്ഛനും 2ൽ അമ്മയ്ക്കും ദോഷം. 60 നാഴിക (24 മണിക്കൂർ) ഉള്ള നക്ഷത്രം 4 നാഴിക വീതം (1 മണിക്കൂർ 36 മിനിറ്റ്) വിഭജിച്ച് 15 ഫലങ്ങൾ വേറെയുണ്ട്. 4 നാഴിക വരെ അച്ഛനും ശേഷം 8 വരെ അച്ഛന്റെ സഹോദരങ്ങൾ‌ക്കും തുടർന്നു 12 വരെ സഹോദരീഭർത്താവിനും 16 വരെ അച്ഛന്റെ അച്ഛനും 20 വരെ അമ്മയ്ക്കും 24 വരെ അമ്മയുടെ സഹോദരിക്കും 28 വരെ അമ്മാവനും 32 വരെ അച്ഛന്റെ സഹോദരങ്ങൾക്കും 36 വരെ കുടുംബത്തിനും 40 വരെ നാല്ക്കാലികൾക്കും 44 വരെ ഭൃത്യൻമാർക്കും 48 വരെ ബാലനും 52 വരെ സഹോദരങ്ങൾക്കും 56 വരെ സഹോദരിമാർക്കും ശേഷം അമ്മയുടെ അച്ഛനും ദോഷമാകുന്നു. ഞായറാഴ്ച മൂലത്തിൽ പെൺകുട്ടി ജനിച്ചാൽ അച്ഛനു ദോഷമുണ്ട്. അശ്വതി, മകം; മൂലം ഇവയുടെ ആദ്യപാദത്തിൽ രാത്രിയിൽ അമ്മയ്ക്കും ആയില്യം, തൃക്കേട്ട, രേവതി എന്നിവയുടെ അന്ത്യപാദത്തിൽ പകൽ പിതാവിനും സന്ധ്യാസമയത്തു ജനിച്ചാൽ കുഞ്ഞിനും ദുരിതമുണ്ടാകും*.

*പൂരാടത്തിന്റെയും പൂയത്തിന്റെയും ഒന്നാം പാദം പിതാവിനും രണ്ടാം പാദം അമ്മയ്ക്കും മൂന്നാം പാദം കുഞ്ഞിനും നാലാം പാദം അമ്മാവനും ദോഷമുണ്ടാക്കും. അത്തത്തിന് ഒന്നാംപാദം മുതൽ അച്ഛന്, അമ്മാവന്, കുട്ടിക്ക്‌, അമ്മയ്ക്ക്‌ എന്ന ക്രമത്തിൽ‌ ദോഷമുണ്ടാവും*.

*പൂരത്തിന്റെയും ഉത്രത്തിന്റെയും ഒന്നാംപാദം, പൂയം, കാർത്തിക 2, 3 പാദങ്ങളിലും ചിത്തിര 3, ഭരണി 1, 2, അത്തം 3, രേവതി 4 ഈ നക്ഷത്രപാദങ്ങളിൽ ആൺകുട്ടി അച്ഛന്റെ കാലദോഷവും പെൺകുട്ടി അമ്മയുടെ കാലദോഷവും സൂചിപ്പിക്കുന്നു. ഈ ദോഷങ്ങൾക്ക് അനുഭവകാലവും ഉണ്ട്. കറുത്തപക്ഷ ചതുർ‌ദശിയിൽ‌ ആദ്യ10 നാഴിക കഴിഞ്ഞാൽ വാവു കഴിയും വരെ തിഥിദോഷമുണ്ട്. ഈ ദോഷങ്ങൾക്കെല്ലാം ശാന്തിയും വിധിച്ചിട്ടുണ്ട്*.

*ⓀⒶⓇⒾⓀⓀⓄⓉⓉⒶⓜⓜⒶ*
*നക്ഷത്രഫലം ശരിയായി അനുഭവപ്പെടണമെങ്കില്‍ ചന്ദ്രന് ബലമുണ്ടായിരിക്കണം. ചന്ദ്രന്റെ ബലാബലമനുസരിച്ചായിരിക്കും നക്ഷത്രങ്ങളുടെ ഫല സിദ്ധിയുണ്ടാകുന്നത്. ഒരു നക്ഷത്രത്തിന് 60 നാഴികയാണുള്ളത് അതായത് ഒരു ദിവസത്തിന്റെ നാഴിക അതിനെ 15 നാഴിക വീതമുള്ള നാലുകാലുകളായി വിഭജിച്ചിരിക്കുന്നു അതിനെ ഒരു നക്ഷത്ര പാദമെന്നു പറയും. നക്ഷത്രക്കാലും നക്ഷത്രപാദവും ഒന്നു തന്നെയാണ്. മേല്‍ പറഞ്ഞ 27 നക്ഷത്രങ്ങളില്‍ ചില നക്ഷത്രങ്ങളുടെ ചില പ്രത്യേക പാദങ്ങളില്‍ ജനിച്ചാല്‍ ചില ദോഷങ്ങള്‍ ഉണ്ടാവാമെന്ന് ജ്യോതിശാസ്ത്രം വിധിക്കുന്നു*.

*പൂയം, അത്തം, പുരാടം ഇവയുടെ നാല് കാലുകളും മരണപ്രദങ്ങളാണ് ഇവയെ 'കാലുകളുള്ള നക്ഷത്ര'മെന്നും, 'കൂറുള്ള നക്ഷത്ര' മെന്നും ദേശമനുസരിച്ച് പറയാറുണ്ട്*.

*1. പൂയം - പൂയം നക്ഷത്രത്തിന്റെ ഒന്നാം പാദത്തില്‍ ജനിച്ചാല്‍ ജാതകന് തന്നെയും (തന്‍കാല്), രണ്ടാം പാദത്തില്‍ ജനിച്ചാല്‍ മാതാവിനും (അമ്മക്കാല്), മൂന്നാം പാദത്തില്‍ ജനിച്ചാല്‍ അച്ഛനും (അച്ഛന്‍ക്കാല്), നാലാം പാദത്തില്‍ ജനിച്ചാല്‍ അമ്മാവനും (അമ്മാവന്‍ക്കാല്) നാശം സംഭവിക്കാം*.

*2, അത്തം - അത്തത്തിന്റെ ഒന്നാം പാദത്തില്‍ ജനിച്ചാല്‍ പിതാവിനും, രണ്ടാം പാദത്തില്‍ ജനിച്ചാല്‍ അമ്മാവനും, മൂന്നാം പാദത്തില്‍ ജനിച്ചാല്‍ തനിക്കു തന്നെയും, നാലാം പാദത്തില്‍ ജനിച്ചാല്‍ അമ്മയ്ക്കും നാശത്തെ ചെയ്യും*,

*3. പൂരാടം - പൂരാടത്തിന്റെ ഒന്നാം പാദത്തില്‍ ജനിച്ചാല്‍ മാതാവിനും, രണ്ടാം പാദത്തില്‍ ജനിച്ചാല്‍ അച്ഛനും, മൂന്നാംപാദത്തില്‍ ജനിച്ചാല്‍ അമ്മാവനും, നാലാം പാദത്തില്‍ ജനിച്ചാല്‍ ജാതകന് തന്നെയും നാശത്തെ ചെയ്യാം*.

*ⓀⒶⓇⒾⓀⓀⓄⓉⓉⒶⓜⓜⒶ*

*കാലില്‍ കാലു വന്നാല്‍ നാശം (മരണം) നിശ്ചയമായും സംഭവിക്കുമെന്ന് ആചാര്യന്മാര്‍ അഭിപ്രായപ്പെടുന്നു. അത് എങ്ങിനെയെന്നാല്‍ ഒരു ഉദാഹരണം കൊണ്ട് വെളിപ്പെടുത്താം*.

*അത്തത്തിന്റെ രണ്ടാമത്തെ പാദം (കാല്) ആണല്ലോ അമ്മാവന്‍ക്കാല് ആ കാലിന് 15 നാഴികയുണ്ട് ആ 15 നാഴിക നാലായിട്ട് വിഭജിക്കപ്പെട്ടാല്‍ 3മ്ല നാഴിക വീതമുള്ള നാല് അംശങ്ങള്‍ കിട്ടും. ആ 3മ്ല നാഴികയുള്ള അംശമാണ് കാലില്‍ കാല്. അത്തം രണ്ടാമത്തെ കാലാണല്ലോ അമ്മാവന്‍ക്കാല് ആ രണ്ടാമത്തെ കാലിന്റെ രണ്ടാമത്തെ അംശക്കാല് എന്ന് പറഞ്ഞാല്‍ ആ കാല് തുടങ്ങി 3മ്ല നാഴിക കഴിഞ്ഞുള്ള 3മ്ല നാഴിക സമയം അതാണല്ലോ ആ കാലിന്റെ 2) മത്തെ അംശക്കാല്*.

*അതുപോലെ അത്തത്തിന്റെ ഒന്നാമത്തെക്കാലിന്റെ (ആദ്യത്തെ 15 നാഴികയുടെ) ഒന്നാമത്തെ അംശക്കാലായ 3ആം  നാഴിക സമയത്ത് ജനിച്ചാല്‍ പിതാവിന് നിശ്ചയമായും ദോഷം സംഭവിക്കാം*.

*അതുപോലെ പൂയത്തിന്റെ ആദ്യത്തെ പാദത്തിന്റെ ആദ്യത്തെക്കാലില്‍ (3മ്ല നാഴിക സമയത്ത്) ജനിച്ചാല്‍ ജാതകന് ദോഷം നിശ്ചയമാണ്. എന്തു കൊണ്ടെന്നാല്‍ പൂയത്തിനു ആദ്യത്തെ പാദം (കാല്) തന്ക്കാലാണ് ആ തന്ക്കാലിന്റെ ആദ്യത്തെ അംശക്കാലുള്ള 3മ്ല നാഴിക സമയത്താണ് ജനനമെങ്കില്‍ ദോഷഫലം നിശ്ചയമാണ്*.

*ചന്ദ്രന്‍ ബലവാനായി ലഗ്‌നാല്‍ ഇഷ്ടസ്ഥാനത്ത് ശുഭ ഗ്രഹങ്ങളുടെ യോഗ ദൃഷ്ടിയോടുകൂടി നിന്നാല്‍ നക്ഷത്ര ദോഷം സംഭവിക്കുകയില്ലെന്നാണ് അഭിജഞാഭിപ്രായം*.

*ഉദാഹരണമായി മകരമാസത്തിലെ പൂയം വെളുത്തവാവ് ദിവസമാണ് മീനമാസത്തിലെ അത്തവും മിഥുന മാസത്തിലെ പൂരാടവും വെളുത്ത വാവിനോട് അടുത്തു ചന്ദ്രബലമുള്ള ദിവസങ്ങളാണ്. അതുകൊണ്ട് ചന്ദ്രന് ബലമോ ശുഭയോഗമോ ശുഭാവീക്ഷണമോ ഒക്കെയുള്ള സമയത്തു ജനിച്ചാല്‍ കാല് ദോഷം പറയാന്‍ പാടില്ല*.

*പൂയം നഷത്രത്തില്‍ ജനിച്ചാല്‍ മാത്രം പോരാ ജനന ലഗ്‌നം കര്‍ക്കിടകവും തിഥി പ്രതിപദവും ആഴ്ച ബുധനുമായിരിക്കണം. ഇങ്ങനെ ഒത്തുവന്നാല്‍ മാത്രമേ പൂയത്തിന്റെ കൂറുദോഷം സംഭവിക്കുകയുള്ളൂ*.

*അത്തം നക്ഷത്രത്തില്‍ ജനിച്ചാല്‍ മാത്രം പോരാ ലഗ്‌നം കന്നിയും തിഥി സപ്തമിയും ആഴ്ച ചോവ്വയുമായിരിക്കണം. ഇങ്ങനെ ഇങ്ങനെ യോജിച്ചു വന്നാല്‍ അത്തത്തിന്റെ കൂറ് ദോഷം പറഞ്ഞ പ്രകാരം സംഭവിക്കും*.

*ⓀⒶⓇⒾⓀⓀⓄⓉⓉⒶⓜⓜⒶ*

*പൂരാടത്തില്‍ ജനിച്ചാല്‍ മാത്രം പോരാ ജനന ലഗ്‌നം ധനുവും ആഴ്ച ശനിയും തിഥി ചതുര്‍ത്തിയോ നവമിയോ ചതുര്‍ദശിയോ ഏതെങ്കിലും ഒന്നുമായിരിക്കണം. ഇങ്ങനെ ഒത്തുവന്നാല്‍ പൂരാടത്തിന്റെ കൂറ് ദോഷവും യഥാക്രമം ഫലിക്കും*.

*കൂറ് ദോഷം ഫലിക്കണമെങ്കില്‍ ലഗ്‌നത്തില്‍ ചന്ദ്രന്‍ നില്‍ക്കണമെന്നുള്ളതാണ് പ്രദാന സാരം. നക്ഷത്ര പാദം സൂക്ഷ്മമായി പരിശോധിച്ചിട്ട് വേണം ദോഷങ്ങള്‍ നിര്‍ണ്ണയിക്കുവാന്‍*.

' *ലഗ്‌നേ ബലിഷ്ട് ജഗതി പ്രഭുത്വം*
*ദേഹബലം സുവര്‍ച്ച*
*ഉപര്യ പര്യ ഭയാഭിവൃദ്ധി*
*പ്രാപ്‌നോതി ബാലേന്ദു വദേഷ്ഠ*'

*ഒരു ജാതകത്തില്‍ ലഗ്‌നത്തിനും ലഗ്‌നാധിപനും ബലമുണ്ടെങ്കില്‍ സകല അഭിവൃദ്ധിയും വന്നു ചേരും*.

*ലഗ്‌നം മുതലാണ് ഓരോ ഭാവങ്ങളും നിര്‍ണ്ണയിക്കുന്നത്. ലഗ്‌നം ഓരോ രാശിയിലും നിന്നാലുള്ള ഫലമാണ് ലഗ്‌നഫലം എന്ന് പറയപ്പെടുന്നത്. ലഗ്‌നം 12 രാശികളില്‍ നിന്നാല്‍ ഫലം വ്യത്യസ്തമാണ്*.

*ഒരാളുടെ ലഗ്‌നം തൊട്ട് ഓരോ ഭാവവും ഇങ്ങനെയാണ് ചിന്തിക്കുന്നത്*.

*ലഗ്‌നം - ശരീരത്തിന്റെ ആകൃതി, നിറം, സ്വരൂപം, പ്രവൃത്തി, രൂപ സാദൃശ്യം, അനുഷ്ടാനം എന്നിവ ലഗ്‌നത്തെ കൊണ്ട് പറയണം*.

*2ആം ഭാവം - വാക്ക്, കുടുംബം, ധനം, വലത്തെ കണ്ണ് വിദ്യയും, പൂര്‍വ്വാജ്ജിത ധനം, വിദ്യാഭ്യാസം മുതലായവ രണ്ടാം ഭാവം കൊണ്ട് പറയണം*.

*3ആം ഭാവം - വീര്യം, വിക്രമം, ധൈര്യം, ദുര്‍ബദ്ധി, സഹായി, സഹോദരങ്ങള്‍ മുതലായവ*

*4ആം ഭാവം - മാതാവ്, സുഖം, ഗൃഹം, അമ്മാവന്‍, വാഹനങ്ങള്‍, ജലം മുതലായവ*

*5ആം ഭാവം - പ്രജ്ഞാ, മേധ, വിവേകശക്തി, പുത്രസന്താനങ്ങള്‍, മന്ത്രം, പൂര്‍വ്വ പുണ്യം മുതലായവ*

*6ആംഭാവം - രോഗം, ശത്രു, കടം, കള്ളന്‍, ശത്രുക്കള്‍, കച്ചവടം, അന്യദേശ വൃത്താന്തം മുതലായവ*

*7ആം ഭാവം - വിവാഹാം, കാമവും, ഭാര്യാഭര്‍തൃ സംഗമം, മൈഥുനം, സ്ത്രീ ഗ്രഹങ്ങളും ഏഴാം ഭാവം കൊണ്ട് ചിന്തിക്കാം*

*8ആം ഭാവം - ആയുസ്സരിഷ്ടത, രോഗം, ആപത്തും, അപവാദവും, മംഗല്യം, വൈധവ്യം, മരണം മുതലായവ എട്ടാം ഭാവേന ചിന്തിക്കാം*

*9ആം ഭാവം - ഭാഗ്യം, പുണ്യം, ധര്‍മ്മം, തപസ്സും, ദാനവും, പൂജയും,അച്ഛന്‍, പേരകിടാങ്ങള്‍, ഗുരുക്കന്മാര്‍, ഔഷധം മുതലായവ*

*10ആം ഭാവം - കര്‍മ്മം, വ്യാപാരം, ജയം, സല്‍കീര്‍ത്തി തുടങ്ങിയവ*

*11ആം ഭാവം - അഭീഷ്ടകാര്യം, സഹോദരങ്ങള്‍, അര്‍ത്ഥലാഭം, ഇടത്തെ ചെവിയും, ജനിച്ചതില്‍ മക്കള്‍, മകന്റെ ഭാര്യ ഇവയെല്ലാം പതിനൊന്നാം ഭാവേന ചിന്തിക്കാം*.

*12ആം ഭാവം - പാപങ്ങള്‍, അംഗവൈകല്യം, ഇടത്തെ കണ്ണ് വീഴ്ചയും, ദാരിദ്ര്യം, നരകവും, ചിലവും പന്ത്രണ്ടാം ഭാവാല്‍ ചിന്തിക്കാം*.

*ഒരു ജാതകത്തില്‍ ഗുരുവിന്റെ സുസ്ഥിതി വളരെ പ്രധാനമുള്ളതാണ് പ്രത്യേകിച്ചും ലഗ്‌നത്തിലും, 9ലും നില്‍ക്കുന്ന ഗുരു ഒരാളുടെ നക്ഷത്രം ഏതു തന്നെയായാലും ഗ്രഹങ്ങളുടെ സുസ്ഥിതിയും അംശകബലവും കൊണ്ട് ജാതകന് നല്ല അനുഭവങ്ങള്‍ ഉണ്ടാകും*.

*പലരും മാസികകളിലെയും പത്രങ്ങളിലെയും ചരവശാല്‍ ഉള്ള നക്ഷത്ര ഫലങ്ങള്‍ വായിച്ചു മനസ്സ് വിഷമിപ്പിക്കാറുണ്ട് ഒരു വ്യക്തി ജാതകത്തിലെയും ചരവശാലുള്ള ഫലങ്ങളുടെ ഒരു മിശ്രിത ഫലമാണ് അനുഭവിക്കുന്നത് മാത്രമല്ല അവരവര്‍ ചെയ്യുന്ന പ്രാര്‍ഥനക്ക് വളരെയധികം നല്ല ഫലങ്ങള്‍ ലഭിക്കും അതിനാല്‍ മാസികകളിലെ നക്ഷത്ര ഫലം വായിച്ചു മനസ്സ് വിഷമിപ്പിക്കേണ്ടതില്ല*

*ഇതില്‍ നിന്നും ഒരു ജാതകത്തില്‍ നക്ഷത്രത്തേക്കാള്‍ പ്രാധാന്യം ലഗ്‌നത്തിനാണെന്ന് മനസ്സിലാക്കാവുന്നതാണ്*.

*ॐ ॐ ॐ ॐ ॐ ॐ ॐ ॐ ॐ ॐ ॐ ॐ ॐ ॐ*

*ഏതൊരു പ്രവൃത്തിയും ശിവസ്മരണയോടെ ചെയ്യുക. കൂവളത്തുമാല, ജലധാര, പിൻവിളക്ക് എന്നീ വഴിപാടുകൾ ശിവക്ഷേത്രത്തിൽ*
*നടത്തുന്നത് ഉത്തമം.മൂല മന്ത്രമായ ഓം നമഃശിവായ ചൊല്ലി ക്ഷേത്രദർശനം നടത്തുക. പ്രദക്ഷിണത്തിനു ശേഷം ഭഗവാന്റെ മുന്നിൽ  ശിവപഞ്ചാക്ഷര സ്തോത്രം ജപിച്ചു നമസ്കരിക്കുക*.


═══════════════
*സർവ്വ മംഗള മംഗല്യേ*
*ശിവേ സർവ്വാർത്ഥ സാധികേ*
*ശരണ്യേ ത്രയംബകേ ഗൗരി*
*കാരിക്കോട്ടമ്മേ നമോസ്തുതേ*
🎀❁════❁★☬ॐ☬★❁════❁🎀
       *ⓀⒶⓇⒾⓀⓀⓄⓉⓉⒶⓜⓜⒶ*
         █║▌█║▌█║▌█|█ █║
       *കാരിക്കോട് ഭഗവതീക്ഷേത്രം*
         █║▌█║▌█║▌█|█ █║
        *ⓀⒶⓇⒾⓀⓀⓄⓉⓉⒶⓜⓜⒶ*
🎀❁════❁★☬ॐ☬★❁════❁🎀


*ॐ ॐ ॐ ॐ ॐ ॐ ॐ ॐ ॐ ॐ ॐ ॐ ॐ ॐ*

No comments: