Sunday, October 27, 2019

ഉപദേശം ആർക്കൊക്കെ
  -------------------   എല്ലാ കാര്യങ്ങളെപ്പറ്റിയും നന്നായി തനിക്കറിയാമെന്നു ആത്മാർത്ഥമായി കരുതുന്ന ഒരു ശിഷ്യൻ ഗുരുവിനോട് ഒരിക്കൽ തുറന്നു ചോദിച്ചു:"ഗുരു,എന്നെ എന്താ അങ്ങു ഒന്നും പഠിപ്പിക്കാത്തത്?"

     "അറിവില്ലാത്തവനെയും,അറിവുള്ളവനെയുമാണ് ഞാൻ പഠിപ്പിക്കാറ്‌.  എല്ലാം തനിക്കറിയാമെന്നു ചിന്തിക്കുന്ന ഒരാളെ ഞാനെന്തു പഠിപ്പിക്കാൻ?" ഗുരുവിന്റെ മറുപടി ഇതായിരുന്നു.  "മകരമത്സ്യത്തിന്റെ വായിൽ കുടുങ്ങിയ രത്നം വീണ്ടെടുക്കാം.  ഇളകിമറിയുന്ന കടലിൽ ഒരു കൊച്ചു തോണിയിൽ തുഴയാം.  മൂർഖനെ എടുത്തു മാലയായി കഴുത്തിലണിയാം.  അൽപഞ്ജാനിയായ ഒരാളെ കൈകാര്യം ചെയ്യുക ദുഷ്കരം.  അതിനാൽ, നിനക്ക് എന്തറിയാമെന്നു നീ സ്വയം മനസ്സിലാക്കൂ.  അപ്പോൾ വിനയം ഉണ്ടാകും.  അപ്പോഴേ എനിക്ക് നിന്നെ ഉപദേശിക്കാൻ പറ്റൂ."

No comments: