veda base.
No edit permissions for മലയാളം
ശ്ലോകം 1
ശ്രീ ഭഗവാനുവാച
അനാശ്രിതഃ കർമ്മഫലം കാര്യം കർമ കരോതിയഃ
സ സംന്യാസീ ച യോഗീ ച ന നിരഗ്നിർന ചാ ക്രിയഃ
അനാശ്രിതഃ കർമ്മഫലം കാര്യം കർമ കരോതിയഃ
സ സംന്യാസീ ച യോഗീ ച ന നിരഗ്നിർന ചാ ക്രിയഃ
ശ്രീ ഭഗവാനുവാച - ശ്രീ ഭഗവാൻ പറഞ്ഞു; കർമഫലം - കർമ്മഫലത്തെ; അനാശ്രിതഃ – ആശയിക്കാത്തവനായിട്ട്; യഃ - യാതൊരുത്തൻ; കാര്യം - ചെയ്യേണ്ടുന്ന; കർമ - കർമ്മത്തെ; കരോതി - ചെയ്യുന്നുവോ; സഃ - അവൻ; സംന്യാസീ ച - സംന്യാസിയും; യോഗീ ച (ഭവതി) - യോഗിയുമായി ഭവിക്കുന്നു; നിരഗ്നിഃ ന - അഗ്നിഹോത്രമില്ലാത്തവനല്ല; അക്രിയഃചേ ന - കർമ്മംചെയ്യാത്തവനുമല്ല.
ശ്രീഭഗവാൻ പറഞ്ഞു - കർമ്മത്തിന്റെ ഫലത്തിൽ ആസക്തിയി ല്ലാതെ ധാർമ്മികബാധ്യത എന്ന നിലയിൽ കർമ്മംചെയ്യുന്ന ആളാണ് സംന്യാസി, അയാളാണ് യഥാർത്ഥ യോഗിയും, അല്ലാതെ അഗ്നി ഹോത്രമുപേക്ഷിച്ചവനോ കടമ നിർവ്വഹിക്കാത്തവനോ അല്ല.
ഇന്ദ്രിയങ്ങളേയും മനസ്സിനേയും നിയന്ത്രിക്കാനുള്ള ഒരു മാർഗ്ഗമാണ് അഷ്ടാംഗയോഗപദ്ധതി എന്ന് ഈ അദ്ധ്യായത്തിൽ ഭഗവാൻ വ്യക്തമാക്കുന്നു. എന്നാൽ സാധാരണ ജനങ്ങൾക്ക്, വിശേഷിച്ച് കലിയുഗത്തിൽ, പ്രയാസമേറിയ പ്രക്രിയയാണിത്. അതുകൊണ്ട് അഷ്ടാംഗയോഗചര്യ ഈ അദ്ധ്യായത്തിൽ പ്രതിപാദിക്കുന്നുണ്ടെങ്കിലും കർമ്മയോഗം, കൃഷ്ണാവബോധത്തോടെചെയ്യുന്ന കർമ്മം, താരതമ്യേന വിശിഷ്ടമെന്നും ഭഗവാൻ ഉദ്ബോധിപ്പിക്കുന്നു. ഏതൊരാളും സ്വകുടുംബത്തേയും ബന്ധുക്കളേയും പുലർത്താൻവേണ്ടിയാണ് പ്രവർത്തിക്കുന്നത്. സ്വാർത്ഥതാത്പര്യമൊന്നും ഇല്ലാതെ സാധാരണ ആരും പ്രവർത്തിക്കുന്നില്ല; പരിധി ചെറുതോ വലുതോ എന്ന വ്യത്യാസമേയുള്ളൂ. ഫലസിദ്ധി ഉദ്ദേശിക്കാതെ കൃഷ്ണാവബോധത്തോടെചെയ്യുന്ന കർമ്മമാണ് പൂർണ്ണതയുടെ മാനദണ്ഡം. സ്വാഭാവികമായി എല്ലാ ജീവാത്മാ ക്കളും ഭഗവദംശമാകയാൽ കൃഷ്ണാവബോധത്തിലെ പ്രവർത്തനം അവരുടെ കടമയുമാണ്. ശരീരാവയവങ്ങളിൽ ഓരോന്നും മുഴുവൻ ശരീരത്തിന്റേയും തൃപ്തിക്കാണല്ലോ പ്രവർത്തിക്കുന്നത്; ഒന്നുപോലും സ്വ സംതൃപ്തിക്കുവേണ്ടി പ്രവർത്തിക്കുന്നില്ല. അതുപോലെ സ്വാർത്ഥതാത്പര്യം ഉപേക്ഷിച്ച പരമപുരുഷന്റെ സംപ്രീതിക്കായി കർമ്മങ്ങളനുഷ്ഠി ക്കുന്ന ജീവസത്തയാണ് യഥാർത്ഥ സംന്യാസിയും യഥാർത്ഥ യോഗിയും.
ചിലപ്പോൾ സംന്യാസികൾ, ഭൗതിക കർത്തവ്യങ്ങളിൽ നിന്ന് വിമുക്തരാണെന്ന തെറ്റിദ്ധാരണ മൂലം അഗ്നിഹോത്രാദികർമ്മങ്ങളിൽ നിന്നൊഴിഞ്ഞു നിൽക്കാറുണ്ട്. വാസ്തവത്തിൽ അവ്യക്തിഗത ബഹ്മ ത്തോടുള്ള ലയനത്തെ ലക്ഷ്യമാക്കുന്നതുകൊണ്ട് അവർ സ്വാർത്ഥ തത്പരരാണ്. ഏതൊരു ഭൗതികതൃഷ്ണയെക്കാളും വലുതാണ് മേൽപ്പറഞ്ഞ ആഗ്രഹം. അത് നിഃസ്വാർത്ഥമല്ല. എല്ലാ ഭൗതികപ്രവർത്തനങ്ങളും, നിർത്തിവെച്ച് അർദ്ധനിമീലിതാക്ഷനായി യോഗപരിശീലനംചെയ്യുന്ന അഷ്ടാംഗയോഗിയും സ്വാത്മാനന്ദത്തെ തേടുകയാണ്. കൃഷ്ണാവബോധത്തോടെ പ്രവർത്തിക്കുന്നവനാകട്ടെ, സ്വാർതേഥാദ്ദേശ്യമില്ലാതെ പരിപൂർണ്ണനു(കൃഷ്ണന്)വേണ്ടി കർത്തവ്യം നിറവേറ്റുന്നു. സ്വന്തം തൃപ്തിക്കായല്ല അയാൾ പ്രവർത്തിക്കുന്നത്. കൃഷ്ണന്റെ പ്രീതിയാണ് തന്റെ വിജയത്തിന്റെ മാനദണ്ഡമായി ഭക്തൻ കരുതുന്നത്. അയാൾ തി കഞ്ഞ സംന്യാസിയും ഉത്തമയോഗിയുമാണ്, പരിത്യാഗത്തിന്റെ ഉത്തമപ്രതീകമായ ചൈതന്യ മഹാപ്രഭു ഇങ്ങനെയാണ് പ്രാർത്ഥിക്കുന്നത്,
ന ധനം ന ജനം ന സുന്ദരീം
കവിതാം വാ ജഗദീശ കാമയേ
മമ ജന്മനി ജന്മനീശ്വരേ
ഭവതാത് ഭക്തിരഹൈതുകീ ത്വയീ
കവിതാം വാ ജഗദീശ കാമയേ
മമ ജന്മനി ജന്മനീശ്വരേ
ഭവതാത് ഭക്തിരഹൈതുകീ ത്വയീ
"ഹേ സർവ്വശക്താ, ധനം സമ്പാദിക്കാനോ സുന്ദരികളുമൊത്ത് സൂഖിക്കാനോ എനിക്ക് ആഗ്രഹമില്ല. അനേകം ശിഷ്യന്മാരും എനിക്കു വേണ്ട, ജന്മങ്ങൾ ഓരോന്നിലും അങ്ങയിൽ അഹൈതുകമായ ഭക്തി ഉണ്ടായാൽ മതി.”
No comments:
Post a Comment