Monday, October 21, 2019

*ശ്രീമദ്  ഭാഗവതം 311*
സംസാരേ അസ്മിൻ ക്ഷണാർദ്ധോഽപി സത്സംഗ: ശേവധിർനൃണാം

കാശിയിൽ ഗസിപൂറില് ഒരു വലിയ മഹാത്മാവ് ണ്ടായിരുന്നു. പാവ്ഹരിബാബ എന്ന് പേര്.ആ പേര് എങ്ങനെ വന്നു എന്നു വെച്ചാൽ  പവന ആഹരി ബാബ . സ്വയം പാകം ചെയ്ത്  ഭക്ഷണം ണ്ടാക്കി എല്ലാവർക്കും കൊടുക്കും അദ്ദേഹം.
പക്ഷേ ബാബ  ഭക്ഷണം കഴിക്കണത് ആരും കണ്ടിട്ടില്യ.

കാശിയിൽ നിന്ന് 80 മൈൽ ദൂരം ണ്ട് ഗസിപൂറിലേയ്ക്ക്.  ഇപ്പോഴും അവിടെ പാവ്ഹരിബാബാ ആശ്രമം ണ്ട്. അദ്ദേഹം താമസിച്ച ഒരു ഗുഹ ണ്ട്. അദ്ദേഹം  കൈകൊണ്ട് എഴുതിയ രാമായണം ഭാഗവതം ഒക്കെ ണ്ട്.
ശ്രീവൈഷ്ണവസമ്പ്രദായത്തിൽ പെട്ട വലിയ യോഗി!  രാമഭക്തൻ! ബാബയെ കുറിച്ച് ഒരു പാട് കഥകൾ ണ്ട്. അതില് ഒരു കഥ നൂറു വർഷം മുമ്പുള്ള കഥയാണ്.

പാവ്ഹരിബാബ അദ്ദേഹത്തിന്റെ ജയന്തി, പിറന്നാളാഘോഷ സമയത്ത്  എല്ലാവർഷവും ധാരാളം ജനങ്ങൾക്ക് അദ്ദേഹം തന്നെ പാചകം ചെയ്ത് ഭക്ഷണം കൊടുക്കും. പക്ഷേ  അദ്ദേഹം  ഒന്നുമേ ശാപ്പിടില്യ. അതുകൊണ്ട് അദ്ദേഹത്തിന് പാവ്ഹരിബാബ എന്ന് പേര് വെച്ചു .

ഒരു ജയന്തിദിവസം  പത്തായിരം പേർക്ക് ഭക്ഷണം കൊടുക്കണം.പക്ഷേ വെള്ളത്തിന് വിഷമം. അദ്ദേഹത്തിനോട് എല്ലാവരും കൂടി ചെന്നു പറഞ്ഞു. വെള്ളം ഇല്യ സ്വാമീ. ദൂരത്ത് നിന്ന് കൊണ്ടുവരണം.

ഒരു ആറു കിലോമീറ്റർ ദൂരത്ത് ഗംഗാനദി ണ്ട്. ഗംഗാദേവിയ്ക്ക് പിറന്നാൾ ആഘോഷത്തിന്റെ ഒരു invitation കൊടുത്തു വരൂ എന്ന് പറഞ്ഞു ബാബ.  North India യില് അങ്ങനെ ഒരു ആചാരം ണ്ട്. കല്യാണം തുടങ്ങിയ മംഗളകാര്യത്തിന് മുൻപ് ഗംഗാദേവിയ്ക്ക് മഞ്ഞൾ, കുങ്കുമം, പുടവ ഒക്കെ അർപ്പിച്ച് അനുഗ്രഹം വാങ്ങും.

അതുപോലെ പാവ്ഹരിബാബാ ആശ്രമത്തിൽ നിന്ന്  ഗംഗാദേവിയെ പിറന്നാളിന് ക്ഷണിച്ചു വരാൻ പോയി. ഇവര് കുങ്കുമം പുടവ എല്ലാമായി പോയി. ഗംഗയോട് പ്രാർത്ഥിച്ചു വന്നു.

ആശ്രമത്തിന് സമീപം ഒരു ചാല് ണ്ട്.മഴ വെള്ളം ആ ചാലിലൂടെ ഒഴുകി ഗംഗയിലേയ്ക്ക് പോകും. ചാല് ചുവട്ടിലേയ്ക്ക് ചരിഞ്ഞിട്ടാണ്. മഴവെള്ളം ഗംഗയിലേയ്ക്ക് ഒഴുകുന്ന ചാലാണ്   ജയന്തിയ്ക്ക് രണ്ടു ദിവസം മുൻപ് ഈ ചാല് ഉയർന്ന് ഗംഗാജലം സമൃദ്ധമായി ഈ ചാലിലൂടെ ഒഴുകി ആശ്രമം വരെ വന്നു. അങ്ങനെ ഗംഗാജലം  ജയന്തിയ്ക്ക് ഉപയോഗപ്പെട്ടു. അടുത്ത ദിവസം മുതൽ പഴയപടിയായി.

മഹാത്മാക്കളുടെ മഹിമയെ വാഴ്ത്തുന്ന കഥയാണ് ഇതൊക്കെ. സ്വാമി വിവേകാനന്ദനും പാവഹരിബാബയോട് വലിയ ഭക്തി! രാമകൃഷ്ണദേവന്റെ സമാധിയ്ക്ക് ശേഷം വിവേകാനന്ദസ്വാമികൾ പാവ്ഹരിബാബ യുടെ ആശ്രമത്തിൽ വന്നു കുറേ നാൾ താമസിച്ചു. വിവേകാനന്ദസ്വാമികൾക്ക് ബാബയോട് വലിയ ഭക്തി. ബാബയെ കുറിച്ച്  ഒരു ആർട്ടിക്കിൾ തന്നെ എഴുതിയിരിക്കുന്നു അദ്ദേഹം.
ശ്രീനൊച്ചൂർജി
 *തുടരും. ..*
Lakshmi prasad 

No comments: