_ഏകശ്ലോകീ നവഗ്രഹസ്തോത്രം_
--------------------------
താഴെ പ്രതിപാദിക്കുന്ന ഒരൊറ്റ ശ്ലോകം ചൊല്ലുന്നതുകൊണ്ട് നവഗ്രഹദോഷങ്ങൾക്ക് പരിഹാരമുണ്ടാകും എന്നാണ് വിദഗ്ധ പണ്ഡിതന്മാരുടെ അഭിപ്രായം.
ഏതെങ്കിലും ഒരു ഗ്രഹം ദോഷസ്ഥാനത്ത് നിൽക്കുകയോ അതുനിമിത്തം പീഡകളുണ്ടാവുകയോ ചെയ്താൽ ഈ ഒറ്റ ശ്ലോകം ഒൻപത് പ്രാവശ്യം ചൊല്ലുകയും ഓരോരോ ഗ്രഹങ്ങളെയും പ്രത്യേകം പ്രത്യേകമായിട്ട് സ്മരിച്ച് നമസ്കരിക്കുകയും ചെയ്യുക. ഇപ്രകാരം പതിവായി ചെയ്യുകയാണെങ്കിൽ ഒരിക്കലും ഗ്രഹപീഡകളാൽ കഷ്ടപ്പെടേണ്ടതായി വരുകയില്ല. ചെലവുകളൊന്നും കൂടാതെ ധ്യാനത്തിൽക്കൂടി നേടുവാൻ കഴിയുന്ന സമാധാനമാണല്ലോ ഏറ്റവും ശ്രേഷ്ഠമായത്.
ആരോഗ്യം പ്രദദാതുനോ ദിനകരഃ
ചന്ദ്രോയശോ നിർമ്മലം
ഭൂതിം ഭൂമിസുതഃ സുധാംശു തനയഃ
പ്രജ്ഞാം ഗുരുർഗൗരവം
കാവ്യകോമള വാഗ്വിലാസമതുലം
മന്ദോ മുദം സർവ്വദാ
രാഹുർബ്ബാഹുബലം വിരോധശമനം
കേതുർ കുലസ്യോന്നതി

ദേഹാരോഗ്യത്തെ ആദിത്യനും സൽകീർത്തിയെ സോമനും സമ്പത്സമൃദ്ധിയെ കുജനും സത്ബുദ്ധിയെ ബുധനും യശസ്സും ശ്രേഷ്ഠമായ പദവികളും വ്യാഴവും വാക്സാമർത്ഥ്യം ശുക്രനും ശത്രുജയവും ബാഹുബലവും രാഹുവും സന്തോഷാദികളെ ശനിയും കുലത്തിന്റെ ഉത്ക്കൃഷ്ടത്തെ കേതുവും എല്ലാവർക്കും എപ്പോഴും അരുളട്ടെ
No comments:
Post a Comment