Monday, October 21, 2019

ഗുരുവെന്നാല്‍, ആ വ്യക്തിയെ കാണുമ്പോള്‍ തന്നെ മനസ്സില്‍ ഊര്‍ജ്ജപ്രവാഹമുണ്ടാവണം. അദ്ദേഹത്തിന്‍റെ സാന്നിദ്ധ്യംതന്നെ ഉല്ലാസപ്രദമാവണം' എന്നെല്ലാമാണോ വിചാരിച്ചിരിക്കുന്നത്. എങ്കില്‍തെറ്റിപ്പോയി.
വികാരവിജ്രംഭിതനാക്കുന്നതും ഉത്സാഹപ്പെടുത്തുന്നതും തല്‍ക്കാലത്തേക്ക് പ്രയോജനപ്പെടും. നാളെ ഈ വിദ്യ ഫലിക്കാതെയും വരാം...അതിനുപകരം ഒഴിവാക്കാനാവാത്ത ആ പരമസത്യത്തെ നിങ്ങളുടെ ഉള്ളിലേക്ക് ആവാഹിക്കാന്‍ കഴിഞ്ഞാല്‍ അത് അവിടെയിരുന്ന് അവിരാമം പ്രവര്‍ത്തിക്കും.
ഗുരു നിങ്ങളെ ഉത്തേജിപ്പിക്കാന്‍ വന്ന ആളല്ല. നിങ്ങളെ സമാധാനപ്പെടുത്തുന്നതും ധൈര്യപ്പെടുത്തുന്നതും പ്രോത്സാഹിപ്പിക്കുന്നതും അല്ല അദ്ദേഹത്തിന്‍റെ ജോലി. നിങ്ങള്‍ കെട്ടിപ്പൊക്കിയിരിക്കുന്ന ചില അതിരുകള്‍ തകര്‍ത്തെറിയാനാണ് ഗുരു വന്നിരിക്കുന്നത്. നിങ്ങള്‍ കുരുങ്ങിയിരിക്കുന്ന ചങ്ങലക്കെട്ടുകളില്‍നിന്നു നിങ്ങളെ സ്വതന്ത്രനാക്കാനാണ് അദ്ദേഹം പരിശ്രമിക്കുന്നത്. " ( സദ്ഗുരു ജഗ്ഗി വാസുദേവ്)
അജ്ഞത കെട്ടിപ്പൊക്കി മെനഞ്ഞ അഹംബോധത്തിന്മേലാണ് ഗുരുനാഥന്റെ ശക്തമായ ചിന്തകളുടെ തീക്ഷ്ണ ജ്വാലകൾ വന്ന് പതിച്ചത്.. ഓരോ നിമിഷവും ചിന്തയിൽ ആനന്ദം നിറക്കുന്നതാണാ സാന്നിദ്ധ്യം..
Lakshmi Sankar

No comments: